
കുളങ്ങളല്ല റോഡിലെ കുഴികളാണ്!! ഡ്രോൺ ക്യാമറ പകർത്തിയ ബീഹാറിലെ റോഡിന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാണക്കേടിൽ ബീഹാർ സർക്കാർ
ബീഹാറിലെ ദേശീയപാതയുടെ പൊട്ടിപ്പൊളിഞ്ഞ ദയനീയ സ്ഥിതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. പ്രശാന്ത് കിഷോറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമാണ് കുണ്ടും കുഴികളും നിറഞ്ഞ ദേശീയപാത 227 ന്റെ ദയനീയ അവസ്ഥ വീഡിയോയിലൂടെ പങ്കുവെച്ചത്. ബിഹാറിലെ മധുബനി മേഖലയിൽ തകർന്നടിഞ്ഞ റോഡിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇരുവരും ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്ത് പോലീസുകാരൻ.. എന്നാൽ ഒടുവിൽ അറസ്റിലായതോ ആ പോലീസുകാരനും
ചെറുകുളങ്ങളോടു സാമ്യമുള്ള വെള്ളം നിറഞ്ഞ നിരവധി കുഴികളിലൂടെ ഒരു ട്രക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 100 അടി വിസ്തൃതിയും 3 അടി ആഴവുമുള്ളതാണ് റോഡിലെ കുഴികളെന്നാണ് റിപ്പോർട്ട്. മഴ പെയ്ത് കഴിയുമ്പോൾ റോഡിൽ രണ്ടടിയോളം വെള്ളം ഉയരും. ഇത് പലപ്പോഴും അപകടങ്ങളിലേയ്ക്കും വഴിവെച്ചിട്ടുണ്ട്. അഞ്ഞൂറോളം കടകളും 15,000 കുടുംബങ്ങളും ഉള്ള മേഖല കൂടിയാണിത്.
കൊട്ടാരക്കരയിൽ നടന്ന സംഭവം, ഭാര്യയുടെ പരാതിയിൽ യുവാവിനെ ക സ്റ്റഡിയിലെടുക്കാൻ പൊലീസെത്തി, പിന്നീട്
’90കളിലെ ജംഗിൾരാജ് കാലഘട്ടത്തിലെ ബിഹാർ റോഡുകളെ ഓർമിപ്പിക്കുന്ന വിഡിയോയാണിത്. ദേശീയപാത 227ന്റെ ആണിത്. ബിഹാറിലെ റോഡുകൾ മികച്ച നിലയിലാണെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു യോഗത്തിൽ പറഞ്ഞത്.’ – പ്രശാന്ത് കിഷോറിന്റെ ട്വീറ്റിൽ പറയുന്നു. റോഡിന്റെ അവസ്ഥ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ടതോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറിലെ സർക്കാർ ആകെ നാണക്കേടിലായിരിക്കുകയാണ്. വീഡിയോ കാണാം.