
നടൻ നരേൻ വീണ്ടും അച്ഛനാകുന്നു.. 14-ാം വയസിൽ ചേച്ചി പെണ്ണാകാൻ മൂത്തമകൾ
മലയാളികളുടെ പ്രയപ്പെട്ട നടനാണ് നരേൻ. സുനിൽ കുമാർ എന്നാണ് യഥാർത്ഥ പേര്. ക്ലാസ്സ്മേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷരുടെ മനസ്സുകളിൽ ഇടം നേടിയ താരം ഇതിനോടകമാ നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.
നരേന്റെ പതിനഞ്ചാം വിവാഹവാർഷികം ആയിരുന്നു ഇന്ന്. നിരവധി ആളുകളാണ് നടനും ഭാര്യ മഞ്ജുവിനും ആശംസകളുമായി രംഗത്ത് എത്തിയത്. ഇപ്പോളിതാ ആശംസകളുമായി എത്തിയവർക്ക് മറ്റൊരു സന്തോഷം കൂടി പങ്കു വെച്ചെത്തിരിക്കുകയാണ് നരേൻ.
തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. 2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.
സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.
അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.
‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യൽ ദിവസത്തിൽ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ ഇൻസ്റ്റഗ്രാമിൽ നരേൻ കുറിച്ചു. ഒപ്പം ഭാര്യ മഞ്ജു നരേനും മകൾക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2007-ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ഇവർക്ക് 14 വയസ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നരേൻ തമിഴിലും ശ്രദ്ധ പതിപ്പിച്ചു. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും നരേൻ അഭിനയിച്ചിരുന്നു. കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
വിവാഹത്തെകുറിച്ചും മക്കളുടെ അവസ്ഥയെപറ്റിയും സിസ്റ്റർ ലിനിയുടെ ഭർത്താവ് പറഞ്ഞത് കേട്ടോ?