
വീണ്ടുമൊരു വിവാഹമോചനം കൂടി, അമ്മയേക്കാൾ നല്ല അമ്മായിയമ്മ, തനിച്ചാക്കാത്ത ഭർത്താവ് എന്നിട്ടും എന്താണ് അനുശ്രീയുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. 2021- ലാണ് അനുശ്രീയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത വളരെ അപ്രതീക്ഷിതമായി എല്ലാവരും തന്നെ അറിയുന്നത്. അനുശ്രീയുടേത് പ്രണയവിവാഹമായിരുന്നതിനാൽ വീട്ടുകാരിൽ നിന്നും ശക്തമായ എതിർപ്പ് അനുശ്രീയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.
പ്രസവിച്ച് വെറും 19 ദിവസം മാത്രം, ഭാര്യയോടു ഭർത്താവു ചെയ്തത് കണ്ടോ.! ഹോ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ ?
ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആളും, ആരവങ്ങളൊന്നുമില്ലാതെ വളരെ രഹസ്യമായി നടന്ന വിവാഹമായിരുന്നു അത്. ‘എൻ്റെ മാതാവ്’ എന്ന സീരിയലിൻ്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. കേവലം പതിനെട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അനുശ്രീയുടെ വിവാഹം.
അനുശ്രീയും, വിഷ്ണുവും ആദ്യം നല്ല സുഹൃത്തുക്കളാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിവെക്കുകയുമായിരുന്നു. വിഷ്ണുവിനെ വിവാഹം കഴിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിപോയതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങൾ അനുശ്രീയ്ക്ക് നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കളോട് സ്നേഹമില്ലാത്ത കുട്ടിയെന്നാണ് എല്ലാവരും അനുശ്രീയെ കുറ്റപ്പെടുത്തിയിരുന്നത്.
പിന്നാലെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം ഉൾപ്പടെ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 2005 – മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അൻപതോളം സീരിയലുകളിൽ ഇതിനോടകം വേഷമിട്ടു. ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് സീരിയൽ ആരാധകരുടെ ഇഷ്ടം അനുശ്രീ നേടുന്നത്. അഭിനയരംഗത്ത് വേഗത്തിൽ ശോഭിക്കുവാൻ താരത്തിന് സാധിച്ചു.
ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ നിരവധി സീരിയലുകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അനുശ്രീയക്ക് ഏറെ ആരാധകരെ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിലാണ് താരം ഏറ്റവും ഒടുവിലായി വേഷമിട്ടത്.
പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്. അഭിനയത്തിൽ വന്നതിന് പിന്നാലെ പേര് മാറ്റുകയായിരുന്നു. അടുത്തിടെ അനുശ്രീയ്ക്കും, വിഷ്ണുവിനും ഒരു ആൺകുഞ്ഞ് പിറക്കുകയുണ്ടായി. വിവാഹത്തിന് പിന്നാലെ യുട്യൂബ് ചാനലിലൂടെ അനുശ്രീ തൻ്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.
തൊട്ടാൽ തട്ടിക്കളയും, അറിയില്ല എന്നെ നിങ്ങള്ക്ക്, പൊലീസിന് ഭീഷണി- കെട്ട് ഇറങ്ങിയപ്പോൾ മാപ്പ്
അനുശ്രീ ഗ ർഭിണിയായിരുന്ന സമയത്ത് നടത്തിയ വളകാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഏതിനും തനിയ്ക്ക് പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്ന ഭർത്താവ് എന്നാണ് വിഷ്ണുവിനെ അനുശ്രീ വിശേഷിപ്പിച്ചിരുന്നത്. വീട്ടുകാർ തന്നോട് പിണങ്ങിയിരിക്കുകയാണെങ്കിലും, വീട്ടുകാരെ തനിയ്ക്ക് മിസ് ചെയ്യുന്നില്ലെന്നും, അമ്മയേക്കാൾ തന്നെ സ്നേഹിക്കുന്ന അമ്മായിഅമ്മ കൂടെയുള്ളപ്പോൾ എന്തിന് പേടിക്കണമെന്ന് അനുശ്രീ പറഞ്ഞതിന് പിന്നാലെ സ്വന്തം മാതാപിതാക്കളെ മോശക്കാരായി കാണിക്കുന്നത് അത്ര നല്ല സ്വഭാവമല്ലെന്ന് അനുശ്രീയ്ക്ക് നേരേ വിമർശനം ഉയർന്നിരുന്നു.
ഗ ർഭിണിയായതിന് ശേഷവും ആറ് മാസത്തോളം അനുശ്രീ സീരിയലുകളിൽ അഭിനയിച്ചിരുന്നു. പിന്നീട് വയറ് വലിയ രീതിയിൽ പുറത്തേയ്ക്ക് കാണാൻ തുടങ്ങിയതോടെയാണ് അഭിനയം നിർത്തിയതെന്ന് അനുശ്രീ തന്നെ തുറന്ന് പറഞ്ഞിരുന്നു. മകൻ കുറച്ച് വലതുതായതിന് ശേഷം അഭിനയത്തിലേയ് വീണ്ടും തിരികെ വരാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ സന്തോഷങ്ങൾക്ക് പിന്നാലെ മറ്റൊരു ദുഃഖവാർത്ത കൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തൻ്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ വിവാഹമോചനത്തെ സംബന്ധിച്ചാണ് അനുശ്രീ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത്രയും വേഗം ഇങ്ങനെയൊരു വാർത്ത അനുശ്രീയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്.