ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി
നല്ലൊരു വിവാഹ ജീവിതം ഒരിക്കലും നിഖിതയെന്ന ദേവൂന് വിധിച്ചിരുന്നില്ല എന്ന നൊമ്പരത്തിലും കടുത്ത വേദനയിലുമാണ് ഇപ്പോൾ വീട്ടുകാർ. ആദ്യവിവാഹം നീണ്ടത് വെറും ഒരാഴ്ച രണ്ടാം വിവാഹം കലാശിച്ചത് നിഖിതയുടെ മര ണത്തിലും.
പൊന്നുപോലെ കൊണ്ട് നടന്നതാ, പോയിക്കഴിഞ്ഞാ എന്നോട് പറയുന്നേ; ഹൃദയം തകർത്ത് അമ്മയുടെ വാക്കുകൾ
കഴിഞ്ഞ ദിവസം നടന്ന അ രുംകൊലയിൽ പകച്ചു നിൽക്കുകയാണ് വർക്കല നിവാസികൾ. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പ് വീട്ടിൽ നിഖിതയാണ് ഭർത്തൃഗൃഹമായ വർക്കല അയന്തി വിളയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ടത്. ഇരുപത്തിയാറു വയസ്സായിരുന്നു. ഭർത്താവ് അനീഷ് എന്ന മുപ്പത്തിയഞ്ചുകാരനാണ് നിഖിതയെ കൊ ലപ്പെടുത്തിയത്.
തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ ഡീസൽ മെക്കാനിക്കിൽ പഠനം പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽ ജോലി നോക്കി വരുന്നതിനിടെയാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. 2 വർഷം മുൻപാണ് ദുബായിൽ പോർട്ട് ട്രസ്റ്റിൽ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചത്.
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി, ഇങ്ങനെയും കല്യാണം
ഇതിനിടെ നാട്ടിലെത്തിയ അനീഷിന്റെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച ബന്ധമായിരുന്നു നിഖിതയുടേത്.ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ കുട്ടപ്പൻ – ഉഷ ദമ്പതികളുടെ മകളാണ് നിഖിത. ആലപ്പുഴയിൽ വച്ച് ജൂലായ് 8നായിരുന്നു ഇരുവരുടെയും വിവാഹം. നിഖിതയ്ക്കും വിസിറ്റിംഗ് വിസ തരപ്പെടുത്തി ജൂലായ് 19ന് ഇരുവരും ദുബായിലേക്ക് പോയിരുന്നു.
ഇടയ്ക്ക് അനീഷിന്റെ കാൽപ്പാദത്തിൽ വേദന വന്നതോടെയാണ് ഇക്കഴിഞ്ഞ 1ന് ഇരുവരും നാട്ടിലെത്തിയത്. നാട്ടിലെത്തിയ അനീഷ് ഇടയ്ക്ക് നിഖിതയുമായി വഴക്കിടുകയും ഇയാളുടെ വീട്ടുകാരോട് കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ബഹളം മൂർച്ഛിച്ചതോടെ വീട്ടുകാർ പൊ ലീസിൽ വിവരം അറിയിച്ചു.
ആഘോഷമാക്കി കോളനിവാസികൾ; ഗോപിക എയർഹോസ്റ്റസായി, കളിയാക്കിയവരും ഞെട്ടി
ഇവരെത്തിയാണ് അനീഷിനെ സമാധാനിപ്പിച്ചത്. അനീഷിന് മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കൾ കൂട്ടിക്കൊണ്ടു പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെയാണ് ഇയാൾ കിടപ്പുമുറിയിൽ വച്ച് വീണ്ടും നിഖിതയുമായി വഴക്കുണ്ടാക്കുന്നത്. അടച്ചിട്ട മുറിയിൽ നിലവിളിയും ബഹളവും കേട്ടതോടെ അനീഷിന്റെ വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ര ക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടെത്തുന്നത്.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
സ്ഥലത്തെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിഖിത ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ നിഖിത ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് അനീഷുമായി വിവാഹം നടക്കുന്നത്.
ഇരുവരുടെയും സാധാരണ കുടുംബമാണ്. നീതുവാണ് നിഖിതയുടെ സഹോദരി. വിവാഹം കഴിഞ്ഞ് 58-ാം ദിവസമാണ് നിഖിത ദാ രുണമായി കൊ ലചെയ്യപ്പെടുന്നത്. അനീഷിന് സം ശയരോഗം ഉടലെടുത്തതാണ് കൊ ലയ്ക്ക് പിന്നിലെന്ന് പൊ ലീസ് അനുമാനിക്കുന്നു. ഫോ റൻസിക് വിഭാഗം കൊ ലനടന്ന അനീഷിന്റെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വർക്കല സി.ഐ എസ്.സനോജ്, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്ര തിയെ അറ സ്റ്റ് ചെയ്തത്.
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – ഭർത്താവ് എത്തിയപ്പോൾ കണ്ട കാഴ്ച്ച