
അശ്വിൻ ഓടിക്കളിച്ച മൈതാനത്ത് എത്തിച്ചപ്പോൾ കണ്ണീർക്കടലായി മൈതാനം
അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ കെ.വി.അശ്വിന് ജന്മനാടിന്റെ യാത്രമൊഴി. ജന്മനാടായ ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച ഭൗതികശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് എത്തിയത്.
രാവിലെ10.30 വരെ അച്ഛന്റെ കടയിൽ ജോലി, പിന്നീട് ചുറ്റിക വാങ്ങി നേരെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക്, മൊഴി
പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ ഭൗതികദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അശ്വിൻ ജീവിതത്തിലേറിയ പങ്കും ചെലവിട്ട വായനശാലയിലേക്ക് ഭൗതികദേഹം എത്തിച്ചപ്പോൾ പ്രിയപ്പെട്ടവരെല്ലാം വികാരഭരിതരായി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടറും അന്ത്യോപചാരമർപ്പിച്ചു.
വായനശാലയിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ ഹൃദയഭേദകരമായ രംഗങ്ങളാണുണ്ടായത്. സഹോദരി പുത്രന്മാർ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ കണ്ടു നിന്നവരെല്ലാം വിങ്ങിപൊട്ടി.
ശരീരം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര
നാല് വർഷം മുൻപ്, പത്തൊമ്പതാം വയസ്സിലാണ് അശ്വിൻ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി സൈന്യത്തിൽ പ്രവേശിച്ചത്. ഓണമാഘോഷിച്ച് ഒരു മാസം മുൻപായിരുന്നു അശ്വിൻ തിരികെ പോയത്. കഴിഞ്ഞ വെള്ളിയഴ്ച അരുണാചൽ പ്രദേശിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അശ്വിന് ജീവൻ നഷ്ടമായത്.