
ഭർത്താവ് നവീനൊപ്പമുള്ള ജീവിതത്തെപറ്റി ആദ്യമായി പറഞ്ഞ് നടി ഭാവന..! ഇതാണ് അവസ്ഥ
മലയാളത്തിന്റെ പ്രിയതാരം ഭാവന ഏറെക്കാലത്തിനു ശേഷം ഒരു മലയാള സിനിമയിൽ അഭിനയിക്കുകയാണ്. പൊതുപരിപാടികളിലും മറ്റും എത്താതിരുന്ന താരം കഴിഞ്ഞ ദിവസം പാലായിൽ പുതിയതായി ആരംഭിച്ച പുളിമൂട്ടിൽ സിൽക്സ് ചിങ്ങം ഒന്നിന് ഉദ്ഘാടനം നടത്താനായാണ് ഭാവന എത്തിയത്. വർഷങ്ങളായി പുളിമൂട്ടിലിൻ്റെ ബ്രാൻഡ് അംബാസിഡറാണ് ഭാവന.
അയ്യേ! എന്ന് കളിയാക്കിയവർ, മക്കളും കൊച്ചുമക്കളുമുള്ള അമ്മയെ വിവാഹം ചെയ്യിച്ച മകൾക്ക് പറയാനുള്ളത്
അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുകയാണ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ പരിപാടിയ്ക്ക് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. തൻ്റെ ലൈഫ് സ്റ്റൈലിനെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും ഭർത്താവിനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന വാചാലയായത്.
വീണ പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ
സാരി എല്ലാ കളറുകളും തനിക്ക് ഇഷ്ടമാണ്. അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമില്ല, നവീൻ തനിക്കായി സെലക്ട് ചെയ്യുക പിങ്ക്, ഗോൾഡൻ, ചുവപ്പ് നിറങ്ങളിലുള്ള ഏതെങ്കിലും സാരിയായിരിക്കുമെന്ന് ഭാവന പറയുന്നു. തങ്ങൾക്കിടയിലെ വഴക്കുകൾ തീർക്കുന്നത് സാരിയോ ചുരിദാറോ ഒന്നും വാങ്ങിത്തന്നിട്ടല്ല എന്ന് അവതാരകയുടെ ചോദ്യത്തിനു മറുപടിയായി ഭാവന പറഞ്ഞു.
ഗിഫ്റ്റ് തന്ന് ഒതുക്കിത്തീർക്കേണ്ട രീതിയിൽ ഇതുവരെ വഴക്കുകളുണ്ടാക്കിയിട്ടില്ല, ചെറിയ ചെറിയ വഴക്കുകൾ മാത്രമേ നവീനുമായി ഉണ്ടാക്കിയിട്ടുള്ളൂവെന്നും ഭാവന അവതാരകയോട് പറഞ്ഞു. എന്തെങ്കിലും വാങ്ങിത്തന്ന് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്നും ഭാവന പറഞ്ഞു. സാരി വളരെ കുറവാണ് ഉപയോഗിക്കുന്നത്. പൂജാ കാര്യങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾക്കായാണ് സാരി ഉപയോഗിക്കാറുള്ളത്.
ഇനി മേലിൽ ഈ പരിപാടിക്ക് പോകില്ല..! ഭർത്താവിനോട് ഭാര്യ ചെയ്തത് കണ്ടോ?
