അമ്പല ദർശനം കഴിഞ്ഞു കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി റിമി ടോമി, ഇതിന്റെ രഹസ്യം തുറന്ന് പറയാമോയെന്ന് ആരാധക കൂട്ടം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമിടോമി. അവതാരികയായും ഗായികയായും സിനിമയിൽ നായികയായും തിളങ്ങി നിൽക്കുന്ന താരമാണ് റിമിടോമി. എല്ലാ മേഖലയിലും തന്റേതായ ഇടം നേടിയെടുത്ത താരം കൂടിയാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ച താരത്തിന് നിരവധി ആരാധകരെ നേടിയെടുക്കുവാനും ഇതിനോടകം സാധിച്ചു.
റിമി ഇൻസ്റ്റാഗ്രാമിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്ന് ആണ് വൈറലായി മാറാറുണ്ട്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ഒരു വർക്ക്ഔട്ട് വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം തന്നെ ആയിരുന്നു.
സൗന്ദര്യം നിലനിർത്താൻ വേണ്ടി വർക്ക്ഔട്ട് ചെയ്ത് താരം നന്നായി മെലിഞ്ഞെന്നും ഇത് നിർത്തണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ കമന്റുകളിലൂടെ തന്നെ അറിയിച്ചിരുന്നു. എല്ലാവർക്കും താരത്തിന്റെ ആദ്യത്തെ രൂപമാണ് ഇഷ്ട്ടമെന്നും, അതുകൊണ്ടു തന്നെ പലരും താരത്തിനെ വർക്ക്ഔട്ട് ചെയ്യുന്നതിനെതിരെ വിമർശിച്ചു രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഭർത്താവ് നവീനൊപ്പമുള്ള ജീവിതത്തെപറ്റി ആദ്യമായി പറഞ്ഞ് നടി ഭാവന..! ഇതാണ് അവസ്ഥ
നിരവധി വിമർശനങ്ങളായിരുന്നു താരത്തിന്റെ വീഡിയോകൾക്കും ഫോട്ടോകൾക്കുമെതിരെ വന്നിരുവുന്നത്. ഇനിയും വർക്ക്ഔട്ട് ചെയ്താൽ ആരോഗ്യ സ്ഥിതി മോശമാകുമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും ആരാധകർ പറഞ്ഞിരുന്നു.
അതോടൊപ്പം റിമി ചോറ്റാനിക്കര അമ്പല ദർശനം നടത്തിയ ചിത്രങ്ങൾ പങ്ക് വെച്ചപ്പോൾ താരം മതം മാറിയോ എന്നും അതിന്റെ കാരണങ്ങളും ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരുന്നത്. എന്നാൽ ഇതിനെതിരെ ഒന്നും വ്യക്തമായ ഒരു മറുപടിയും ഇതുവരെ റിമിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കമൻ്റ് ഇട്ട ആൾക്ക് കണക്കിന് കൊടുത്ത മറുപടിയുമായി ലക്ഷ്മി
നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകർ പുറകെ കൂടുന്നുണ്ടെങ്കിലും താരം ഇത് അവരെയും വ്യക്തമായ മറുപടി നല്കാൻ തയ്യാറായില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത് താരം ചുവപ്പ് സാരിയും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന വീഡിയോ ആണ്.
കഴിഞ്ഞ ദിവസം ചോറ്റാനിക്കര അമ്പല ദർശനം നടത്തിയ താരം ഇപ്പോൾ ഹിന്ദു കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങിയപ്പോൾ ഇപ്പോൾ ആരാധകരുടെ സംശയം അമ്പല ദർശനം നടത്തിയത് കല്യാണത്തിന് ഒരുങ്ങാനായിരുന്നോ എന്നതാണ്. എന്തായാലും വിവാഹ വേഷത്തിൽ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞൊരുങ്ങിയ താരത്തിനെ കാണാൻ അതി മനോഹാരിയായിട്ടുണ്ടെന്ന് വീഡിയോ കണ്ട പ്രേക്ഷകരും ഒന്നടങ്കം പറയുന്നു.
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്
എന്നാൽ ഇതിന്റെയെല്ലാം പിന്നിലുള്ള രഹസ്യമൊന്നും വെളിപ്പെടുത്തി താരം രംഗത്ത് വരുന്നതും കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. വിവാഹ മോചിതയായ താരത്തിന്റെ രണ്ടാം വിവാഹം ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും ആരാധകർ പറയുന്നു.
View this post on Instagram