
ആഘോഷമാക്കി കോളനിവാസികൾ; ഗോപിക എയർഹോസ്റ്റസായി, കളിയാക്കിയവരും ഞെട്ടി
കാശുള്ളവർ സ്വപ്നം കാണുന്ന ജോലികളിൽ ഒന്നാണ് എയർ ഹോസ്റ്റസ് ജോലി എന്ന് പറയാം. സമൂഹത്തിൽ ഉന്നത നിലയിലുള്ള പല പെൺകുട്ടികളും ഈ ജോലി തിരഞ്ഞെടുക്കുന്നത് ലഭിക്കുന്ന സുരക്ഷയും മിന്നുന്ന ജോലിയും എന്ന രീതിയിലാണ്. എന്നാൽ സമൂഹത്തിൽ താഴെക്കിടയിൽ ജീവിച്ചു വന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ എയർ ഹോസ്റ്റസ് ആയി പറക്കുവാൻ ഒരുങ്ങുകയാണ്.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
ഒരിക്കൽ ആകാശത്ത് കൂടി നീങ്ങുന്ന വിമാനത്തെ നോക്കി ആ പത്താംക്ലാസുകാരി ഇങ്ങനെ കൊതിച്ചു, ഒരുനാൾ താനും ഇതിനുള്ളിൽ കയറിപ്പറ്റും. ഒരു എയർഹോസ്റ്റസായി. എന്നാൽ തന്റെ സ്വപ്നം അവൾ മനസ്സിൽതന്നെ സൂക്ഷിച്ചു, ആരോടും പറയാതെ. അവൾ പിന്നീട് പ്ലസ് ടു കഴിഞ്ഞു. ഡിഗ്രിയും നല്ല മാർക്കോടു കൂടി പാസായി.
12 വർഷത്തോളം മനസ്സിൽ സൂക്ഷിച്ച ആ സ്വപ്നം ആ പെൺകുട്ടി ഇന്ന് സ്വന്തമാക്കിയിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കരുവൻചാലിന് സമീപം കാവുൻകുടി പട്ടിക വർഗ കോളനിയിലെ ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയാണ് ആ പെൺകുട്ടി. കരിമ്പാല ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ കാബിൻ ക്രൂ അംഗമാണ് ഗോപിക.
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?
കൈയ്യിൽ കിട്ടിയ ഒരു പത്രക്കടലാസിലാണ് ഒരു എയർ ഹോസ്റ്റസിന്റെ ചിത്രം ഗോപിക ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിലേ അവരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം ഗോപികയ്ക്ക് ഇഷ്ടപ്പെട്ടു. വലുതാകുമ്പോൾ ഇതുപോലൊരു മേഖലയിൽ ജോലിക്ക് കയറമെന്ന് അവൾ ആഗ്രഹിച്ചു.
എന്നാൽ, ഏവിയേഷൻ കോഴ്സിനെക്കുറിച്ച് ഗോപികയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു. എവിടെയാണ് ഈ കോഴ്സ് പഠിപ്പിക്കുന്നതെന്നും എത്ര പണച്ചെലവ് ഉണ്ടാകുമെന്നും അവൾക്ക് അറിയില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ഒരുപക്ഷേ ഇത് താങ്ങാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി അവൾ തന്റെ ആഗ്രഹം മനസ്സിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
അതിനോടൊപ്പം ഏവിയേഷൻ കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ഡിഗ്രി പൂർത്തിയായശേഷം കസിനായ സഹോദരിയുടെ അടുത്തുനിന്ന് ഒരുനാൾ എയർഹോസ്റ്റസുമാർ ധരിക്കുന്നത് പോലെയുള്ള ഒരു ഡ്രസ് ഗോപിക കണ്ടു. അന്നാണ് ഗോപിക തന്റെ ആഗ്രഹം ആദ്യമായി മറ്റൊരാളുടെ മുമ്പിൽ പറയുന്നത്.
പ്രതിഭയുടെ കൈയിൽ പിടിച്ചു വീട്ടിൽ കയറിയ സജീഷ് – ലിനിയുടെ ഓർമ്മയിൽ ഇന്നും വിതുമ്പുന്നു
കസിനും കൂടെയുണ്ടായിരുന്ന സുഹൃത്തും ഗോപികയെ വളരെയധികം പ്രോത്സാഹിപ്പിച്ചു. മികച്ചൊരു കോഴ്സാണിതെന്ന് കൂടുതൽ പഠിച്ചപ്പോൾ മനസ്സിലായി. വലിയ അവസരങ്ങളാണ് ഈ കോഴ്സ് നൽകുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഗോപിക ഏവിയേഷൻ കോഴ്സിന് ചേരാൻ തീരുമാനിക്കുന്നത്.
2021-ൽ കോ വിഡ് സമയത്താണ് പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ സൗജന്യമായി ഏവിയേഷൻ കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്ന് അവൾ അറിഞ്ഞത്. ഗോപിക തന്നെയാണ് കോഴ്സിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്. പിന്നാലെ വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയ്നിങ് അക്കാദമിയിൽ ചേർന്നു.