ലിപ്സ്റ്റിക്കിനോടുള്ള തൻ്റെ ഇഷ്ടത്തെ കുറിച്ചുള്ള കഥ പണ്ടെങ്ങോ എപ്പോഴോ സംഭവിച്ചതാണെന്നും അതിപ്പോ എന്നും നടക്കുന്നത് പോലെയാണ് എല്ലാവരും പറയുന്നതെന്നും ഭാവന പ്രതികരിക്കുന്നു. ഈ കഥ പറഞ്ഞത് കേട്ടയുടനെ ഭാവനയുടെ പേഴ്സണൽ മേക്കപ്പ് മാൻ അടക്കം ചിരിക്കുകയായിരുന്നു. നൂറു നൂറ്റമ്പത് ലിപ്സ്റ്റിക് ഷെയ്ഡ്സുകൾ കൈയ്യിലുണ്ടാകും ഇരുന്നൂറ്റൻപതൊന്നും കാണില്ലെന്നും ഭാവന പറഞ്ഞു, ശിൽപ ബാല തൻ്റെ ബെസ്റ്റിയാണ്, രണ്ട് പേരും രണ്ട് രീതിയിൽ തിരക്കിലായത് കൊണ്ട് കാണാ ബുദ്ധിമുട്ടാണ്. മിക്കപ്പോഴും സംസാരിക്കാറുള്ളവരാണ്. മൃദുല അടുത്തായത് കൊണ്ട് നാട്ടിൽ വരുമ്പോ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റാറുണ്ട്.
സ്വന്തമായി സാരിയുടുക്കാൻ പഠിച്ചുവെന്നും അതിന് ആരുടെയും ഹെൽപ് വേണ്ടി വരാറില്ലെന്നു ഭാവന പറഞ്ഞു. ലിപ്സ്റ്റിക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വാങ്ങുക കോസ്മെറ്റിക് ഐറ്റംസായിരിക്കുമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ഭാവന പറഞ്ഞു. കല്യാണത്തിന് ആൻ്റിഖ് ഗോൾഡ് വേണമെന്ന് പണ്ട് തൊട്ടേയുള്ള വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് ആൻ്റിഖ് ഗോൾഡ് വാങ്ങിയത്. കല്യാണ സാരിയൊക്കെ എല്ലാവരും ചേർന്നാണ് തെരഞ്ഞെടുത്തതെന്നും ഭാവന പറഞ്ഞു.
സത്യമിതാണ്, അമ്പാടിക്ക് ഞാനുണ്ട് വീണനായരുടെ ഭർത്താവ് വേ ർപിരിഞ്ഞതിനെ പറ്റി ആദ്യമായി തുറന്നടിച്ചത്
കന്നഡ അത്ര ഈസിയായൊന്നും ഞാൻ പറയില്ല. കുറച്ച് കഷ്ടപ്പെട്ടൊക്കെ തന്നെയേ പറയു. എന്നാലും കുഴപ്പമില്ല, എങ്കിലും വീട്ടിൽ കന്നഡ പറയേണ്ടി വരാറില്ലേ എന്ന ചോദ്യത്തോട് നവീൻ്റെ വീട്ടുകാർ കൂടുതലും തെലുങ്കാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു. തെലുങ്കും ഇങ്ങനെ തട്ടീം മുട്ടീം ഒക്കെയാണ് പറയാറുള്ളതെന്നും ഭാവന പറയുന്നു.
വഴക്കുകളുണ്ടാക്കുമ്പോൾ രണ്ട് പേരുടെയും ഭാഷ ഇപ്പോൾ അത്ര ബുദ്ധിമുട്ടാവുന്നില്ല, കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീൻ ഇപ്പോൾ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു.
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
തൻ്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവർ കാര്യങ്ങൾ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. അതെങ്ങനെയാണ് എന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എൻ്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും ഞാൻ മരുമകളാണ് എന്നുമാണ്.
അവധി ദിനങ്ങളിൽ ഓടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ കാണാറുണ്ട്, പകലുറക്കം ശീലമില്ല. ഇനി അഥവാ അത്ര ടയേർഡാണ് എങ്കിൽ മാത്രമേ അങ്ങനെ ഉറങ്ങാറുള്ളൂവെന്നും ഭാവന പറയുന്നു. രാവിലെ ഏഴരയ്ക്ക് എണീക്കുകയും രാത്രി പതിനൊന്നരയോടെ ഉറങ്ങുകയുമാണ് പതിവ്. ഭാവന പറയുന്നു.
കമൻ്റ് ഇട്ട ആൾക്ക് കണക്കിന് കൊടുത്ത മറുപടിയുമായി ലക്ഷ്മി