
തനിക്ക് വെല്ലുവിളി ഉയർത്തുന്ന എതിരാളികൾ ഇല്ല എന്ന് പറഞ്ഞു പല ലോകമത്സരങ്ങളിൽ നിന്ന് ഈയിടെ ഒഴിഞ്ഞു മാറി നിന്ന മാഗ്നസ് കാൾസൺ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് അറഞ്ചം പുറഞ്ചം തോൽപ്പിച്ചു ഇന്ത്യൻ ബാലൻ പ്രഗ്യാനന്ദ
ഫെബ്രുവരി 20 ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇന്ത്യക്കാർക്ക് അഭിമാനമായ ഈ വാർത്ത പുറത്തുവന്നത്. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് ടൂർണമെന്റിന്റെ എട്ടാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരമായ നോർവീജിയക്കാരൻ കാൾസണെതിരെ പ്രഗ്നാനന്ദ അട്ടിമറി വിജയം നേടുകയായിരുന്നു. കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങൾക്കൊടുവിൽ 31കാരനായ കാൾസണെ അടിയറവ് പറയിക്കുകയായിരുന്നു. എട്ട് റൗണ്ട് പൂർത്തിയായ ഘട്ടത്തിൽ ടൂർണമെന്റിൽ 12ാം സ്ഥാനത്താണ് പ്രഗ്നാനന്ദ ഇപ്പോൾ. രണ്ട് ജയവും രണ്ട് സമനിലയുമാണ് ടൂർണമെന്റിലെ ഇതുവരെയുള്ള നേട്ടം.
യുഎസിലെ മയാമിയിൽ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടിൽ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനോട് പോരാടുകയാണ് രമേഷ് ബാബു പ്രഗ്നാനന്ദ എന്ന ഇന്ത്യയുടെ അഭിമാനമായ ബാലൻ. ചെന്നൈയിൽ നിന്നു സഹോദരി ഫോണിലേയ്ക്ക് ഒരു സന്ദേശം അയച്ചിട്ടുണ്ട്–‘കാൾസനെ തോൽപിക്കണം’.
വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച് മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് ആ സമയത്ത്. അതെല്ലാം സാധാരണയല്ലേ എന്ന മട്ടിൽ ഇരിക്കുകയാണ് പ്രഗ്നാനന്ദ. സഹോദരിയ്ക്കും, തൻ്റെ ചേച്ചി വൈശാലിയ്ക്കും കൊടുത്ത വാക്ക് അവന് പാലിക്കണം.
നിത്യേന ചെയ്യാറുള്ള ഭസ്മക്കുറിയണിഞ്ഞ്, ഇരുകണ്ണുകളും മുറുക്കി അടച്ച് അവൻ പ്രാർത്ഥിക്കുകയാണ്. അവസാന കളിയിലേയ്ക്കുള്ള ഇടവേളയുടെ ദൂരം വല്ലാതെ കുറഞ്ഞിരിക്കുന്നു ഒരു റൂക്കിനെ മുൻപിൽ നിരത്തികൊണ്ട് കളി സമനിലയാക്കാനുള്ള മാഗ്നസിന്റെ ശ്രമങ്ങൾക്ക് വ്യകതതയോടും, പക്വതയോടും കൂടെ പെരുമാറുകയാണ് പ്രഗ്നാനന്ദ. അവസാന നിമിഷത്തിൽ ഇടവും, വലവും തിരിയാനോ, അനങ്ങാനോ കഴിയാത്ത വിധം കാൾസനെ അട്ടിമറിച്ചതോടെ കളി വാശിയും, വീറുമേറിയ കളി ടൈബ്രേക്കറിലേയ്ക്ക് വഴിമാറി.
പിന്നീട് നടന്ന 2 അതിവേഗ കളികളിലും മാഗ്നസിനെ കടത്തിവെട്ടി ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച് പോയിന്റും പ്രഗ്നാനന്ദ സ്വന്തമാക്കുകയായിരുന്നു . ലോക ചെസ് ചാംപ്യൻ തുടർച്ചയായ മൂന്നു കളികളിൽ ഒരേ എതിരാളിയോട് പരാജയപ്പെട്ടൊരു ചരിത്ര സംഭവം കൂടിയായിരുന്നു അത്. ലോകത്തിൽ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു നേട്ടം ഒരാൾ സ്വന്തമാക്കുന്നത്.
