കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ഒരു പെൺപുലി ഇറങ്ങിയപ്പോൾ – KSRTC
മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കു മുന്നിൽ വച്ച് ക്രൂ രമായി മ ർദ്ദിച്ച കെ. എസ്. ആർ. ടി. സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവർത്തി കേരള സമൂഹം ഏറെ ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിൽ ഹൈക്കോ ടതി റിപ്പോർട്ട് തേടുകയും പ്ര തികളെ സ സ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
11.20ന് ഗൾഫിൽ നിന്ന് എത്തിയ കിഷോർ 2.30 വരെ ചെയ്തത് എന്ത്, ലക്ഷ്മിക്ക് യഥാർഥത്തിൽ സംഭവിച്ചത്
ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാ ർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച്, റിട്ട. ജീവനക്കാരൻ അജി എന്നിവർക്കെതിരെയാണ് മ ർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ മൊ ഴി പ്രകാരം ജാ മ്യമില്ലാ വ കുപ്പ് ചു മത്തുകയും ചെയ്തു.
കെ. എസ്. ആർ. ടി. സി എം.ഡി ബിജു പ്രഭാകർ പൊതുസമൂഹത്തോട് മാപ്പു പറയുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ മറ്റൊരു വാർത്ത പുറത്തുവരികയാണ്. കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ പരസ്യം നൽകിയിരുന്ന ജൂവലറി ഗ്രൂപ്പ് കമ്പനിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങി.
ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഈ കുടുംബം – സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്തൊരു അവസ്ഥ
കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അച്ചായൻസ് ഗോൾഡാണ് കെ.എസ്.ആർ.ടി.സിയുമായുള്ള എഗ്രിമെന്റിൽ നിന്നും പിൻവാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ സംഭവത്തിൽ ഏറെ വേദനയുണ്ടായി എന്ന് അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ പറഞ്ഞു.
അച്ചായൻസ് -ഗോൾഡ് മനസിനെ നൊമ്പരപ്പെടുത്തുന്ന ഈ വീഡിയോ കണ്ടതോടെയാണ് ജൂവലറിയുടെ ഭാഗത്തുനിന്നും കെഎസ്ആർടിസിയെ ഒഴിവാക്കുന്ന തീരുമാനം ഞങ്ങളുടെ എം.ഡി ടോണി എടുത്തത്. ജനങ്ങൾക്കൊപ്പം നിൽക്കുക എന്നുള്ളതാണ് അച്ചായൻസിന്റെ രീതി.
കുട്ടികളെ കയറ്റാതെ ബസിൻറെ പരക്കംപാച്ചിൽ.. ഇത് കണ്ട പ്രിൻസിപ്പൽ ചെയ്തത് കണ്ടോ
മാത്രമല്ല കെ.എസ്.ആർ.ടി.സിക്ക് നൽകിവന്ന തുകയുടെ ഒരു ഭാഗം ജീവനക്കാരുടെ മർദ്ദനമേറ്റ പെൺകുട്ടിയുടെ കുടുംബത്തിനു നൽകുവാനും ജൂവലറി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. നാലുവർഷത്തെ യാത്ര സൗകര്യത്തിനുള്ള തുക എന്ന നിലയിലാണ് ഇതു നൽകുന്നത്.
അച്ചായൻസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ തുക ഇന്ന് കുട്ടിയുടെ വീട്ടിലെത്തി കൈമാറുമെന്നും ഷിനിൽ കുര്യൻ അറിയിച്ചു. 20 ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 186,000 രൂപയാണ് അച്ചായൻസ് ഗ്രൂപ്പ് കെഎസ്ആർടിസിക്ക് നൽകി വന്നത്. കഴിഞ്ഞ ആറുമാസമായി ഇത് തുടരുന്നു.
ഹോസ്റ്റലിൽ ഇന്ന് തിരച്ച് വരുമെന്ന് പറഞ്ഞു പോയതാണ് അവൾ, അഭിരാമിക്കരികിൽ വിങ്ങിപ്പൊട്ടി പ്രിയകൂട്ടുകാർ
മൂന്ന് മാസത്തെ കരാർ പുതുക്കേണ്ട സമയം ഇപ്പോഴായിരുന്നു. ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ കരാർ ഇനി പുതുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി നന്നാകുന്ന സൂചനകൾ ലഭിച്ചു തുടങ്ങിയാൽ പരസ്യം നൽകുന്ന കാര്യം വീണ്ടും ആലോചിക്കാമെന്നും ഷിനിൽ കുര്യൻ തുറന്നു പറയുകയും ചെയ്തു.
ലോട്ടറി വകുപ്പ് ബാക്കി സമ്മാനത്തുകകൾ കൈമാറിയിട്ടും ഒന്നാം സമ്മാനം നല്കാത്തതിനു കാരണം ഇതാ