
കുട്ടികളെ കയറ്റാതെ ബസിൻറെ പരക്കംപാച്ചിൽ.. ഇത് കണ്ട പ്രിൻസിപ്പൽ ചെയ്തത് കണ്ടോ
സ്കൂളിന് മുന്നിൽ ബസ് നിർത്താത്ത വിഷയത്തിൽ പരാതികൾ കൂടിയതോടെ നെഞ്ചുവിരിച്ചു ബസ് തടഞ്ഞു ഒരു പ്രിൻസിപ്പാൾ. കരിങ്കല്ലത്താണിയിൽ സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ലെന്ന പരാതിയിൽ ഇടപെട്ട് താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച്എ സ്എസിലെ പ്രിൻസിപ്പാളായ ഡോ. സക്കീർ എന്ന സൈനുദ്ധീനാണ് വിദ്യാർത്ഥികൾക്കുവേണ്ടി റോഡിലേക്കിറങ്ങി ബസ് തടഞ്ഞ് നിർത്തിയത്.
ലക്ഷ്മിയെ കാണാൻ ഭർത്താവ് എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കണ്ടോ? എന്ത് അഭിനയിക്കാനാ ഇവർ വരുന്നേ
പ്രിൻസിപ്പാൾ ബസ് തടയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ കുട്ടികളുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഡോ.സക്കീർ. കോഴിക്കോട് പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും വിദ്യാർഥികൾക്ക് അപകടകരമായ രീതിയിൽ അമിതവേഗതയിൽ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് നിരവധി തവണ താക്കീത് നൽകിയിട്ടും നടപടിയാവാത്തതിനു തുടർന്നാണ് പ്രിൻസിപ്പാൾ നേരിട്ട് തന്നെ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസവും ബസ് തടയാനുളള ശ്രമം നടത്തിയിരുന്നെങ്കിലും ബസ് അമിത വേഗത്തിൽ കടന്നുപോയതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് റോഡിലെ ഡിവൈഡർ ക്രമീകരിച്ചാണ് പ്രിൻസിപ്പൽ ബസ്സിനെ തടഞ്ഞു നിർത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഹോസ്റ്റലിൽ ഇന്ന് തിരച്ച് വരുമെന്ന് പറഞ്ഞു പോയതാണ് അവൾ, അഭിരാമിക്കരികിൽ വിങ്ങിപ്പൊട്ടി പ്രിയകൂട്ടുകാർ