
മകനൊപ്പം സ്വന്തം വീട്ടിൽ, ഡിവോഴ്സിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ച് നടി വരദ
പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് വരദ-ജിഷിൻ. സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് ചേക്കേറിയ താരമാണ് വരദ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനംകവരാൻ നടിക്ക് സാധിച്ചു. സിനിമകളിലേക്കാളും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സീരിയലിൽ നിന്ന് തന്നെയായിരുന്നു. ഷോർട്ട് ഫിലിമുകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. സീരിയൽ രംഗത്ത് തന്നെ സജീവമായ ജിഷിൻ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്.
പതിനാല് വർഷങ്ങൾ.. ഒടുവിൽ സന്തോഷ വാർത്ത അറിയിച്ച് ദീപ്തിയും വിധു പ്രതാപും
കൂടുതലും വില്ലൻ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വാസ്തവം എന്ന ചിത്രത്തിലൂടെ കടന്നു വന്ന വരദ പിന്നീട് സുൽത്താൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്ത് സജീവമായ ജിഷിൻ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് താരം എത്താറുള്ളത്. വാസ്തവം എന്ന ചിത്രത്തിലൂടെ കടന്നു വന്ന വരദ പിന്നീട് സുൽത്താൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ഇപ്പോഴിതാ വരദ ജിഷിൻ ദമ്പതികളെ കുറിച്ചുള്ള പുതിയ വാർത്തയാണ് ആരാധകരെ നിരാശയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്. വരദ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഒരു വീഡിയോ ആണ് ആരാധകരുടെ സംശയങ്ങൾക്കും കാരണം. താരം ഇതിനുമുൻപ് ഭർത്താവ് ജിഷിനുമായുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജിഷിനില്ലാതെ ഒരു വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.
അവസാനം റോബിനുമായുള്ള ബന്ധം തുറന്നു പറഞ്ഞു ആരതി ലൈവിൽ
വരദയാവുന്നതിന് മുൻപുള്ള ഫോട്ടോയൊക്കെ കാണിച്ചായിരുന്നു താരം ഹോം ടൂർ വീഡിയോ ചെയ്തത്. എന്റെ തുടക്കവും ബാക്ക് ബോണുമെല്ലാം വീട്ടുകാരാണ്. അതുകൊണ്ട് ആദ്യം തന്നെ വീട് കാണിക്കാമെന്ന് പറഞ്ഞായിരുന്നു വരദ ഹോം ടൂർ ചെയ്തത്. മകനേയും വീഡിയോയിൽ വരദ കാണിച്ചിരുന്നു. ബോറടിപ്പിക്കാത്ത അവതരണമായിരുന്നുവെന്നും ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു കമന്റുകൾ.
ഇരുവരും പിരിഞ്ഞതായി വാർത്തകളും പുറത്തു വന്നിരുന്നു. ഹോം ടൂറിന് പിന്നാലെയായാണ് മോണിംഗ് റൂട്ടീൻ വീഡിയോയുമായി വരദ എത്തിയത്. രാവിലെ ചെയ്യുന്ന കാര്യങ്ങൾ കാണിച്ചുള്ള വീഡിയോയും വൈറലായിരുന്നു. ഇതാണെന്റെ അധോലോകമെന്ന് പറഞ്ഞായിരുന്നു വരദ സംസാരിച്ച് തുടങ്ങിയത്. ഈ വീട് കണ്ടിട്ടില്ലല്ലോ, ഇങ്ങനെയൊക്കെ കാണാമെന്നുമായിരുന്നു താരം പറഞ്ഞത്. രാവിലെ ചെയ്യാറുള്ള വർക്കൗട്ടിനെക്കുറിച്ചും ലളിതമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചതുമൊക്കെയായിരുന്നു വീഡിയോയിൽ കാണിച്ചത്.
