ലോട്ടറി വകുപ്പ് ബാക്കി സമ്മാനത്തുകകൾ കൈമാറിയിട്ടും ഒന്നാം സമ്മാനം നല്കാത്തതിനു കാരണം ഇതാ
ഈ വർഷത്തെ തിരുവോണം ബമ്പർ ഈ കഴിഞ്ഞ പതിനെട്ടാം തീയതി നറുക്കെടുക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഭാഗ്യവാനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതുവരെ ആയിട്ടും സമ്മാനജേതാവ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിന്റെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.
ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഈ കുടുംബം – സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്തൊരു അവസ്ഥ
ലോട്ടറി ടിക്കറ്റിനൊപ്പം സമർപ്പിച്ച രേഖകളായ പാൻ കാർഡിലും ആധാർ കാർഡിലും അനൂപിന്റെ പേരിൽ ചെറിയ വ്യത്യാസം ഉള്ളതാണ് കാരണം. ഇതു പിന്നീട് പ്രശ്നങ്ങൾക്കു ഇടയായേക്കാം എന്ന ധാരണയിൽ അനൂപ് ടിക്കറ്റ് സമർപ്പിച്ച ബാങ്കിന് ലോട്ടറി വകുപ്പ് കത്തു നൽകി. ബാങ്കിൽനിന്ന് രേഖകൾ ലഭിച്ചശേഷം പരിശോധന നടത്തി തുക കൈമാറുമെന്ന് അധികൃതർ ഇതിനോടകം അറിയിച്ചു.
കാനറ ബാങ്കിലാണ് അനൂപ് ടിക്കറ്റ് കൈമാറിയത്. ലോട്ടറി ടിക്കറ്റിലെ ഒരു അക്ഷരം മാറിയപ്പോൾ ഒന്നാം സമ്മാനം നഷ്ടമാകുകയും സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ലഭിക്കുകയും ചെയ്ത രഞ്ജിതയ്ക്ക് നറുക്കെടുപ്പിന്റെ പിറ്റേന്നുതന്നെ തുക കൈമാറി.
കുട്ടികളെ കയറ്റാതെ ബസിൻറെ പരക്കംപാച്ചിൽ.. ഇത് കണ്ട പ്രിൻസിപ്പൽ ചെയ്തത് കണ്ടോ
ലോട്ടറി ജേതാക്കൾ ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മൂന്നു ദിവസത്തിനകം സമ്മാനം കൈമാറാൻ ഓഗസ്റ്റിൽ ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു. ഓണം ബംപർ ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി വകുപ്പ് കൈമാറുക. സർചാർജും സെസുമെല്ലാം കഴിഞ്ഞ് ജേതാവിന് ഉപയോഗിക്കാൻ കഴിയുന്ന തുക 12.89 കോടി രൂപയാണ്.
അതേസമയം അനൂപിന് പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ ഏകദിന പരീശീലനം നൽകാൻ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ സഹായത്തോടെ പരീശീലനം നൽകാനാണ് തീരുമാനം.
11.20ന് ഗൾഫിൽ നിന്ന് എത്തിയ കിഷോർ 2.30 വരെ ചെയ്തത് എന്ത്, ലക്ഷ്മിക്ക് യഥാർഥത്തിൽ സംഭവിച്ചത്