
മലയാള സിനിമകളിലെ നിറസാന്നിധ്യം – കണ്ണീരോടെ പ്രേക്ഷകർ
ചലച്ചിത്ര നടൻ സജീദ് പട്ടാളം അന്തരിച്ചു. അൻപതിനാല് വയസ്സായിരുന്നു. ഫോർട്ട് കൊച്ചി സ്വദേശിയാണ്. രോഗ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സജീദ് അഭിനയ രംഗത്ത് സജീവമായത് വെബ് സീരീസുകളിലൂടെയാണ് .ജാനെമൻ, കനകം കാമിനി കലഹം, കള തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
ഹനാന് കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പേടിയാണ്… കാരണം ഇതാ
തരുൺ മൂർത്തി സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ സജീദ് ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്.
കബറടക്കം ഞായറാഴ്ച ഒമ്പതിന് ഫോർട്ടുകൊച്ചി കൽവത്തി മുസ് ലിം ജമാ അത്ത് കബർസ്ഥാനിൽ നടക്കും.ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്.
ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയിൽ ഒരു പ്രധാന കഥാപാത്രത്തെ സജീദ് അവതരിപ്പിച്ചിരുന്നു. നടന് ആദരാഞ്ജലി അർപ്പിച്ച് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചു. വേഷം ഇട്ടുവന്നപ്പോൾ ഡയറക്ടർ സർ അങ്ങ് അഴിഞ്ഞാടിക്കൊള്ളാൻ പറഞ്ഞു. കണ്ണുംപൂട്ടി അങ്ങ് ചെയ്തു. കൂടെ ഉണ്ടാകണം എന്ന സജീദിന്റെ വാക്കുകൾക്കൊപ്പമാണ് തരുൺ മൂർത്തിയുടെ പോസ്റ്റ്.
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങൾ മുത്താണ്… ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വർഗത്തിൽ ഇരുന്ന് നിങ്ങൾ ആ കൈ അടികൾ കാണണം. കേൾക്കണം.. അത്ര മാത്രം പറഞ്ഞു നിർത്തട്ടെ.. നെഞ്ചിലെ ഭാരം കൂടുകയാണ്..
ആന്റണി പെരുമ്പാവൂരിന്റെ വീട് കണ്ടോ.. ശരിക്കും രാജ കൊട്ടാരം തന്നെ..