‘‘ചേച്ചി ഈ സമയം ആയതുകൊണ്ട് ഉറങ്ങിക്കാണുമെന്നും, അവസാന റൗണ്ട് വരെ കാണാൻ ഉറക്കമിളച്ച് ഇരിക്കുന്ന പതിവ് അവൾക്കില്ലെന്നും, കളിയിൽ തോറ്റാലും തനിയ്ക്ക് നിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നുവെന്നും ഇനി രണ്ട് മൂന്ന് ദിവസം കളിയില്ലെന്നും വിശ്രമം മാത്രംമാണെന്നും ദുബായിലാണ് അടുത്ത ടൂർണമെന്റ്’’ എന്നും പ്രഗ്നാനന്ദ കൂട്ടിച്ചേർത്തു. ഓരോ കളി കഴിയുമ്പോഴും ആ കൗമാരക്കാരൻ കൂടുതൽ ഊർജസ്വലനാവുകയും, കൂടുതൽ ആത്മവിശ്വാസത്തോടെയും, ധൈര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു. വിജയം എന്നത് മാത്രമായിരുന്നു ആവ്ന്റെ ലക്ഷ്യം.
ലോകം ഒന്നാകെ അറിയപ്പെടുന്ന ചെസ് ചാമ്പ്യനായി പ്രഗ്നാനന്ദ മാറിയപ്പോഴും ഫാൻസ് പിന്തുണയും, സെലിബ്രെറ്റി അംഗീകാരവും ചെന്നൈ സ്വദേശികളായ നാഗലക്ഷ്മിയുടെയും രമേഷ്ബാബുവിന്റെയും മകനെ ഒട്ടും ബാധിച്ചിട്ടില്ലെന്നു വേണം പറയുവാൻ. പ്രഗ്നാനന്ദയുടെ അച്ഛൻ ജന്മനാ പോളിയോ ബാധിച്ച വ്യകതിയായതുകൊണ്ട് അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മകനെ എല്ലായിടങ്ങളിലും കൊണ്ട് പോകുന്നത് അമ്മയാണ്. കുഞ്ഞുനാളിൽ ചേച്ചി ചെസ് കളിക്കുന്നത് കണ്ട് ഒപ്പം കൂടിയതാണ് പ്രഗ്നാനന്ദ. 10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി പ്രഗ്നാനന്ദ മാറി.
2022 ഫെബ്രുവരിയിലെ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ ലോക ചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ചപ്പോൾ ലോകത്തിന്റ മുഴുവൻ കണ്ണുകളും ഇന്ത്യയുടെ അഭിമാനമായ പ്രഗ്നാനന്ദ എന്ന ബാലനിലേയ്ക്കായിരുന്നു. ഒന്നുറപ്പാണ് പ്രഗ്നാനന്ദ എന്ന കൗമാരക്കാരൻ ലോകം മുഴവൻ ആരാധിക്കുന്ന ചെസ് രാജാവാകാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം മതി.
ഇത് ഭാഗ്യമോ സൂത്രമോ അല്ല , പ്രതിഭ തന്നെ ആണ് . നമ്മുടെ മക്കൾ പരിചയപ്പെടേണ്ട ഒരു (അ)സാധാരണ ഇന്ത്യൻ കുട്ടി . ഇന്നും ചതുരംഗകളങ്ങളെ അത്ഭുദപെടുത്തി കൊണ്ടിരിക്കുന്ന അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഇതാ 17 വയസ്സ് മാത്രമുള്ള
പ്രഗ്ജ്ഞാനാന്ധ (Rameshbabu Praggnanandhaa) യുടെ മുമ്പിൽ രക്ഷപെടാനാവാതെ ഇരിക്കുന്നു .
