
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..
സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ ഏറ്റവും വലിയ ആരാധകൻ അത് ആന്റണി പെരുമ്പാവൂർ തന്നെയാണെന്ന് നിസംശയം തന്നെ പറയേണ്ടതായി വരും. വർഷങ്ങളായി മോഹൻലാലിനൊപ്പം നിന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായി കൂടെ നിന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആരെന്ന് ചോദിച്ചാൽ അത് ആന്റണി പെരുമ്പാവൂർ തന്നെയാണ്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ ഏറ്റവും പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആന്റണി പെരുമ്പാവൂർ വാങ്ങിയ ഏറ്റവും പുതിയ ഫ്ലാറ്റാണ് ഇപ്പോൾ സംസാര വിഷയമാകുന്നത്. കൊട്ടാരം പോലെ തോന്നിക്കുന്ന അത്യുഗ്രൻ ആർഭാട ഫ്ലാറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
അറബിക്കടലിൻ്റെ മനോഹര ദൃശ്യങ്ങളിലേക്ക് മിഴിതുറക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് ആന്റണി പെരുമ്പാവൂരിന്റെ ഈ ആഢംബര ഫ്ളാറ്റിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഈ നൊമ്പരകാഴ്ച കണ്ടവർ ഞെട്ടി – അമ്മയുടെ നെഞ്ചിൽ തല ചായിച്ച് ഈ പാവം കുരുന്ന് അമ്മ പോയതറിയാതെ
അനൂപ് മേനോൻ ബ്രാൻഡ് അമ്പാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്. കൊച്ചി കായൽക്കരയിൽ ആന്റണി പെരുമ്പാവൂരിന്റെ ഈ ഫ്ലാറ്റിന്റെ ചിത്രങ്ങൾ പെട്ടെന്നാണ് വൈറലായത്. ആന്റണി പെരുമ്പാവൂരും തന്റെ ഭാര്യയും ഫ്ലാറ്റിൽ ഒന്നിച്ചുള്ള ഈ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
മോഹൻലാൽ വീട് വാങ്ങിയത് കൊണ്ടാണോ ഇപ്പോൾ ആന്റണി പെരുമ്പാവൂരും പുതിയ ഒന്ന് വാങ്ങിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ കഴിഞ്ഞ മാസമാണ് ലാലേട്ടൻ പുതിയ ഫ്ലാറ്റ് വാങ്ങിയത്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്.
പത്തനംതിട്ടയിലെ സ്കൂളുകൾക്ക് കളക്ടറായ അമ്മ അവധി പ്രഖ്യാപിച്ചപ്പോൾ മകന്റെ പ്രതികരണം
വീടിനുള്ളിലെ ലാംബ്രട്ട സ്കൂട്ടറും പല പുരാതന വസ്തുക്കളും നിറച്ച വീട് ആരെയും ആകർഷിക്കുന്ന ഒന്ന് തന്നെ ആയിരുന്നു. കൃത്യം ഒരു മാസത്തിന് ശേഷമാണ് ആന്റണി പെരുമ്പാവൂറിന്റെ പുതിയ ഫ്ളാറ്റിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.
ഹനാന് കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണ്… കാരണം ഇതാ