
തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നഷ്ട്ടം തന്നെയാണ് അവൾ, മോനിഷയുമായുള്ള യഥാർത്ഥ ബന്ധം തുറന്ന് പറഞ്ഞ് നടൻ വിനീത്
ഒരുകാലത്തു മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായിരുന്നു വിനീതും മോനിഷയും. നഖക്ഷതം, കമലദളം, ചമ്പക്കുളം തച്ചൻ തുടങ്ങി അഞ്ചോളം ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുവെന്ന തരത്തിലുള്ള നിരവധി വ്യാജ വാർത്തകളും അക്കാലത്തു പുറത്ത് വന്നിരുന്നു.
എന്നാൽ പിന്നീട് ഒരു അഭിമുഖത്തിൽ വെച്ച് വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജന ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ചത്.
എന്നാൽ ഈ വാർത്തകൾ പ്രചരിച്ചതിനെക്കുറിച്ച് വിനീത് പറഞ്ഞത് ഇങ്ങനെയാണ് തങ്ങളും പലപ്പോഴും പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ കേട്ടിട്ടുണ്ടെന്നും പക്ഷേ അത് അങ്ങനെയായിരുന്നില്ല. എന്നാൽ പലപ്പോഴും മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ടെന്നും വിനീത് വ്യക്തമാക്കി.
അപ്പോഴെല്ലാം തമാശയായി അവൾ പറയുമായിരുന്നു ആളുകളൊക്കെ നമ്മൾ പ്രണയത്തിലാണെന്ന് പറയുന്നുണ്ടല്ലോ എന്നാൽ നമ്മുക്ക് സീരിയസായി ഒന്ന് പ്രേമിച്ചാലോ എന്ന് ഒക്കെ മോനിഷ പറയാറുണ്ടായിരുന്നു. അതെല്ലാം വളരെ തമാശയായിട്ടാണ് തങ്ങൾ ഇരുവരും കണ്ടിരുന്നത്.
മോനിഷയെക്കുറിച്ച് വിനീത് പറയുന്നതിങ്ങനെയാണ് മോനിഷ തന്റെ നല്ല നല്ലൊരു സുഹൃത്തു ആയിരുന്നെന്നും ഏകദേശം ഒരേ പ്രായമായിരുന്നു തങ്ങൾക്കെന്നും അന്നത്തെ കാലത്ത് കളിക്കൂട്ടുകാർ പോലെ ആയിരുന്നു സെറ്റിലൊക്കെ എന്നും വിനീത് പറഞ്ഞു.
ഷൂട്ടിങ്ങ് തുടങ്ങിയാൽ പിന്നെ തനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ആണ് എന്നും വിനീത് കൂട്ടിച്ചേർത്തു. സിനിമയിലേക്കുള്ള ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെൻഷൻ തന്ന സീൻ നന്നാക്കി ചെയ്യണം അങ്ങനെ ഒരുപാട് ടെൻഷനാണ്, ഇതിനു ഇടയിൽ പ്രണയിക്കാനൊന്നും തനിക്ക് സമയം ഇല്ലായിരുന്നു എന്നും വിനീത് തുറന്നു പറയുന്നു.
എന്നാൽ അത് മാത്രം അല്ല സിനിമയിൽ അങ്ങനെ ആണല്ലോ കാരണം രണ്ടോ മൂന്നോ ചിത്രങ്ങൾ ഒരുമിച്ച് ചെയ്താൽ പ്രണയം ആണ് അവർ വിവാഹം കഴിക്കാൻ പോകുന്നു എന്നൊക്കെ പല വാർത്തകളും പ്രചരിക്കും. എന്നാൽ തങ്ങൾക്കെതിരെ അങ്ങനെ വന്നപ്പോൾ തങ്ങളും മൈൻഡ് ആക്കിയില്ല എന്നായിരുന്നു വിനീത് പറഞ്ഞത്.
എന്നാൽ മോനിഷ മ രിച്ചതോടെ ഒരു കാലാകാരി തന്നെ ഇല്ലാതാകുകയായിരുന്നു എന്നും തന്നെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു തന്റെ പ്രിയപ്പെട്ട സുഹൃത്തു മോനിഷയുടെ മ രണമെന്നും വിനീത് തുറന്നു പറയുന്നു.