സിസ്റ്റർ ലിനിയുടെ ഭർത്താവ് വിവാഹിതനാകുന്നു; കുഞ്ഞുമക്കൾക്ക് ഇനി പുതിയ അമ്മയ്ക്കൊപ്പം ചേച്ചിയും! ലിനി
താൻ വീണ്ടും വിവാഹിതനാകുന്ന വിവരം പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജീഷ് ഇക്കാര്യം അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് തന്റെ ഫേസ്ബുക് കുറിപ്പ് കുറിച്ചു.
നിപ മ ഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിക്ക് നി പാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു.
നൊമ്പരത്തോടെയും എന്നാൽ അതിലേറെ സ്നേഹത്തോടെയും മലയാളികൾ ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്. റിതുൽ, സിദ്ധാർത്ഥ് എന്നിവരാണ് മക്കൾ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രസവിച്ച് വെറും 19 ദിവസം മാത്രം, ഭാര്യയോടു ഭർത്താവു ചെയ്തത് കണ്ടോ.! ഹോ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ ?
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്.
ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