
സംവിധായകനും തിരക്കഥകൃത്തുമായ കെ.എൻ ശശീധരൻ അന്തരിച്ചു.
സിനിമാ സംവിധായകനും തിരക്കഥകൃത്തുമായ കെ.എൻ ശശീധരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മ രിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ നാട്
ഡോക്ടറെത്തി മര ണം സ്ഥിരീകരിച്ചു. ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി.
സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. ഭരത് ഗോപി, മാധവി ഏന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, മമ്മുട്ടി, മോഹൻലാൽ മുതലായവരും അഭിനയിച്ചു.
നടുങ്ങി ഒരു നാട്, തൃശ്ശൂരിൽ നടന്നത്… വിങ്ങിപ്പൊട്ടി ബന്ധുക്കൾ
തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവക്കുന്ന വിനകളാണ് ചിത്രം പറയുന്നത്. 1984 കാലത്ത് ഗൾഫ് പണം മലയാളികളിലുണ്ടാക്കിയ സ്വാധീനം സിനിമയിൽ കാണാം. ഗൾഫുകാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു.
ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്. നയന, കാണാതായ പെൺകുട്ടി എന്നീ സിനിമകളുടെയും സംവിധായകനാണ്. അക്കരെ ചിത്രത്തിന്റെ നിർമ്മാണവും ശശിധരൻ ആയിരുന്നു.
മകൾ Vismayaക്കായി ലാലേട്ടനൊരുക്കിയ പുതിയ ഫ്ളാറ്റിന്റെ വീഡിയോ കണ്ടോ? ഹോ കണ്ണുതള്ളിപ്പോയി
ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. കെ എൻ ശശിധരൻ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്.
പല സന്ദർഭങ്ങളിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ‘വന്നല്ലോ വനമാല’ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗുരുവായൂർ കിഴക്കേ നടയിൽ എ.യു.പി സ്കൂൾ മാനേജർ പരേതനായ നാരായണൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.
കുഞ്ഞിനെ നഷ്ടം ആയപ്പോൾ അവർ കൈകൊട്ടി സന്തോഷിച്ചു – കേരളത്തിൽ നടന്നത്