
50-ാം വയസിൽ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ.. ആഘോഷമാക്കി നടി സുമാ ജയറാം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുമ ജയറാം. നായികയായും സഹനടിയായിട്ടുമൊക്കെ ഒട്ടനവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള സുമ 50-ാം വയസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹത്തെകുറിച്ചും മക്കളുടെ അവസ്ഥയെപറ്റിയും സിസ്റ്റർ ലിനിയുടെ ഭർത്താവ് പറഞ്ഞത് കേട്ടോ?
ഇപ്പോഴിതാ, ആന്റണിയെന്നും ജോർജ്ജ് എന്നും പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ മാമോദീസ നടത്തിയ വിശേഷമാണ് താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കാത്തിരുന്ന് കിട്ടിയ കൺമണിയുടെ ആദ്യ ചടങ്ങ് ആഘോഷമായി തന്നെയാണ് നടിയും ഭർത്താവ് ലല്ലു ഫിലിപ്പ് മാത്യുവും ചേർന്ന് നടത്തിയത്.
പരിശുദ്ധിയുടെ നിറമായ വെള്ള തീം ആക്കി എടുത്താണ് ആഘോഷങ്ങൾക്കുള്ള വേദി ഒരുക്കിയത്. വെള്ള നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് ഫിലിപ്പ് എത്തിയപ്പോൾ അതേ നിറത്തിലുള്ള സാരിയുടുത്താണ് സുമയും എത്തിയത്. ആഭരണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സുമ പതിവിൽ നിന്നും വിപരീതമായി വെള്ളി നിറത്തിലുള്ള ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. 50-ാം വയസിലും നടിയുടെ സൗന്ദര്യത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്.
ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം രണ്ടു പൊന്നോമനകൾ തന്നെയായിരുന്നു. തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളിയിച്ച് മക്കളെ മാലാഖ കുഞ്ഞുങ്ങളാക്കിയാണ് സുമയും ഫിലിപ്പും വേദിയിലേക്ക് എത്തിച്ചത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം വിളിച്ച് കേക്ക് മുറിച്ച് നടത്തിയ ഈ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 2013 ലാണ് സുമ വിവാഹിതയാവുന്നത്. അന്ന് മുപ്പത്തിയേഴ് വയസായിരുന്നു പ്രായം.
ഭർത്താവ് ലല്ലുഷ് കുട്ടിക്കാലം മുതലേയുള്ള സുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് തഞ്ചാവൂരിൽ താമസിക്കുമ്പോൾ അതിന്റെ അടുത്താണ് ലല്ലൂഷും കുടുബവും താമസിച്ചിരുന്നത്. ഇരുവർക്കും ഒരേ പ്രായമാണ്. പത്താം വയസിലാണ് കണ്ടുമുട്ടിയത്. അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ലെങ്കിലും അഭിനയത്തിൽ നിന്നും മാറി നിന്ന കാലത്താണ് ലല്ലുഷിന്റെ വീട്ടുകാർ ആലോചനയുമായി വന്നത്. അങ്ങനെ വിവാഹം കഴിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭിണിയായില്ല. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ചികിത്സ തേടിയിരുന്നു. ആദ്യ മാസം കഴിഞ്ഞപ്പോൾ തന്നെ രണ്ട് പേർ ഉണ്ടെന്ന് അറിഞ്ഞിരുന്നു. ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞ് ആകണേ എന്നായിരുന്നു ഭർത്താവ് ലല്ലുഷിന്റെയും സുമയുടെയും പ്രാർഥന.
അങ്ങനെ മിടുക്കന്മാരായ രണ്ട് ആൺകുഞ്ഞുങ്ങളെ കിട്ടി. പത്താം മാസമാണ് ഇപ്പോൾ. മക്കൾക്ക് പേരിട്ടത് പരമ്പരാഗതമായ രീതിയിലാണ്. ഒരാൾ ആന്റണി ഫിലിപ്പ് മാത്യു, രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു, ലല്ലൂഷിന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ആന്റണി. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് ജോർജ്. ഞാൻ ഏറെ ഭക്തി അർപ്പിച്ച പുണ്യാളന്മാർ ആയത് കൊണ്ടുമാണ് അങ്ങനൊരു പേര് നൽകിയതെന്നും നടി വ്യക്തമാക്കിയിരുന്നു.
ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുമ സുപരിചിതയാകുന്നത്. 1988ൽ ആയിരുന്നു സിനിമയിലേക്കുള്ള സുമയുടെ ആദ്യ ചുവടുവെപ്പ് ഉത്സവപിറ്റേന്ന് എന്ന സിനിമയിലൂടെ സംഭവിച്ചത്. മാലതി എന്ന കഥാപാത്രത്തെയായിരുന്നു സുമ അവതരിപ്പിച്ചത്.
പിന്നീട് സുമ ശ്രദ്ധിക്കപ്പെട്ടത് 1990ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ കുട്ടേട്ടൻ എന്ന സിനിമയിലൂടെയാണ്. കൗമാരപ്രായത്തിലായിരിക്കുമ്പോഴാണ് സുമ കുട്ടേട്ടനിൽ വിദ്യാർഥിനിയുടെ വേഷത്തിൽ അഭിനയിച്ചത്. സുമയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ കോമ്പിനേഷൻ സീനുകൾ ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
നടൻ നരേൻ വീണ്ടും അച്ഛനാകുന്നു.. 14-ാം വയസിൽ ചേച്ചി പെണ്ണാകാൻ മൂത്തമകൾ