
അവസാനം റോബിനുമായുള്ള ബന്ധം തുറന്നു പറഞ്ഞു ആരതി ലൈവിൽ
ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ വ്യക്തികളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം റോബിൻ മോൾ ഓഫ് ട്രാവൻകൂറിൽ ഉത്ഘാടനത്തിന് വന്നിരുന്നു. അദ്ദേഹത്തിന്റെ വിവാഹമെന്നാണ് എങ്ങനെയായിരിക്കും ആരാണ് വധു എന്നൊക്കെ അറിയാൻ പ്രേക്ഷകർ എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആ ആകാംക്ഷകൾക്ക് എല്ലാം വിരാമം ഇട്ടുകൊണ്ട് തന്റെ വിവാഹത്തെപ്പറ്റിയും തന്റെ വധുവിനെ പറ്റിയും പൊതുവേദിയിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ആരാധകർ കുറച്ചു ദിവസങ്ങളായി അദ്ദേഹവും ആരതി പൊടിയുമായിട്ടുള്ള ചില വീഡിയോസ് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവയ്ക്കുന്നത് കണ്ടിരുന്നു.
താൻ കമ്മിറ്റഡ് ആണെന്നും എന്നാൽ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്നും ഫെബ്രുവരിയിൽ തന്നെ വിവാഹമുണ്ടെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇന്ന് പറഞ്ഞു. തന്റെ വധുവിന്റെ പേര് അദ്ദേഹം സാധാരണ പറയാറുള്ളത് പോലെ ഉറക്കെ അലറി വിളിച്ചാണ് പറഞ്ഞത്. ആരതി പൊടി തന്നെയാണ് അദ്ദേഹത്തിന്റെ ഭാവി വധു.
ബിഗ് ബോസിന് ശേഷം അദ്ദേഹം ഒരുപാട് ഇന്റർവ്യൂകളിൽ പങ്കെടുത്തിരുന്നു. അങ്ങനെ ടോം ഇമ്മട്ടിയുമായുള്ള ഒരു ഇന്റർവ്യൂവിൽ റോബിനെ ഇന്റർവ്യൂ ചെയ്യാൻ വന്ന വ്യക്തിയായിരുന്നു ആരതി പൊടി .
അന്ന് മുതൽ ഇവർ തമ്മിലുള്ള വീഡിയോകൾ എല്ലാം വളരെയധികം വൈറൽ ആയിരുന്നു. ഇപ്പോൾ ആരതി പൊടി തന്നെയാണ് തന്റെ ഭാവി വധു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. വീട്ടുകാർ തമ്മിൽ സംസാരിച്ചതും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഡിസൈനറാണ് ആരതി പൊടി.