സൂപ്പർ മാർക്കറ്റിൽ വെച്ച് നിങ്ങൾക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ
നാടെങ്ങും കൂൺ പോലെ സൂപ്പർമാർക്കറ്റുകൾ മുളച്ചു പൊന്തുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സർവ്വതും ലഭിക്കുന്ന ഇത്തരം സൂപ്പർമാർക്കറ്റുകളിൽ ചെന്ന് സാധനം വാങ്ങിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഏല്ലാം ഒരു കൂരക്ക് കീഴിൽ ലഭിക്കുന്നു എന്നതാണ് ഇവിടത്തെ സൗകര്യം.
മാങ്ങാ കഴിക്കാൻ കൊതിച്ച് മാവിൽ നിന്നും മാങ്ങ പറിച്ചുകൊണ്ട് നിന്ന യുവാവിന് സംഭവിച്ചത്
എന്നാൽ ഈ സൗകര്യത്തിന്റെയും, ആധുനീകതയുടെയും മറവിൽ ചിലയിടങ്ങളിലെങ്കിലും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നുണ്ട്. പലപ്പോഴും സാധനങ്ങൾ വാങ്ങാൻ വരുന്ന ആൾ ബില്ലിന്റെ വിശദവിവരങ്ങൾ സൂക്ഷിച്ച് പരിശോധിക്കാറില്ല. ഇതാണ് ചില സൂപ്പർമാർക്കറ്റുകളിൽ മുതലെടുക്കുന്നത്. ഓരോ ഐറ്റത്തിന്റെയും വിലയും, കിട്ടിയ ബില്ലിലെ തുകയും പരിശോധിച്ചാലേ തട്ടിപ്പ് മനസ്സിലാവുകയുള്ളൂ.
ചില ഉത്പാദകരും സൂപ്പർമാർക്കറ്റുകൾ വഴി വിൽക്കുന്ന ഉത്പന്നങ്ങൾ സ്പെഷൽ ഓഫർ പാക്കേജ് നൽകി ഉപഭോക്താക്കളെ വഞ്ചിക്കാറുണ്ട്. ഉദാഹരണത്തിന് 100 ഗ്രാം ഉള്ള സോപ്പിന് 35 രൂപയാണ് വിലയെങ്കിൽ 150 ഗ്രാം ഉള്ള പുതിയ പാക്ക് ഇറക്കും. ഇതിന് 65 രൂപയായിരിക്കും വിലയിടുന്നത്.
രണ്ട് മക്കളെ തനിച്ചാക്കി നടന്റെ വേർപാട്, കണ്ണീരോടെ സഹതാരങ്ങൾ
സത്യത്തിൽ 100 ഗ്രാമിന് 35 രൂപ ഈടാക്കുമ്പോൾ 200 ഗ്രാമിന് 70 രൂപയാണ് ഈടാക്കേണ്ടത്. എന്നാൽ ഇവിടെ വെറും 50 ഗ്രാം അധികം നൽകി 65 രൂപ ഇട്ട് ഉപഭോതാവിനെ പറ്റിക്കുകയാണ്. ഒട്ടുമിക്ക ഉപഭോക്താക്കളും ഉത്പന്നങ്ങളുടെ വിലയെക്കുറിച്ചു ഇത്തരം താരതമ്യം നടത്താത്തത് കമ്പനികൾ മുതലെടുക്കുകയാണ്.
ഉത്തരേന്ത്യയിലെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന തട്ടിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഐറ്റത്തിന് ബില്ലിൽ കൂടുതൽ തുക അടിച്ചത് സാധനം വാങ്ങിയ യുവാവ് ക്യാമറയിൽ പകർത്തി ചോദ്യം ചെയ്തതോടെയാണ് സൂപ്പർമാർക്കറ്റ് ജീവനക്കാർ വെട്ടിലായത്. എങ്ങനെയാണ് എംആർപിയിൽ കൂടുതൽ വിലയിട്ടതെന്ന് യുവാവ് ചോദിക്കുമ്പോൾ ജീവനക്കാർ ഉത്തരം മുട്ടി നിൽക്കുന്നത് വീഡിയോയിൽ കാണാം.
നാടിനെ ഞെട്ടിച്ച സംഭവം…. അദ്ധ്യാപികയെ യുവാവ് ചെയ്തത് കണ്ടോ
ഒടുവിൽ മാനേജരെ വിളിച്ചു വരുത്തിയതോടെ പ്രശ്നം രൂക്ഷമായി. സംഭവം വീഡിയോയിൽ പകർത്താൻ പറ്റില്ലെന്നും ക്യാമറ ഓഫ് ആക്കണമെന്നും മാനേജർ പറഞ്ഞത് യുവാവ് വിസമ്മതിച്ചു. തുടർന്ന് നടന്ന സംഭവവികാസങ്ങൾ കാണാൻ വീഡിയോ കാണുക.
5 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല, ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? എന്നാൽ… സംഭവിച്ചത്