
പതിനാല് വർഷങ്ങൾ.. ഒടുവിൽ സന്തോഷ വാർത്ത അറിയിച്ച് ദീപ്തിയും വിധു പ്രതാപും
പുതുമയാർന്നതും വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. വിധു, ഗാനങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചപ്പോൾ അസാധ്യമായ നൃത്തച്ചു വടുകളിലൂടെയാണ് ഭാര്യ ദീപ്തി ആസ്വാദകർക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റിയത് എന്ന് പറയാം.
പാട്ടിനും, നൃത്തത്തിനും പുറമേ തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങളും, സന്തോഷങ്ങളും പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദീപ്തിയെയും, വധുവിനെയും ‘ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ കപ്പിൾസ്’ എന്നാണ് എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യുട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകൾക്ക് വലിയൊരു വിഭാഗം ആരാധകർ തന്നെയുണ്ട് എന്നതാണ് വാസ്തവം.
എന്നാലിപ്പോലീത്ത തങ്ങളുടെ ജീവിതത്തിലെ ആഹ്ളാദം നിറഞ്ഞൊരു വാർത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിധുവും, ദീപ്തിയും. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ് ഇന്ന് എന്നാണ് വിധു പ്രതാപ് പറയുന്നത്. 2008 ഓഗസ്റ്റ് 20നാണ് ഇവരുടെ വിവാഹം നടന്നത്.
കഴിഞ്ഞ ദിവസും ഇരുവരുടെയും പതിനാലാമത്തെ വിവാഹവാർഷിക ദിനമായിരുന്നു. വിവാഹവാർഷിക ദിനത്തിൽ വിധു പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. “കൊണ്ടും, കൊടുത്തുംഅങ്ങനെ പതിനാല് വർഷങ്ങൾ, തരാനും, വാങ്ങാനും ഇനിയും കൂടെയുണ്ടാകും” ഇതായിരുന്നു വിധു ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ. ജീവിതത്തിലെ ഏത് ഗൗരവമേറിയ വിഷയവും, നർമ്മത്തിലൂടെയാണ് വിധുവും, ഭാര്യ ദീപ്തിയും പറയാറുള്ളത്. വിവാഹവാർഷിക ദിനത്തിലും ആ പതിവ് വിധു കൈവിട്ടില്ല.
നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ആശംസ കുറിപ്പിന് പുറമേ രണ്ടുപേരുടെയും ഒരു പിടി നല്ല ചിത്രങ്ങൾ യോജിപ്പിച്ച് ഒരു വീഡിയോയും വിധു പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളൊന്നും തന്നെ അത്രകണ്ട് മലയാളിയ്ക്ക് പരിചയമല്ലാതിരുന്ന സമയത്ത് നടന്ന വിവാഹത്തിന്റ വീഡിയോ ഉൾപ്പടെ വളരെ രസകരമായി ഈ അടുത്തിടെ ഇരുവരും പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടി ശ്രീയാ അയ്യർ വിവാഹിതയായി.. വരൻ ആരെന്ന് കണ്ടോ
‘പാദമുദ്ര’ എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിക്കുന്നതെങ്കിലും ‘ദേവദാസി’ എന്ന ചിത്രത്തിലെ ‘പൊൻ വസന്തം’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് ശേഷമാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
പിന്നീട് 1999 – ൽ പുറത്തിറങ്ങിയ കമൽ ചിത്രമായ ‘നിറം’ എന്ന സിനിമയിലെ ‘ശുക്രിയ’ എന്ന ഗാനമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയമാക്കിയത്. മഴവിൽ മനോരമയിലെ ‘സൂപ്പർ ഫോർ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായതിന് ശേഷം നിരവധി ആരാധകരെ സമ്പാദിക്കുവാൻ വിധുവിന് സാധിച്ചു. നർത്തകി എന്നതിന് പുറമേ നല്ലൊരു അവതാരകയും, അഭിനേത്രിയും കൂടെയാണ് ദീപ്തി.
കണ്ണീർ പൊഴിക്കാതെ ഭാര്യയുടെ സല്യൂട്ടോടെ ക്യാപ്റ്റൻ നിർമൽ യാത്രയായി
ഓരോ കോളേജിൽ പഠിച്ചവരാണ് വിധുവും, ദീപ്തിയും. എന്നാൽ പഠിക്കുന്ന സമയത്ത് വിധു എന്ന ഒരാളെക്കുറിച്ച് കേട്ടിട്ട് പോലും ഇല്ലെന്നും, അദ്ദേഹത്തെ ആ സമയത്ത് പരിചയമില്ലെന്ന് ദീപ്തി മുൻപ് പറഞ്ഞിട്ടുണ്ട്. ഭാര്യ, ഭർത്താവ് എന്നതതിന് അപ്പുറത്തേയ്ക്ക് പരസ്പരം എല്ലാം തുറന്ന് പറയുന്ന നല്ല സുഹൃത്തക്കളാണ് താനും, ദീപ്തിയുമെന്ന് വിധുവും തുറന്നു പറയുന്നു.
അവസാനം റോബിനുമായുള്ള ബന്ധം തുറന്നു പറഞ്ഞു ആരതി ലൈവിൽ