നടി ശ്രീയാ അയ്യർ വിവാഹിതയായി.. വരൻ ആരെന്ന് കണ്ടോ
നടിയും അവതാരകയും ബോഡി ബിൽഡറുമായ ശ്രീയ അയ്യർ വിവാഹിതയായി. ജെനിൽ ടോംസ് ആണ് വരൻ. പെട്ടെന്നായിരുന്നു ഇരുവരുടേയും വിവാഹം. ഒരു വർഷത്തെ പരിചയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ശ്രീയയുടെ വിവാഹ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഒരു യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ നിന്നാണ് ബോഡി ബിൽഡിങ്ങിലേക്കും മലയാളികൾ അംഗീകരിച്ച മികച്ച അവതാരക ആയും ശ്രീയ അയ്യർ ഉയർന്നു വന്നത്. മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ ശ്രീയയെ തേടിയെത്തിയിട്ടുണ്ട്.
എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തുന്നതിനു മുൻപ് താൻ നേരിടേണ്ടിവന്ന എല്ലാത്തരം യാതനകളെ പറ്റിയും തന്റെ ജീവിതം നശിപ്പിച്ച പ്രേമബന്ധത്തെക്കുറിച്ചും ശ്രീയ ജോഷ് ടോക്ക്സിലൂടെ തുറന്നു പറഞ്ഞിരുന്നു.
ഇരുപതുകളുടെ തുടക്കത്തിൽ ഉണ്ടായ പ്രണയം ആണ് എല്ലാം നശിപ്പിച്ചത് എന്നും താരം തുറന്നു പറയുന്നു . ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് പ്രശ്നനങ്ങൾ സൃഷ്ട്ടിച്ചു.
അതൊക്കെ ഓർക്കുമ്പോൾ തന്നെ താൻ ഇന്നും വളരെ ഉത്കണ്ഠയുള്ള ആളാകും എന്നും ശ്രീയ പറയുന്നു. അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നെന്നും, അപ്പോൾ ഒരുപാട് ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നെന്നും, അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത് എന്നും ശ്രീയ വീഡിയോയിലൂടെ മുൻപ് പറഞ്ഞിരുന്നു.
സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാർക്ക് മെസേജ് അയച്ച ശേഷം സ്വയം മ രിക്കാൻ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി. കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്പ് ഒക്കെ മു റിച്ചും പലതവണ ആ ത്മഹ്യതക്ക് ശ്രമിച്ചുവെന്നും ശ്രീയ പറയുന്നു. കൈയ്യിലെ ആ പാടുകൾ മായ്ക്കാൻ ആണ് ടാറ്റൂ പതിപ്പിച്ചത് എന്നും ശ്രീയ പറഞ്ഞു.
ആ ഒരു റിലേഷന് വേണ്ടിയാണ് ഞാൻ എല്ലാം നഷ്ടപ്പെടുത്തിയത്. ഇതിനൊക്കെ ശേഷമാണ് ഹിന്ദു സമാജത്തിലേക്ക് താൻ എത്തപെടുന്നതെന്നും, ശരിക്കും പറഞ്ഞാൽ അവിടെ നിന്നാണ് പുതിയ ഒരു ജീവിതം തുടങ്ങിയതെന്നും അവരാണ് മാനസികമായി ശക്തയാകാൻ കാരണമെന്നും ശ്രിയ അന്ന് പറഞ്ഞിരുന്നു.
കണ്ണീർ പൊഴിക്കാതെ ഭാര്യയുടെ സല്യൂട്ടോടെ ക്യാപ്റ്റൻ നിർമൽ യാത്രയായി