
പി.റ്റി സാറാണെങ്കിലും കുട്ടികളുടെ വീട്ടിൽ ടൈൽ പണിക്കും വരുന്ന അധ്വാനി! വിഷ്ണുസർ ഇനിയില്ല.
മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ ബസിടിച്ചു ഉണ്ടായ അപകടത്തിൽ കുട്ടികളുടെ കൂട്ടത്തിൽ സ്കൂളിലെ കായിക അധ്യാപകനും അകാലത്തിൽ ജീവൻ പൊലിഞ്ഞു. മുപ്പത്തിമൂന്നു വയസ്സായിരുന്നു.
എന്നും വൈകിട്ട് മകൾക്കായി പലഹാരവും ആയി വരുന്ന വിഷ്ണു – ഇന്നലെ എത്തിയത് നിശ്ചലമായി
സ്കൂളിലെ കായികാധ്യാപകൻ വി കെ വിഷ്ണുവാണ് അന്തരിച്ചത്. വൈകിയാണ് പുറപ്പെട്ടതെങ്കിലും ആഘോഷത്തോടെയാണ് വിനോദയാത്ര തുടങ്ങിയത്. കുട്ടികൾക്കൊപ്പം ആടിപ്പാടി കായികാധ്യാപകൻ വി.കെ. വിഷ്ണു യാത്രയിൽ ഉല്ലാസം നിറച്ചു.
രാത്രി ഭക്ഷണശേഷം ‘പാപ്പൻ’ സിനിമയും വച്ച് കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയായിരുന്നു വിഷ്ണു. ചിലർ ഉറങ്ങിത്തുടങ്ങി. ഇതിനിടെയാണ് വണ്ടിക്ക് വേഗമേറിയത്. കുട്ടികളോട് ഇതിനെ കുറിച്ച് സംസാരിച്ച ശേഷം വേഗം കുറയ്ക്കാൻ ഡ്രൈവറോട് പറയാനാണ് വിഷ്ണു മുന്നോട്ടുപോയത്.
കുഞ്ഞിനെയും ഐശ്വര്യയെയും കാത്തിരുന്ന ബന്ധുക്കൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത – ഡോക്ടർ ചെയ്തത്
ഡ്രൈവറുടെ അടുത്തെത്തി സംസാരിക്കും മുമ്പേ വണ്ടി അപകടത്തിൽപ്പെട്ടു. മറിഞ്ഞ വണ്ടിക്കടിയിൽ പെട്ട് വിഷ്ണുവിന്റെ ജീവനും പൊലിഞ്ഞു. പ്രിയപ്പെട്ട അധ്യാപകന്റെ വേർപാട് താങ്ങാനാകാതെയാണ് ഒരുപറ്റം കുട്ടികൾ സ്കൂളിലെത്തിയത്.
മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ കുട്ടപ്പന്റെ മകൻ വിഷ്ണു നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനാണ്. നാട്ടിലെ എല്ലാ ക്ലബ്ബിന്റെയും കായിക മത്സരങ്ങളിലും പങ്കെടുക്കുന്നവൻ. ക്രിക്കറ്റിനെ നെഞ്ചോടു ചേർക്കുന്നവൻ. ഫിസിക്കൽ ട്രെയിനിങ് കോഴ്സ് തിരുവനന്തപുരത്തുനിന്ന് പഠിച്ചാണ് കായികാധ്യാപകനായത്.
നാടിനെ നടുക്കിയ സംഭവം… ആ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ
വിനോദ യാത്രയ്ക്ക് പോകുന്നതിന് മുൻപ് ഇരുവരോടും യാത്ര പറയാനായിട്ടാണ് എത്തിയത്. ഇതിനിടയിൽ പുതിയ ഷർട്ട് ഇല്ല എന്നും കയ്യിൽ പണമില്ലെന്നും പറഞ്ഞു. ഇത് കേട്ട് പിതാവ് ജോസ് കയ്യിലുണ്ടായിരുന്ന 1,500 രൂപ വിഷ്ണുവിന് നൽകിയിട്ട് പോയിട്ട് വരാൻ പറഞ്ഞു. സന്തോഷത്തോടെ ആ പണം സ്വീകരിച്ചെങ്കിലും അതിൽ നിന്ന് 1,000 ചിട്ടിക്ക് കൊടുക്കാനായി രൂപ അമ്മയ്ക്ക് നൽകി. 5 മണിയോടെയാണ് വീട്ടിൽ നിന്നും വിഷ്ണു മുങ്ങിയത്.
പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പാട് സന്തോഷം ആ മുഖത്തുണ്ടായിരുന്നു. കായികാധ്യാപകനാണെങ്കിലും എല്ലാ ദിവസവും ജോലിയുണ്ടായിരുന്നില്ല. സ്ക്കൂളിൽ ജോലി ഇല്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്ക് പോകും. അങ്ങനെ കഷ്ടപ്പെട്ടാണ് അവൻ ജീവിച്ചത് :- ജോസ് പറഞ്ഞു. നാട്ടുകാരും ഇതേ അഭിപ്രായമാണ് പറയുന്നത്. ഒരു പാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയായിരുന്നു ജീവിതം. പഠനം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. പിരിവെടുത്ത് പണം സ്വരൂപിച്ചും മറ്റും അവർ ഒപ്പം നിന്നും. ക്രിക്കറ്റ് കളി ജീവനായിരുന്നു. നാട്ടിൽ എവിടെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഉണ്ടെങ്കിലും അവിടെ വിഷ്ണു ഉണ്ടാകും. പൊതു പരിപാടികൾക്കായാലും സജീവ സാന്നിധ്യമായിരുന്നു. നാട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഷ്ണുവിന്റെ വേർപാട് താങ്ങാവുന്നതിലുമപ്പുറമാണ്.
ആ പുഞ്ചിരി മാഞ്ഞു; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയായി പ്രഭുലാൽ പ്രസന്നൻ യാത്രയായി
നാല് വർഷം മുമ്പാണ് വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി എത്തിയത്. പെട്ടെന്നുതന്നെ കുട്ടികൾക്ക് പ്രിയങ്കരനായി. വിഷ്ണുവിനു കീഴിൽ ആ വർഷം ഫുട്ബോളിൽ സ്കൂൾ കിരീടം നേടി. പിന്നീട് സ്കൂളിൽനിന്ന് കുറെ നാൾ വിട്ടുനിൽക്കേണ്ടി വന്നു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ മാസമാണ് വിഷ്ണു സ്കൂളിൽ തിരികെ ജോലിക്കെത്തിയത്.
അമ്മ ശാന്തയും രണ്ടാനച്ഛൻ ജോസുമാണ് ഇഞ്ചിമലയിലെ വീട്ടിലുള്ളത്. സ്കൂളില്ലാത്ത സമയങ്ങളിൽ വിഷ്ണു കൂലിപ്പണിക്കും കൃഷിക്കുമെല്ലാം ഇറങ്ങും. കോലഞ്ചേരി ഊരമനയിൽ ഭാര്യ ശീതളിനും ഒന്നര വയസ്സുള്ള മകൾ നയാമികയ്ക്കുമൊപ്പമായിരുന്നു താമസം.
ഊട്ടീലേക്ക് പോയ മകളുടെ സെൽഫികണ്ട് ഉറങ്ങാൻ കിടന്ന അച്ഛനും അമ്മയും അറിഞ്ഞില്ല ദിയ ഇനിവരില്ലെന്ന്