5 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല, ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? എന്നാൽ… സംഭവിച്ചത്
സാധാരണയായി വിവാഹം കഴിക്കുവാൻ ഒരാളെ വേണമെങ്കിൽ മാട്രിമോണിയൽ ബുറോകളിലോ സൈറ്റുകളിലോ രജിസ്റ്റർ ചെയ്യുന്നവരുണ്ട്. ബ്രോക്കെർമാരെ കാണുന്നവരുണ്ട്, പരിചയക്കാരെ അന്വേഷിക്കുന്നവരുമുണ്ട്.
രണ്ട് മക്കളെ തനിച്ചാക്കി നടന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ
കുറച്ചു നാളുകളായി വിദേശരാജ്യങ്ങളിൽ ചിലരെല്ലാം പെൺകുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വലിയ ബോർഡുകളും വെക്കുന്നത് നമ്മളിൽ ചിലരെങ്കിലും അറിഞ്ഞിരിക്കുന്ന കാര്യമാണ്.
എന്നാൽ തമിഴ്നാട്ടിലെ ഒരു യുവാവാണ് വധുവിനെ കണ്ടെത്തുവാനായി നടത്തിയ അന്വേഷണത്തിന്റെ കഥയാണ് ഇത്. ഒരു രാത്രി വെളുത്തപ്പോഴേക്കും വൈറലായ കഥയാണ് ഈ ഇരുപത്തിയേഴുകാരന്റേത്. അതിനു മാത്രം എന്താണ് യുവാവ് ചെയ്തതെന്നു ചോദിച്ചാൽ കുറച്ച് പോസ്റ്റർ ഒട്ടിച്ചുവെന്നതാണ് ഉത്തരം.
നാടിനെ ഞെട്ടിച്ച സംഭവം…. അദ്ധ്യാപികയെ യുവാവ് ചെയ്തത് കണ്ടോ
പോസ്റ്റർ ഒട്ടിച്ചാലൊക്കെ വൈറലാവുമോയെന്നാണ് ചോദ്യമെങ്കിൽ, അതിലെ ഉള്ളടക്കം അത്ര പ്രധാന്യമുള്ളതാണെങ്കിലോ? വധുവിനെ തേടിയായിരുന്നു തമിഴ്നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗന്റെ പോസ്റ്റർ ‘ക്യാമ്പയിൻ’.
നാട്ടിൽ നിലവിലുള്ള രീതികളെല്ലാം പരാജയപ്പെട്ടതോടെയാണു ജഗൻ വധുവിനെ കണ്ടെത്താൻ പോസ്റ്റർ എന്ന പുതുമയുള്ള വഴി തിരഞ്ഞെടുത്തത്. തന്റെ വലിയൊരു ഫൊട്ടോയ്ക്കാപ്പം വ്യക്തിഗത വിവരങ്ങൾ ചേർത്ത് അച്ചടിച്ച വർണപോസ്റ്റർ നഗരത്തിലുടനീളം പതിച്ചു.
നെഞ്ചു പൊട്ടി പാട്ടു പാടുന്ന ഖാലിദ്.. കണ്ണു നിറഞ്ഞു പോകും.. അവസാന വീഡിയോ
സ്വകാര്യ കമ്പനിയിലെ മാനേജരായ ജഗൻ അക്കാര്യവും മാസവരുമാനവും പോസ്റ്ററിൽ വ്യക്തമാക്കിട്ടുണ്ട്. നക്ഷത്രം, ജാതി, വിലാസം എന്നിവയ്ക്കൊപ്പം സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ടെന്നതും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്താ ചാനലായ മധുരൈ 360-നോട് സംസാരിച്ച ജഗൻ, സ്വകാര്യ കമ്പനിയിലെ മാനേജറായ താൻ പാർട് ടൈം ഡിസൈനർ കൂടിയാന്നെന്നു പറഞ്ഞു. ഡിസൈനിങ് ജോലിക്കിടെയാണു പോസ്റ്ററെന്ന ആശയം തന്നിലുദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് മുതൽ ഇന്ന് വരെ ഒന്നു ഉറങ്ങാൻ പോലും കഴിയാതെ സൂരജിന്റെ കുടുംബം ഒടുവിൽ വീണ്ടും ദുഃഖം
അഞ്ച് വർഷമായി വധുവിനെ തിരയുന്നു. അനുയോജ്യമായ വധുവിനെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് പലരും പണവും ജാതകവും കൈക്കലാക്കിയെങ്കിലും ഒന്നും നടന്നില്ല. നിരവധി പോസ്റ്ററുകൾ ഞാൻ ഡിസൈൻ ചെയ്തിട്ടുണ്ട്. എനിക്കു മാത്രമായി ഒന്ന് എന്തുകൊണ്ട് ചെയ്തുകൂടായെന്ന് ചിന്തിച്ചു, ജഗൻ പറഞ്ഞു.
വരനെ അന്വേഷിക്കുന്ന കുടുംബങ്ങൾ തന്നെ ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ അവസാന ശ്രമമായാണു ജഗൻ പോസ്റ്ററുകൾ പതിച്ചത്. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു വെല്ലുവിളിയാണു യുവാവിനു നേരിടേണ്ടി വന്നത്. പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ എന്നെ ബന്ധപ്പെടുമെന്നാണ് കരുതിയെത്. പക്ഷേ വിവാഹ ദല്ലാൾമാരിനിന്നു മാത്രമാണ് കോളുകൾ ലഭിക്കുന്നത്, ജഗൻ പറഞ്ഞു.
തൊണ്ണൂറുകളിൽ ജനിച്ചവർക്ക് ഇതൊരു ദുഷ്കരമായ കാലഘട്ടമാണെന്ന് കരുതുന്നതായി ജഗൻ പറഞ്ഞു. ”താൻ കളിപ്പിക്കലിന് ഇരയായിട്ടുണ്ട്. പക്ഷേ കാര്യമാക്കുന്നില്ല. അവർ എന്റെ പോസ്റ്ററുകൾ വച്ച് മീമുകൾ ഉണ്ടാക്കുന്നു. അതെല്ലാം എന്നെ ബാധിച്ചിട്ടില്ല. അവരുടെ ചെലവിൽ ഞാൻ വൈറലാകുന്നു,” യുവാവ് പറഞ്ഞു.
പോസ്റ്റർ കണ്ട് ഏതെങ്കിലുമൊരു പെൺകുട്ടിയുടെ വീട്ടുകാർ തന്നെ വിളിക്കുമെന്നും അതു വിവാഹത്തിലെത്തുമെന്നുമാണു ജഗൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ‘നന്ദി’ പോസ്റ്റർ പതിക്കാനും ജഗന് ആലോചനയുണ്ട്.
മാങ്ങാ കഴിക്കാൻ കൊതിച്ച് മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്