
ലിപ്ലോക്കും, ചൂടൻ രംഗങ്ങളുമായി അതിശക്തമായ കഥാപാത്രമായി സ്വാസികയുടെ “A” പടം ; ടീസർ കണ്ട് ഞെട്ടി ആരാധകർ
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ പ്രശസ്ത സംവിധായകൻ ഭരതന്റെയും കെ പി എസി ലളിതയുടെ മകനായ സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചതുരം എന്ന ചിത്രം. വലിയ പ്രതീക്ഷയോടെ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ചതുരം.
ഭർത്താവ് നവീനൊപ്പമുള്ള ജീവിതത്തെപറ്റി ആദ്യമായി പറഞ്ഞ് നടി ഭാവന..! ഇതാണ് അവസ്ഥ
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തു വന്നത്. സ്വാസിക വിജയും റോഷൻ മാത്യുവും ആണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന താരങ്ങൾ. ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്റർ എത്തിയ സമയത്ത് തന്നെ വലിയ വിമർശനങ്ങൾ തന്നെ ആയിരുന്നു നേരിട്ടിരുന്നത്. ഇത് അഡൻസ് ഒൺലി ആണോ എന്ന രീതിയിലായിരുന്നു പലരും ചോദിച്ചിരുന്നത്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി നായിക സ്വാസിക വിജയ് എത്തുകയും ചെയ്തിരുന്നു.
അഡൾട് എന്നുപറഞ്ഞാൽ 18 വയസ്സ് പൂർത്തിയായവർ എന്നാണ് അർത്ഥം. 18 വയസ്സ് പൂർത്തിയായ പുരുഷന്മാർ എന്നല്ല അർത്ഥം എന്നായിരുന്നു ഇതിന് സ്വാസിക ഇതിനു മറുപടി പറഞ്ഞിരുന്നത്. ചിത്രത്തിന്റെ ടീസർ കുറച്ചുകൂടി ആകാംക്ഷയും ആവേശവുമാണ് പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്.
ഇത് ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ കഥയാണെന്നും പ്രേക്ഷകർക്ക് ഊഹിക്കുവാൻ ചെയ്യാൻ പോലും പ്രേക്ഷകനെ അനുവദിക്കുന്നില്ല എന്നതാണ് സത്യം. യാതൊരു ക്ലൂവും തരാതെ ആണ് ചിത്രത്തിന്റെ ടീസർ വീഡിയോ പുറത്ത് എത്തിയിരിക്കുന്നത്. എന്താണ് സിനിമയിൽ സംവിധായകൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത നിലയിലുള്ള ഒരു ടീസർ വീഡിയോ ഇതിനോടകം തന്നെ ഈ വൈറൽ ആയി മാറുകയും ചെയ്തു.
കമൻ്റ് ഇട്ട ആൾക്ക് കണക്കിന് കൊടുത്ത മറുപടിയുമായി ലക്ഷ്മി
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്വാസിക വിജയും റോഷൻ മാത്യുവുമാണ് എന്ന് ടീസറിലൂടെ തന്നെ മനസ്സിലാകുന്നുണ്ട്. സസ്പെൻസ്സിന് പ്രാധാന്യം കൊടുക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ടീസറിൽ കൂടി മനസ്സിലാക്കാൻ സാധിക്കുന്നു.
2019 ലെ അവാർഡ് ജേതാവ് വിനോയ് തോമസ് സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇറോട്ടിസത്തിന് പ്രാധാന്യമുള്ള ഒരു ചിത്രമാണ് ചതുരം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വഴിയാണ് ഈ ഒരു സൂചന പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ സെൻസർ ബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രം ഒരു മുഴുനീള ഇറോട്ടിക്ക് ചിത്രമല്ലെന്ന് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിരുന്നു.
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്
18 വയസ്സിന് മുകളിലുള്ള ആർക്കും യാതൊരു അലോസരവും കൂടാതെ തന്നെ കാണാൻ പറ്റുന്ന വിധത്തിൽ ആണ് ഇതിൽ ലൈം ഗി ക ത പരാമർശിച്ചിരിക്കുന്നത് എന്നാണ് സംവിധായകൻ സിദ്ധാർഥ് ഭരതൻ പറഞ്ഞിരിക്കുന്നത്. പ്രണയവും ത്രില്ലർ ഘട്ടങ്ങളും ആയി ഉള്ള ഒരു ഡ്രാമയാണ് ചതുരം എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
ഒരു ചെസ്സ് ഗെയിമിനെ ആസ്പദമാക്കി ചില രംഗങ്ങൾ ചിത്രത്തിൽ വരുന്നുണ്ട്. കുടുംബ ജീവിതത്തെ കുറിച്ചും പുതിയ കാലഘട്ടത്തിലെ ചില കാഴ്ചപ്പാടുകളെ കുറിച്ചും ഒക്കെ പങ്കുവയ്ക്കുന്ന പ്രമേയം ആയിരിക്കും ചതുരം പറയുക എന്ന് കരുതാം.