
കാവ്യ മാധവനെ വിവാഹം കഴിക്കണം – അതു മാത്രമാണ് ആഗ്രഹം വർഷങ്ങളായി കാത്തിരിക്കുന്നു
മലയാള സിനിമ പ്രേക്ഷകരുടെ നായിക സങ്കൽപ്പങ്ങളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു നടിത്തന്നെയാണ് കാവ്യ മാധവൻ. കാവ്യ മാധവന്റെ നീണ്ട മുടിയും വിടർന്ന കണ്ണുകളും മലയാളി മനസ്സുകളിൽ ചേക്കേറിയിട്ട് വർഷങ്ങൾ കുറേയേറെയായി. ബാലതാരമായാണ് കാവ്യ മലയാള സിനിമയിലെത്തിയത്.
സംവിധായകനും തിരക്കഥകൃത്തുമായ കെ.എൻ ശശീധരൻ അന്തരിച്ചു
പിന്നീട് ഒട്ടേറെ സിനിമകളിൽ നായികയായി അഭിനയിച്ചു. നായക തുല്യമായ കഥാപാത്രങ്ങൾ തന്നെയാണ് ഒട്ടുമിക്ക ചിത്രങ്ങളിലും കാവ്യക്ക് ലഭിച്ചത്. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി കാവ്യ മാറി.
അഭിനയത്തിനൊപ്പം തന്നെ മികച്ച ഒരു നർത്തകി കൂടിയാണ് കാവ്യ. നടൻ ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും താരത്തിന് ഇപ്പോഴും ആരാധകരേറെയാണ്. അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് നിരവധി പേരാണ് കാവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് കത്തയച്ചിട്ടുള്ളത്.
കുഞ്ഞിനെ നഷ്ടം ആയപ്പോൾ അവർ കൈകൊട്ടി സന്തോഷിച്ചു – കേരളത്തിൽ നടന്നത്
സിനിമ താരങ്ങളെ ആരാധിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോൾ കാവ്യയുടെ ഏറ്റവും വലിയ ആരാധകന്റെ അഭിമുഖം പുറത്തുവന്നിരിക്കുകയാണ്. മീഡിയവൺ ചാനലാണ് അഭിമുഖം പുറത്തുവിട്ടത്. കാവ്യയെ വിവാഹം കഴിക്കാനായി നേർച്ചയും വഴിപാടും നടത്തി കാത്തിരുന്ന ഒരു ആരാധകനാണിത്.
കാവ്യ പ്രകാശൻ എന്നാണ് ഈ ആരാധകൻ നാട്ടിൽ അറിയപ്പെടുന്നത്. കണ്ണൂർ ഏഴോത്ത് സ്വദേശിയാണ് ഇദ്ദേഹം. കാവ്യയോടുള്ള കടുത്ത ആരാധന മൂലം താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും വീടിനു മുന്നിൽ കാവ്യയുടെയും തന്റെയും ഫോട്ടോ തൂക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.
മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ നാട്
കാവ്യയോടുള്ള ആരാധനയെ ചൊല്ലി ഇദ്ദേഹത്തെ എല്ലാവരും കളിയാക്കിയിരുന്നു. എന്നാൽ പരിഹാസം കൊണ്ടൊന്നും പ്രകാശിന്റെ ആരാധന കുറഞ്ഞില്ല. ഓരോ ദിവസം കഴിയും തോറും പ്രകാശന് കാവ്യയോടുള്ള ആരാധന കൂടിക്കൂടി വന്നു. എന്നാൽ പെട്ടെന്നൊരു ദിനം കാവ്യ വിവാഹിതയായി. അന്നേ ദിവസം അദ്ദേഹം ഏറെ ദുഃഖിച്ചു.
അന്ന് ഏതാണ്ട് ഉന്മാദാവസ്ഥയിലായിരുന്നു പ്രകാശൻ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കാവ്യയുടെ വിവാഹത്തിന്റെ സമയത്ത് തല ക്ഷൗരം ചെയ്ത് നടക്കുകയായിരുന്നു പ്രകാശൻ. കാവ്യയോടുള്ള ആരാധന കഴിഞ്ഞാൽ പിന്നീട് ഇദ്ദേഹത്തിന് പ്രിയം ലോട്ടറികളോടാണ്.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
കഴിഞ്ഞ 34 വർഷമായി ഇദ്ദേഹം സ്ഥിരമായി ലോട്ടറി എടുക്കുന്നുണ്ട്. ഏകദേശം 60 ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ ഇദ്ദേഹം ഇക്കാലയളവിൽ വാങ്ങിയിട്ടുണ്ട്. ഒരു ദിവസം 100 ടിക്കറ്റുകൾ വരെയൊക്കെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രകാശൻ പറയുന്നത്. കല്ലും മണ്ണും ചുമന്ന് കൂലിപ്പണി ചെയ്ത കിട്ടുന്ന കാശ് കൊണ്ടാണ് പ്രകാശൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങിക്കൂട്ടുന്നത്.
എന്നാൽ ഇതുവരെ ഭാഗ്യദേവത ലോട്ടറി ടിക്കറ്റിന്റെ രൂപത്തിൽ പ്രകാശനെ അനുഗ്രഹിച്ചിട്ടില്ല. കൂടുതലും ബംബർ ലോട്ടറികൾ ആണ് പ്രകാശൻ എടുക്കാറുള്ളത്. ബംബർ പ്രൈസ് അടിച്ചാൽ കാവ്യയെ സ്വന്തമാക്കാനുള്ള വഴി തുറന്നു കിട്ടും എന്നാണ് അദ്ദേഹം കരുതുന്നത്.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
ഇപ്പോഴും ഈ രീതികൾ അദ്ദേഹം തുടരുകയാണ്. പലരും പലതവണ ഉപദേശിച്ചിട്ടും പ്രകാശൻ തന്റെ രീതികൾ മാറ്റാൻ തയ്യാറല്ല. ഇപ്പോഴും കാവ്യയോടുള്ള അടങ്ങാത്ത ആരാധന മനസ്സിൽ കൊണ്ടുനടക്കുകയാണ് കാവ്യ പ്രകാശൻ.
ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം, പോലീസ് തെളിയിച്ചത് ഒരു മുട്ടത്തോടിൽ നിന്ന്