
രണ്ട് വിവാഹങ്ങൾ, വേദന നിറഞ്ഞ ദാമ്പത്യ ജീവിതം, ഇനി ഒരു ആഗ്രഹം ബാക്കി, അതിന് വേണ്ടിയാണു ഇനിയുള്ള ജീവിതം – നടി അമ്പളി ദേവി തൻ്റെ മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് പറയുന്നത്
മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമ്പിളിദേവി. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയുടെ ഭാഗമാകാൻ അമ്പിളിദേവിയ്ക്ക് സാധിച്ചിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലെ മിന്നി തിളങ്ങിയ താരമായിരുന്നു അമ്പിളി ദേവി. അഭിനയത്തിലും, നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിക്കുവാൻ അമ്പിളിദേവിയ്ക്ക് കഴിഞ്ഞു.
അവസാനം റോബിനുമായുള്ള ബന്ധം തുറന്നു പറഞ്ഞു ആരതി ലൈവിൽ
2000 – തുടക്കത്തിലായിരുന്നു അമ്പിളിയുടെ സിനിമയിലേക്കുള്ള കടന്ന് വരവ്. ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന ചിത്രത്തിലെ ‘മീര‘ എന്ന കഥപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു.
വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അമ്പിളി അഭിനയിച്ചിട്ടുള്ളുവെങ്കിലും സീരിയലുകളിൽ നിരവധി അവസരം അമ്പിളിയ്ക്ക് ലഭിച്ചു. വട്ട മുഖവും, ഉണ്ട കണ്ണുകളും, നിഷ്കളങ്കമായ ചിരിയുമാണ് അമ്പിളിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നത്. അഭിനയരംഗത്ത് വേണ്ടത്ര തരത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പാട്ടുവന്ന താരത്തിന് സാധിച്ചെങ്കിലും, വിവാഹ ജീവിതങ്ങൾ വലിയ വേദനയാണ് അമ്പിളിയ്ക്ക് സമ്മാനിച്ചത്.
അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കുന്നത് 2009 – ൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവൽ എന്ന വ്യക്തിയെയാണ്. പിന്നീട് ഇരുവരും 2018 – ൽ വേർപിരിഞ്ഞു. അതിന് ശേഷമാണ് സീത ഉൾപ്പടെയുള്ള സീരിയലുകളിൽ അമ്പിളിയുടെ സഹ താരമായിരുന്ന ആദിത്യൻ ജയനെ 2019 – ൽ അമ്പിളി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. എന്നാൽ പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു.
രണ്ട് വിവാഹങ്ങളിലുമായി രണ്ട് ആൺമക്കളാണ് അമ്പിളിയ്ക്കുള്ളത്. രണ്ട് മക്കളും അമ്പിളിയ്ക്ക് ഒപ്പമാണ് കഴിയുന്നത്. ആദിത്യനുമായി വിവാഹ ബന്ധം വേർപ്പെടുത്തി കഴിഞ്ഞതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർനശങ്ങളും, സൈബർ ആക്ര മണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതുകൊണ്ടാണ് വിവാഹബന്ധം വേർപ്പെടുത്തിയതെന്നായിരുന്നു അമ്പിളി നൽകിയ മറുപടി.
മകന്റെ പിറന്നാൾ ദിനത്തിൽ “എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മോനേ” എന്ന് കുറിച്ച് കൊണ്ട് മകനൊപ്പമുള്ള ചിത്രം അമ്പിളി പങ്കുവെച്ചിരുന്നു. സന്തോഷത്തോടെ ജീവിക്കൂ, എല്ലാം മറക്കാൻ കഴിയട്ടെ , ജീവിതത്തിൽ നന്മകളുണ്ടാകട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ എല്ലാവരും കമെന്റ് ചെയ്തത്.
വലിയ കഷ്ടതകൾ ജീവിതതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ആകെ തളർന്നു പോയ അവസ്ഥയിലായിരുന്നു അമ്പിളി. എന്നാൽ പിന്നീട് പതിയെ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ആരംഭിക്കുകയും, സീരിയലുകളിലേയ്ക്ക് അഭിനയിക്കുവാൻ തിരിച്ച് വരവ് നടത്തുകയുമായിരുന്നു അമ്പിളി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും, ഇതുവരെ നേരിട്ട വിഷമഘട്ടങ്ങളെക്കുറിച്ചുംഅമ്പിളി മനസ് തുറന്നത്.
ഇപ്പോൾ താൻ ജീവിക്കുന്നത് തന്നെ മക്കളുടെ സന്തോഷത്തിനും, ഉന്നതമായ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണെന്നും, അവരാണ് തൻ്റെ ലോകമെന്നും നല്ല മക്കളായി അവരെ വളർത്തണമെന്നും കഴിഞ്ഞു പോയതിനെക്കുറിച്ചോർത്ത് വിഷമിച്ചിരിക്കുവാൻ ആഗ്രഹിക്കുന്നില്ലെന്നും മുന്നോട്ട് ജീവിക്കുവാനുള്ള ശക്തിയും, ധൈര്യവും തനിയ്ക്ക് ഇപ്പോഴുണ്ടെന്നാണ് അമ്പിളി പറഞ്ഞത്. നിരവധി ആളുകളാണ് അമ്പിളി ദേവിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുന്നോട്ടു വന്നത്
പതിനാല് വർഷങ്ങൾ.. ഒടുവിൽ സന്തോഷ വാർത്ത അറിയിച്ച് ദീപ്തിയും വിധു പ്രതാപും