
ഊട്ടീലേക്ക് പോയ മകളുടെ സെൽഫികണ്ട് ഉറങ്ങാൻ കിടന്ന അച്ഛനും അമ്മയും അറിഞ്ഞില്ല ദിയ ഇനിവരില്ലെന്ന്
ഊട്ടിയിൽ നിന്നും ആപ്പിളും ചോക്ലേറ്റുകളും വാങ്ങി കൊണ്ടുവരാം അമ്മേ എന്ന് പറഞ്ഞാണ് പത്താം ക്ളാസ്സുക്കാരി ദിയ രാജേഷാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഉല്ലാസ യാത്ര ആയതുകൊണ്ട് തന്നെ എല്ലാവരും കളിചിരികളുമായി സന്തോഷത്തിലായിരുന്നു. ഒറ്റരാത്രി കൊണ്ട് ആ സ്ന്തോഷം പാടേ ഇല്ലാതാക്കി ഒരുമരവിപ്പ് മാത്രമായി. മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ ഏകമകളായ ദിയ രാജേഷും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരിൽ പെടുന്നു. പതിനഞ്ചു വയസ്സായിരുന്നു.
കുഞ്ഞിനെയും ഐശ്വര്യയെയും കാത്തിരുന്ന ബന്ധുക്കൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത – ഡോക്ടർ ചെയ്തത്
യാത്രയുടെ ചിത്രങ്ങൾ, ദിയ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വാട്ട്സ് ആപ്പിൽ അയച്ചു കൊടുത്തിരുന്നു. മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. അതിനാൽ തന്നെ മകൾ ഊട്ടിയിലേക്ക് ടൂർ പോകണം എന്ന് പറഞ്ഞപ്പോൾ അച്ഛനമ്മാർ തടഞ്ഞതുമില്ല. .
ഊട്ടിയിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിനിടെ ഒരു പൊട്ടുകുത്തുവാൻ പോലും നിൽക്കാതെ മകൾ ഓടിയിറങ്ങിയത് മര ണത്തിലേക്ക് ആണെന്ന വാർത്തയാണ് ഈ മാതാപിതാക്കളെ തേടിയെത്തിയത്. ബുനാഴ്ച രാത്രി പത്ത് മണിക്ക് വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മര ണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. അപകടത്തിൽപെട്ട ബസിന്റെ മുൻസീറ്റുകളിലാണ് ദിയയും കൂട്ടുകാരി എൽനയും ഇരുന്നത്. ഇരുവരെയും മരണം കവർന്നു.
നാടിനെ നടുക്കിയ സംഭവം… ആ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ
ബുനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദിയ രാജേഷ് തുരുത്തിക്കരയിലെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. ശനിയാഴ്ചയാണ് വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങേണ്ടിയിരുന്നത്. എന്നാൽ ദിയയുടെ ചേതനയറ്റ ശരീരമാണ് തുരുത്തിക്കരയിലെ വീട്ടിലേക്ക് എത്തിയത്. അയൽവാസികൾക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു ദിയ.
ദിയയുടെ അച്ഛൻ രാജേഷ് കൊച്ചിൻ ഷിപ്യാർഡിൽ കരാർ ജീവനക്കാരനാണ്. അമ്മ സിജി. ഇവരുടെ ഏകമകളാണ് ഇല്ലാതായിരിക്കുന്നത്. ഈ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് ഉറ്റവരും നാട്ടുകാരും.
എന്നും വൈകിട്ട് മകൾക്കായി പലഹാരവും ആയി വരുന്ന വിഷ്ണു – ഇന്നലെ എത്തിയത് നിശ്ചലമായി