എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തു രാജു എഴുതിയ കവിത കണ്ട് അധ്യാപകർ ഭയന്ന് ചോദിച്ചു, മകന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്? തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റേത്. അച്ഛനും, അമ്മയും, സഹോദരനും ചേടത്തിയമ്മയും അങ്ങനെ അകെ ഒരു കലാകുടുംബമാണ് ഇവരുടേത് എന്ന് തന്നെ പറയാം. അതുപോലെ തന്നെ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരങ്ങൾക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.
മലയാള സിനിമയിലെ മികച്ച നടൻ തന്നെ ആയിരുന്നു സുകുമാരൻ. ഭാവവാഭിനയത്താലും, കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കുന്ന വ്യത്യസ്തയാലും എല്ലാവരും ഇഷ്ടപ്പെടുന്ന അഭിനയ രീതിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സുകുമാരൻ വേഷമിട്ട ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
അച്ഛനെ പോലെ തന്നെ മികച്ച രണ്ട് നടന്മാരെ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുക ആയിരുന്നു.
പൊലീസ് എത്തിയപ്പോൾ ‘നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ
എന്നാൽ പൃഥ്വിരാജിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപുള്ളൊരു ഒരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ മകനെക്കുറിച്ച് മനസ് തുറന്നത്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് പൃഥ്വിരാജ് ഒരു കവിത എഴുതിയെന്നും, ആ കവിത വലിയ ഒരു അങ്കലാപ്പ് സൃഷ്ടിച്ചെന്നാണ് മല്ലിക പറഞ്ഞത്. സംഭവം ഇങ്ങനെ – എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് രാജു സ്കൂൾ മാഗസിനിലേയ്ക്ക് ഒരു കവിത എഴുതിയെന്നും, രണ്ട് സഹോദരർ തമ്മിൽ കണ്ടു മുട്ടുന്നതും, പിന്നീട് അവർ ഒരുമിച്ച് ആ ത്മഹത്യ ചെയ്യുന്നതും ആയിരുന്നു ആ കവിതയുടെ ഇതിവൃത്തം.
മകനൊപ്പം സ്വന്തം വീട്ടിൽ, ഡിവോഴ്സിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ച് നടി വരദ
കുട്ടികൾ എഴുതിയ കവിത ആദ്യം ചെക്ക് ചെയ്തതിരുന്നത് ഹൃദയകുമാരി ടീച്ചറായിരുന്നെന്നും, കവിതകൾ പരിശോധിക്കുന്നതിന് ഇടയിൽ ടീച്ചർക്ക് രാജുവിൻ്റെ കവിതയും കിട്ടിയെന്നും, കവിത കണ്ട് പേടിച്ച ടീച്ചർ ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് ആളെ വിളിപ്പിച്ചു.
ഹെഡ്മാസ്റ്റർ വിളിപ്പിച്ചത് പ്രകാരം സ്കൂളിലെത്തിയ തന്നോടും, സുകുവേട്ടനോടും മകന് എന്തെങ്കിലും കുഴപ്പുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. അധ്യാപകൻ്റെ ചോദ്യത്തിൽ ആദ്യം അൽപ്പം ഭയം തോന്നിയെങ്കിലും പിന്നീട് കാര്യം പറയുകയുണ്ടായി.
അവൻ്റെ ചേട്ടൻ ഇന്ദ്രജിത്തും ആ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. കവിതയിൽ എഴുതിയിരിക്കുന്നത് ഇരുവരുടെയും മനസിലുള്ള വിഷമമാണോ ? എന്നായിരുന്നു അധ്യാപകരുടെ സം ശയം. എന്നാൽ, അങ്ങനെയല്ലെന്നും പൃഥ്വിരാജിന്റെ എഴുത്ത് അങ്ങനെ ആയിരുന്നെന്ന് ആയിരുന്നു സുകുവേട്ടൻ അന്ന് ആ ചോദ്യത്തിന് നൽകിയ മറുപടിയെന്ന് മല്ലിക ഒരു ചെറു ചിരിയോടെ പറയുന്നു.
മറ്റുള്ളവർ ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു അന്നേ ചെറുപ്പത്തിലേ രാജു ചിന്തിച്ചിരുന്നതെന്നും, എഴുതിയതെന്നും മല്ലിക സൂചിപ്പിച്ചു. സുകുവേട്ടനെ പോലെ തന്നെയാണ് മകൻ പൃഥ്വിരാജെന്നും, സ്വന്തം അഭിപ്രായങ്ങളും,നിലപടുകളും മറ്റുള്ളവർക്ക് മുൻപിൽ തുറന്നു പറയുന്നതിൽ ഒരു മടിയും അവൻ കാണിക്കാറില്ല.
ആര് തന്നെ ആയാലും പറയാനുള്ള കാര്യങ്ങൾ ധൈര്യത്തോടെ മുഖത്തു നോക്കി പറയാറുണ്ടെന്നും ‘സിനിമയിലെ വിപ്ലവകാരി’, ‘അഹങ്കാരി’ എന്ന രീതിയിൽ പലരും മകനെ കുറ്റപ്പെടുത്തിയിരുന്നതായും, അങ്ങനെ വിശേഷിപ്പിക്കുന്നവർ മകനെ വേണ്ടവണ്ണം മനസ്സിലാക്കിയില്ലെന്നേ ഞാൻ പറയുള്ളുവെന്നും, മല്ലിക സുകുമാരൻ തുറന്നു പറയുന്നു.
തൊട്ടാൽ തട്ടിക്കളയും, അറിയില്ല എന്നെ നിങ്ങള്ക്ക്, പൊലീസിന് ഭീഷണി- കെട്ട് ഇറങ്ങിയപ്പോൾ മാപ്പ്