
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി, ഇങ്ങനെയും കല്യാണം
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻദേവും വിവാഹിതരായി. ഇന്ന് രാവിലെ 11 മണിയോടെ നടന്ന എകെജി സെന്ററിൽ ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
എട്ട് വർഷത്തെ പ്രണയം – ആതിര ഇഷ്ടം വീട്ടിൽ പറഞ്ഞ് അച്ഛൻ്റെയും അമ്മയുടെയും സമ്മതം വാങ്ങി വിവാഹം
നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ അടുത്ത ബന്ധുക്കൾ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.
പ്രമുഖ നേതാക്കളെല്ലാം ഇരുവർക്കും ആശംസകളറിയിക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രി കുടുംബസമേതമെത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്. വിവഹചടങ്ങുകൾക്ക് ശേഷം അതിഥികൾക്ക് ചായസൽക്കാരം മാത്രമാണുള്ളത്.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.
ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും പ്രണയത്തിലാവുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും പാർട്ടിയും കൂടെനിന്നു. ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നടൻ ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎയായത്.
ആഘോഷമാക്കി കോളനിവാസികൾ; ഗോപിക എയർഹോസ്റ്റസായി, കളിയാക്കിയവരും ഞെട്ടി