ട്രൈബൽ വിഭാഗത്തിൽ നിന്ന് ഈ അക്കാദമിയിൽ നിന്ന് കാബിൻ ക്രൂ മെമ്പറായി ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് ഗോപിക. ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പേ അവൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ കാബിൻ ക്രൂ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
ക രഞ്ഞുവിളിച്ച് ദേവു പോലീസിനോട് പറഞ്ഞത്; ഫീനിക്സ് കപ്പിൾ ദേവുവിന്റെ മൊ ഴി കേട്ടോ?
നിലവിൽ മൂന്ന് മാസത്തെ പരിശീലനത്തിനായി മുംബൈയിലാണ് ഗോപികയുള്ളത്. ഒന്നരമാസം കൂടിക്കഴിഞ്ഞാൽ തന്റെ ചിരകാല സ്വപ്നം പൂവണിയുന്നതും കാത്തിരിക്കുകയാണ് അവൾ. താൻ ആഗ്രഹിച്ചകാര്യം നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഗോപിക പറയുന്നു. അതിനാൽ, വീട്ടുകാരിൽ നിന്നും എതിർപ്പുകളുണ്ടാകാതെ നോക്കുകയായിരുന്നു ആദ്യ ലക്ഷ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട കോഴ്സാണ് മകൾ ചെയ്യുന്നതെന്നാണ് അവർ കരുതിയിരുന്നത്.
കാബിൻ ക്രൂ മെമ്പറായാണ് ഗോപിക പഠിച്ചതെന്ന് ഈ അടുത്തദിവസമാണ് അവർ മനസ്സിലാക്കിയത്. ”അക്ഷരാർത്ഥത്തിൽ അവർ ഞെട്ടിപ്പോകുകയായിരുന്നു. വീണ്ടും വീണ്ടും എയർ ഹോസ്റ്റസ് തന്നെയാണോ എന്ന് ചോദിച്ചു. കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയില്ലാത്തതും ചില വിമാന അപകടങ്ങളെക്കുറിച്ചുള്ള വാർത്തകളും ആണ് അവരെ ഭയപ്പെടുത്തിയിരുന്നത്.
എന്നാൽ, ഒരിക്കലെങ്കിലും എയർ ഹോസ്റ്റസായി വിമാനത്തിൽ ജോലി ചെയ്യണമെന്ന് ഞാൻ പറഞ്ഞു.”-ഗോപിക പറഞ്ഞു. ”എന്നാൽ, ഇപ്പോൾ അച്ഛനും അമ്മയും വളരെയധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ള ഒരു കോഴ്സ് ഞാൻ ചെയ്തു എന്നല്ലാതെ അതിന് ഇത്തരത്തിൽ ഒരു ഫലം ഉണ്ടാകുമെന്ന് അവരും ഞാനും കരുതിയില്ല. ഇപ്പോൾ നാട്ടിൽ ഫ്ളെക്സ് അടിക്കാനും അത് തൂക്കാനുമെല്ലാം നാട്ടുകാർക്കൊപ്പം തിരക്കിലാണ് അച്ഛൻ”-ചിരിയോടെ ഗോപിക പറഞ്ഞു.
ഏവിയേഷൻ കോഴ്സ് ചെയ്യുന്നതിനിടെ ചിലരെങ്കിലും ഗോപികയുടെ കൂടെപ്പഠിച്ചവർ കല്യാണം കഴിച്ചെന്നും കുട്ടികളായെന്നുമെല്ലാം പറയുന്നുണ്ടായിരുന്നു. എന്നാൽ, അവരിൽ നിന്ന് ഇന്ന് ലഭിക്കുന്ന പ്രതികരണം നേരെ മറിച്ചാണെന്ന് ഗോപിക പറഞ്ഞു. അതിനാൽ, വലിയതോതിലുള്ള ആവേശമാണ് നാട്ടിലുള്ളവർ കാണിക്കുന്നത്. പലരും നമ്പർ മേടിച്ച് വിളിക്കുകയും കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയുകയും ചെയ്യുന്നു.
ഏവിയേഷൻ കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ വെല്ലുവിളി ഉയർത്തിയ രണ്ട് കാര്യങ്ങൾ സാമ്പത്തികവും കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആരുമില്ലെന്നതുമാണ്. സർക്കാർ പഠനച്ചെലവ് വഹിച്ചപ്പോൾ സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സാധിച്ചു. എന്നാൽ, കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആളില്ലാത്തത് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
അതിനാൽ, സ്വന്തം നിലയിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടി വന്നു. പലപ്പോഴും ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നിട്ടുണ്ട്. അറിയാവുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളൊഴികെ ആരും പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല. ഇങ്ങനൊരു ട്രാക്കലേക്ക് എത്തിച്ചേരാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു, ഗോപിക തുറന്നു പറയുന്നു.
എട്ട് വർഷത്തെ പ്രണയം – ആതിര ഇഷ്ടം വീട്ടിൽ പറഞ്ഞ് അച്ഛൻ്റെയും അമ്മയുടെയും സമ്മതം വാങ്ങി വിവാഹം