എന്നാൽ വിഡിയോയിൽ ഒരിടത്തു പോലും ജിഷിനെ കുറിച്ച് വരദ പറഞ്ഞിട്ടുണ്ടായിരുന്നില്ല. വരദയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും ജിഷിന്റെ ചിത്രങ്ങൾ ഒഴിവാക്കുകയും പരസ്പരം unfollow ചെയ്തിരിക്കുകയാണ് ഇവർ. തന്റെ മാതാപിതാക്കൾക്ക് ഒപ്പം തൃശ്ശൂരിലെ കുടുംബ വീട്ടിലാണ് വരദ കഴിയുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
ഹാപ്പി ആണെന്ന് ആരെയോ കാണിക്കാനായി ചെയ്തത് പോലെ തോന്നി. ഇതുവരെ ഭർത്താവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പുതിയ ചാനലല്ലേ, അപ്പോൾ ജിഷിനെ പ്രതീക്ഷിച്ചു, എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ട്. ജിഷിനെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങൾ വന്നിട്ടും പ്രതികരിക്കുന്നില്ല. ഇവർ ശരിക്കും പിരിഞ്ഞോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
ഈ കമെന്റുകൾക്കുള്ള മറുപടി സ്വന്തം കാര്യം നോക്കിയാൽ പോരെ എന്നതാണെങ്കിലും ഈ അഭ്യുതകാംക്ഷികളെ കണ്ടില്ലന്നു നടിക്കാൻ സാധിക്കില്ലല്ലോ… കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് നടി വീണാ നായരെയാണ് ഇത്തരത്തിൽ കമന്റ് ചെയ്തു ചിലർ ഡിവോഴ്സ് ആക്കിയത്. അതുണ്ടാക്കിയ പൊല്ലാപ്പിൽ വീണാ നായരും പ്രതികരണവുമായി രംഗത്തുവന്നിരുന്നു. അതിനു ശേഷം ഇറങ്ങിയ ഡിവോഴ്സ് നാടകം മാത്രമായിരിക്കാം വരദ ജിഷിൻ ബന്ധത്തിലേത്.
കാരണം വരദയുടെ പിറന്നാളിന് ഹാപ്പി ബെർത്ത് ഡേ വൈഫി … എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിൽക്കുന്ന എന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകൾ എന്ന കാപ്ഷ്യനോട് കൂടി ജിഷിൻ രംഗത്തുവന്നിരുന്നു.
സീരിയലിൽ നായികയും വില്ലനുമായി അഭിനയിച്ച് വരികയായിരുന്നു വരദയും ജിഷിനും. ജിഷിനെ നിന്നെ അവൾക്കൊരു നോട്ടമുണ്ടെന്ന് പറഞ്ഞത് പരമ്പരയുടെ അണിയറപ്രവർത്തകരായിരുന്നു. ആദ്യം തള്ളിയെങ്കിലും അവൾ നോക്കുന്നുണ്ടെന്നായിരുന്നു പിന്നീട് തോന്നിയത്. അങ്ങനെയാണ് ഞാനും തിരിച്ച് നോക്കിയത്. എന്നോട് പറഞ്ഞ അതേ ഡയലോഗ് പുള്ളിക്കാരിയോടും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് മനസിലാക്കിയത് പിന്നീടാണ്. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവരാണ് ഞങ്ങളെന്നായിരുന്നു ജിഷിൻ മുൻപ് പറഞ്ഞത്.
ഇപ്പോൾ വരദയുടെ ഒരു പോസ്റ്റ് ആണ് വിരൽ ആയി മാറുന്നത് your freedom ends where my nose begins ഇങ്ങനെ ആയിരുന്നു ആ പോസ്റ്റ്, അതായതു ഇത് എന്റെ ജീവിതമാണെന്നും ആരും ചോദ്യങ്ങളുമായി വരേണ്ട എന്നുമാണ് വരദ പറയാതെ പറഞ്ഞത് എന്ന് ഊഹിക്കാം.