തനിക്ക് വെല്ലുവിളി ഉയർത്തുന്ന എതിരാളികൾ ഇല്ല എന്ന് പറഞ്ഞു പല ലോകമത്സരങ്ങളിൽ നിന്ന് ഈയിടെ ഒഴിഞ്ഞു മാറി നിന്ന മാഗ്നസ് കാൾസൺ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇതേ ഇന്ത്യൻ ബാലനിൽ നിന്ന് തുടർച്ചയായി പരാജയം ഏറ്റു വാങ്ങുന്നത് . മത്സരത്തിനിടെ ലോകചാമ്പ്യനായ കാൾസൺ വാഗ്ദാനം ചെയ്ത സമനില സ്വീകരിക്കാതെ വീറോടെ പൊരുതി ആണ് വിജയം നേടിയത് എന്നത് സൂചിപ്പിക്കുന്നത് അവനവന്റെ കഴിവിലുള്ള ശരിയായ ആത്മവിശ്വാസത്തെ തന്നെ ആണ്, അത് അത്യപൂർവമാണ്.
ലോകമാസ്റ്റർ പദവി പത്തു വയസ്സിലും ഗ്രാൻഡ്മാസ്റ്റർ പദവി 12 വയസ്സിലും നേടിയ ഈ ബാലൻ ചെന്നൈ നഗരത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെയും വീട്ടമ്മയുടെയും മകനായി 2005 ഇൽ ആണ് ജനിച്ചത് . സഹോദരി വൈശാലിയും ചെസ്സിൽ ലോകമാസ്റ്റർ, ഗ്രാൻഡ്മാസ്റ്റർ പദവികൾ നേടി കഴിഞ്ഞു . സ്വപ്നങ്ങൾ ഉറക്കത്തിൽ മാത്രം കാണാനുള്ളതല്ല . ഈ കുട്ടികൾ നമ്മുടെ മക്കളിലും സ്വപ്നങ്ങളുടെ കരുക്കൾ നീക്കട്ടെ . ഒരു ജയവും അസാദ്ധ്യമല്ല.
പ്രഗ്നാനന്ദ സോഷ്യൽ മീഡിയയിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ്. ഇഎസ്പിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിശീലകൻ ആർ ബി രമേശിന്റെ നിർദേശപ്രകാരം, മത്സരങ്ങളിൽ സമ്മർദ്ദം കുറക്കുന്നതിനാണ് ഈ തീരുമാനം.
“പ്രതീക്ഷയുടെ ഭാരം ചില സമയങ്ങളിൽ അവനിൽ എത്തിയേക്കാം. തോൽക്കുമ്പോൾ അത് ചിലപ്പോൾ വേണ്ടതിലും കൂടുതൽ ബാധിക്കും. പക്ഷേ അവന് 16 വയസ്സ് മാത്രമേയുള്ളൂ, ചില മുൻനിര താരങ്ങൾക്കെതിരെ അവൻ എങ്ങനെ പെരുമാറിയെന്നതിൽ എനിക്ക് സന്തോഷമുണ്ട്,” പ്രഗ്നാനന്ദയുടെ കോച്ച് ആർ ബി രമേഷ് പറഞ്ഞു.
കാൾസണിനെതിരായ വിജയത്തിന് ശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ, “ഞാൻ ഉറങ്ങാൻ പോകുകയാണ്” എന്നായിരുന്നു പ്രഗ്നാനന്ദ പ്രതികരിച്ചത്.
ചെസ് മാസ്റ്റർ തന്നെയായ വൈശാലി രമേഷ്ബാബുവിന്റെ സഹോദരൻ കൂടിയാണ് പ്രഗ്നാനന്ദ. അണ്ടർ 14, അണ്ടർ 12 വിഭാഗങ്ങളിൽ ഗേൾസ് വേൾഡ് യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയിട്ടുള്ളയാളാണ് വൈശാലി. 2016ൽ വിമൻ ഇന്റർനാഷണൽ മാസ്റ്റർ ടൈറ്റിലും കരസ്ഥമാക്കിയിട്ടുണ്ട്.