എന്റെ ഭാര്യയാണ് അവൾ, അവളുടെ ഭാര്യയാണ് ഞാൻ, ഞങ്ങൾക്കിടയിൽ ഭർത്താവ് ഇല്ല- ശ്രുതി സിത്താരയും ദയ ഗായത്രിയും
മിസ് ട്രാൻസ് ഗ്ലോബൽ ആയ ശ്രുതി സിത്താരയും ദയ ഗായത്രിയും തമ്മിൽ പ്രണയത്തിലാണ് എന്ന് ഇരുവരും നേരത്തെ തന്നെ ആരാധകരെ അറിയിച്ചിട്ടുള്ളതാണ്. ഒരുമിച്ചുള്ള റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിലും രണ്ട് പേരും സജീവമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്.
കമൻ്റ് ഇട്ട ആൾക്ക് കണക്കിന് കൊടുത്ത മറുപടിയുമായി ലക്ഷ്മി
അതിന് കൂടുതൽ ആക്കം കൂട്ടിക്കൊണ്ട് ഹെയ്ദി സാദിയയുടെ പുതിയ വീഡിയോ. ശ്രുതി സിത്താരയും ദയ ഗായത്രിയും വളരെ സിപിൾ ആയിട്ടുള്ള ബ്രൈഡൽ മേക്കപ്പ് ലുക്കിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നു തുടങ്ങിയത്.
ഒരു നല്ല വാർത്ത പുറത്ത് വരാൻ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് ശ്രുതി ചില റീൽസുകളും പങ്കുവച്ചത്. അതോടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ചോദിച്ചുകൊണ്ട് കമന്റുകൾ എത്തി. വിവാഹ നിശ്ചയത്തെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചുകൊണ്ടിരിക്കെയാണ് പുതിയ വ്ളോഗ് വീഡിയോയുമായി ഹെയ്ദി സാദിയ എത്തിയത്.
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്
ശ്രുതി സിത്താരയുടെയും ദയ ഗായത്രിയുടെയും എൻഗേജ്മെന്റ് വീഡിയോ എന്ന് പറഞ്ഞാണ് ഹെയ്ദി പുതിയ വ്ളോഗ് ചെയ്തിരിയ്ക്കുന്നത്. എന്നാൽ ആ വ്ളോഗ് തുറന്ന് നോക്കുമ്പോഴാണ് തംപ്നെയിലും കണ്ടന്റും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ബോധ്യമാവുന്നത്.
വിവാഹം എപ്പോഴുണ്ടാവും എന്നതിനെ കുറിച്ച് വീഡിയോയിൽ എവിടെയും ദയയും ശ്രുതിയും പറയുന്നില്ല . നിശ്ചയം വേണോ എന്ന് പോലും തീരുമാനിച്ചിട്ടില്ലത്രെ ഇതുവരെയും . എന്നിരുന്നാലും ഞങ്ങൾക്ക് ഇടയിൽ ഭർത്താവില്ല, പരസ്പരം ഭാര്യമാരായിട്ടാണ് കാണുന്നത് എന്ന് സംസാരത്തിൽ ശ്രുതിയും ദയയും തുറന്നു പറയുന്നുണ്ട്. പാർട്ണർ ആണെന്ന് പറയില്ല, കാരണം പല തരത്തിലുള്ള പാർട്ണേർസ് ഉണ്ട്. എന്റെ ലൈഫ് പാർട്ണർ ആണ് ദയ – ശ്രുതി പറഞ്ഞു
ഭർത്താവ് നവീനൊപ്പമുള്ള ജീവിതത്തെപറ്റി ആദ്യമായി പറഞ്ഞ് നടി ഭാവന..! ഇതാണ് അവസ്ഥ