
ഭാര്യ മ രിച്ചതിന്റെ വേദന താങ്ങാൻ കഴിയാതെ ബിജു നാരായണൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആളുകൾ വാട്സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ ഗാനമാണ് ദേവദൂതർ പാടി എന്ന ഗാനം. കുഞ്ചാക്കോ ബോബൻ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേതാണ് ഗാനം.
ട്രെയിനിൽ രക്ഷപെടാൻ ശ്രമം, പ്ര തി ചെന്നൈയിൽ പിടിയിൽ
ഗാനത്തിനൊപ്പം കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന നൃത്തവും വൈറലായിരുന്നു. ഒറിജിനൽ ഗാനം ആലപിച്ചത് സാക്ഷാൽ കെ.ജെ യേശുദാസാണ്. റിപ്രൊഡ്യൂസ് ചെയ്തപ്പോൾ അത് ആലപിച്ചത് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഗായകൻ ബിജു നാരായണനാണ് ആലപിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്ബ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലേതാണ് ദേവദൂതർ പാടി എന്ന ഗാനം. കുഞ്ചാക്കോ ബോബൻ സിനിമയ്ക്ക് വേണ്ടി എവർഗ്രീൻ സോങ് വീണ്ടും റിപ്രാെഡ്യൂസ് ചെയ്തതാണ്. ഇതിനോടകം വൈറലായി മാറിയ ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തിലാണ് ബിജു നാരായണൻ.
ഒരുമ്മ കൊണ്ട് മോഹൻലാൽ ശ്രീനിവാസന്റെ പിണക്കം തീർത്തു
സിനിമയിൽ നായകനാകാൻ അവസരം ലഭിച്ചപ്പോൾ അത് നിഷേധിച്ച് പാട്ടിലേക്ക് തിരിഞ്ഞ കലാകാരൻ എന്ന വിശേഷണവും ബിജു നാരായണന് സ്വന്തമാണ്. ഇത്രയും നാളത്തെ കലാജീവിതത്തെ കുറിച്ച് ബിജു നാരായണൻ മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ. പാട്ടുപാടുന്നതുപോലെയല്ലല്ലോ അഭിനയം.
പാടാൻ വിളിച്ചാൽ സിനിമയേതാണെന്ന് ചോദിക്കാതെ ഒരു നിബന്ധനയും പറയാതെ പോയി പാടുകയാണ് ചെയ്യാറുള്ളത്. ദേവദൂതർ പഴയ പാട്ടാണല്ലോ. പകർപ്പവകാശങ്ങൾ നിയമപരമായി വാങ്ങിയിട്ടുണ്ടോ എന്നതുമാത്രമാണ് ഞാൻ ആകെ ചോദിച്ചത്. അതൊക്കെ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.
മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക്കു എടുത്തു ചാടിയ പെൺകുട്ടിക്ക് സംഭവിച്ചത്
അങ്ങനെയാണ് പാട്ടുപാടി റെക്കോർഡ് ചെയ്തത്. പഴയ പാട്ടിന്റെ ട്രാക്ക് വെച്ചാണ് അവർ ചിത്രീകരണം നടത്തിയത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഞാൻ പാട്ടുപാടിയത്. പാട്ടിറങ്ങി 37 വർഷം കഴിഞ്ഞ് ഇതേ പാട്ട് വീണ്ടും ഒരു സിനിമക്ക് വേണ്ടി എടുക്കുന്നു. ആ പാട്ട് പാടാനുള്ള ഭാഗ്യം എന്നെത്തേടി വരുന്നു. ഇത് സ്വപ്നത്തിൽപ്പോലും കരുതിയതല്ല.
നിനച്ചിരിക്കാത്ത ഭാഗ്യമാണിത്. ഇവിടെ നിരവധി ഗായകരുണ്ടെങ്കിലും ഈ അവസരം എന്നെ തേടിയെത്തിയത് ഭാഗ്യമാണ്. മലയാളികൾ എക്കാലവും നെഞ്ചിൽ കൊണ്ടുനടക്കുന്ന പാട്ടാണ് ദേവദൂതർ. ഏതുകാലത്തു വന്നാലും ഈ പാട്ട് ഹിറ്റാവുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു.
മലയാള സിനിമകളിലെ നിറസാന്നിധ്യം – കണ്ണീരോടെ പ്രേക്ഷകർ
അത്രയേറെ ഗൃഹാതുരമായ പാട്ടാണിത്. ഹിറ്റാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രമാത്രം പ്രതീക്ഷിച്ചില്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. പാട്ട് ഹിറ്റായതിന്റെ പ്രധാനഘടകം ചാക്കോച്ചന്റെ ഡാൻസാണ്.’പാട്ട് മുഴുവനായും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഒരു പ്രധാനഭാഗത്ത് വരുന്നതുകൊണ്ട് പാട്ടിന്റെ പല്ലവിയും അനുപല്ലവിയുമാണ് ഇപ്പോൾ പ്രേക്ഷകർ കണ്ടത്.
ഈ പാട്ട് ഹിറ്റായപ്പോൾ ഞാൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഭാര്യയെയാണ്. ഏറ്റവുമൊടുവിൽ ഞാൻ മേരിക്കുട്ടി എന്ന സിനിമയിലെ ദൂരെ ദൂരെ എന്ന പാട്ടിന് ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു. അന്ന് അവൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..
അവാർഡുകൾ മേടിക്കാൻ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഇപ്പോൾ അവളുണ്ടായിരുന്നെങ്കിൽ ഒത്തിരി ഹാപ്പിയായേനെ. പ്രീഡിഗ്രി കാലത്ത് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും അവൾ എന്റെ കൂടെയുണ്ടായിരുന്നു. അവളുടെ മര ണം ശരിക്കും പിടിച്ചുലച്ചു. ഈ സമയത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവളുടെ അഭാവമാണ്’ ബിജു നാരായണൻ പറഞ്ഞു.
കേരളത്തെ നടുക്കിയ സംഭവം, ഇതിന് പിന്നിലുള്ള കഥ കൂടി അറിയണം, ബംഗാളിയെ മകനായി കണ്ടു