അപകടം നടന്നപ്പോൾ സഹായം ചോദിച്ചിട്ടും വണ്ടികൾ നിർത്താതെ പോയി – പക്ഷെ ഈ സത്യം നിങ്ങൾ അറിയണം
കഴിഞ്ഞ ദിവസം നമ്മൾ മലയാളികൾ ഏറെ ഞെട്ടലോടെ കേട്ട വാർത്തയാണ് വടക്കാഞ്ചേരിയിലെ അപകടം. ദാരുണമായ ഈ വാർത്ത കേട്ടുകൊണ്ടാണ് വ്യാഴാഴ്ച രാവിലെ നമ്മളിൽ പലരും ഉണർന്നത്. കഴിഞ്ഞ ദിവസം നടന്ന ബസ് അപകടത്തിന് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.
പി.റ്റി സാറാണെങ്കിലും കുട്ടികളുടെ വീട്ടിൽ ടൈൽ പണിക്കും വരുന്ന അധ്വാനി! വിഷ്ണുസർ ഇനിയില്ല.
അന്നവിടെ നടന്ന രക്ഷാപ്രവർത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ഇന്നലെ നടന്ന സംഭവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങൾ. പലരും ഇത്തരം പോസ്റ്റുകൾ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്.”- ഡോക്ടർ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് പ്രസകതമാകുകയാണ്.
ഡോക്ടർ സൗമ്യ സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ – ഇന്നലെ രാവിലെ വടക്കെഞ്ചേരിയിൽ വച്ച് നടന്ന അപകടത്തിനെ കുറിച്ചും രക്ഷാപ്രവർത്തനം നടത്തുമ്പോൾ അതിലെ പോയ വണ്ടികൾ ഒന്നും നിർത്താത്തതിനെ കുറിച്ചും ധാരാളം പോസ്റ്റുകൾ വായിക്കാൻ ഇടയായി. ഇന്നലെ ഉണ്ടായ സംഭവത്തെ മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ ദുരന്തവുമായി ആണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.
ഊട്ടീലേക്ക് പോയ മകളുടെ സെൽഫികണ്ട് ഉറങ്ങാൻ കിടന്ന അച്ഛനും അമ്മയും അറിഞ്ഞില്ല ദിയ ഇനിവരില്ലെന്ന്
അന്നവിടെ നടന്ന രക്ഷാപ്രവർത്തനത്തെയും നാട്ടുകാരെയും പുകഴ്ത്തിയും ഇന്നലെ നടന്ന സംഭവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒട്ടും തന്നെ സഹകരിച്ചില്ല എന്ന രീതിയിലും ആണ് ആരോപണങ്ങൾ. പലരും ഇത്തരം പോസ്റ്റുകൾ തലങ്ങും വിലങ്ങും ഫോർവേഡ് ചെയ്യുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്.
കൂട്ടരേ, കൊണ്ടോട്ടിക്കാരും സൂപ്പർ ആണ്. നമ്മുടെ വടക്കെഞ്ചേരിക്കാരും സൂപ്പറാണ്. ഇവിടെ ആരും ആരേക്കാളും ഒന്നുകൊണ്ടും മോശമല്ല. കാരണം ഞാൻ ഈ നാട്ടിൽ ജോലി ചെയ്യുന്ന ആളാണ്. ഈ അപകടം നടന്നതിന്റെ ഏതാനും കിലോമീറ്ററുകൾക്ക് അപ്പുറം താമസിക്കുന്ന ആളാണ്. എനിക്ക് ഈ നാട്ടുകാരെ അറിയാം. അവർ എത്ര നല്ലവരാണെന്നും.
കുഞ്ഞിനെയും ഐശ്വര്യയെയും കാത്തിരുന്ന ബന്ധുക്കൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത – ഡോക്ടർ ചെയ്തത്
ഈ രണ്ടു സംഭവങ്ങളും ഒട്ടും തന്നെ താരതമ്യപ്പെടുത്താൻ കഴിയുന്നവയല്ല. ഇന്നലെ സംഭവം നടന്നത് ഒരു നാഷണൽ ഹൈവെയിൽ ആണ്. അതും പുലർച്ചെ. ഇതുവഴി പോകുന്ന വണ്ടികൾ ഈ നാട്ടുകാരുടേതാണോ? ഏതോ നാടുകളിൽ നിന്നും വേറേതോ നാടുകളിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ആരൊക്കെയോ ആണ് ഈ റോഡിലെ യാത്രക്കാർ. അത് മാത്രമല്ല, ഇതിനു ചുറ്റും ജനവാസമേഖലയുമല്ല. ഒരു വിമാനത്താവളത്തിന് ചുറ്റും അതല്ല അവസ്ഥ. അത് ആർക്കും ആലോചിച്ചാൽ മനസ്സിലാവുന്നതേയുള്ളു.
ഈ റോഡിൽ വണ്ടികളിൽ പോയവർ നിർത്താത്തതിന് ഈ നാട്ടുകാർ എന്ത് പിഴച്ചു? അവർ അവരെക്കൊണ്ടാകുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതെനിക്കറിയാം. അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കാതെ ഇത്തരത്തിൽ ഒരു നാട്ടുകാരെ അടച്ചാക്ഷേപിക്കുന്ന തരം പോസ്റ്റുകൾ ദയവു ചെയ്തു പടച്ചു വിടരുത്.
27 വർഷം മുൻപു നടന്ന സംഭവം, പ കയുമായി കാത്തിരുന്ന അച്ഛൻ… ഒടുവിൽ നടന്നത് കണ്ടോ
മലപ്പുറവും സൂപ്പർ ആണ്… പാലക്കാടും സൂപ്പർ ആണ്… അതിൽ ആർക്കും ഒരു സംശയവും വേണ്ട. പിന്നെ മനുഷ്യത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലാണ്. അല്ലാതെ അതിൽ ഊരിനും പേരിനും കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു ഞാൻ കരുതുന്നില്ല! ഇങ്ങനെ ആയിരുന്നു കുറിപ്പ്
അയാളുടെ സീറ്റിന്റെ തൊട്ടു പുറകിൽ ഇരുന്ന യുവതി ആ കാഴ്ച കണ്ടു ഞെട്ടി – ജീവൻ കൈയിൽ പിടിച്ചു യാത്ര