
സ്കൂൾ ലാബ് പൂട്ടിപ്പോയ ടീച്ചറെ തേടിയെത്തി തള്ളപ്പൂച്ച.. കളഞ്ഞുപോയ കുഞ്ഞിനെ കണ്ടെത്തിയ വൈറൽ വീഡിയോ
അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്നാണല്ലോ സിനിമയിലെ ഡയലോഗ്. മനുഷ്യരുടെ കാര്യം മാത്രമല്ല ജീവികളുടെ കാര്യത്തിലും അങ്ങനെ തന്നെ. കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞു എന്ന് പറയുന്നത് പോലെ തന്നെ ഇപ്പോൾ തന്റെ പൊൻകുഞ്ഞിനെ തേടി കണ്ടെത്തുവാൻ ഏതറ്റവും വരെ പോകുവാൻ തയ്യാറായ തള്ള പൂച്ചയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
നടൻ നരേൻ വീണ്ടും അച്ഛനാകുന്നു.. 14-ാം വയസിൽ ചേച്ചി പെണ്ണാകാൻ മൂത്തമകൾ
അബദ്ധവശാൽ സ്കൂളിലെ ലാബിനുള്ളിൽ അകപ്പെട്ടു പോയ തന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ ലാബ് പൂട്ടിപോയ ട്ടീച്ചറെ കണ്ടെത്തി കൂട് കൊണ്ട് വരുക ആയിരുന്നു നമ്മുടെ കഥ നായകിയായ തള്ള പൂച്ച.
പാലക്കാട് കൊടുവായൂർ ഹയർ സെക്കന്ററി സ്കൂളിലാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു സംഭവം നടന്നത്. ലാബ് പൂട്ടി സ്റ്റാഫ് റൂമിൽ വിശ്രമിച്ചിരുന്ന ടീച്ചറെ തേടിയാണ് തള്ള പൂച്ച എത്തിയത്. കരഞ്ഞും മുട്ടിയുരുമ്മിയും തന്റെ സങ്കടം പറഞ്ഞപ്പോൾ ടീച്ചർക്കും ഒരു പന്തികേട് തോന്നി.
ടീച്ചറുടെ ശ്രദ്ധ തിരിച്ച ശേഷം ലാബിന്റെ മുന്നിലേക്കും തള്ളപ്പൂച്ച ഓടി. കാര്യം മനസിലായ ടീച്ചർ ലാബിലേക്ക് പോയി മുറി തുറക്കുകയും തന്റെ കുഞ്ഞിനെ പൂച്ച കണ്ടെത്തുകയും ആയിരുന്നു.
കുഞ്ഞിനെ കണ്ട ഉടനെ നക്കി സന്തോഷം പ്രകടിപ്പിച്ച പൂച്ച അതിനെ കഴുത്തിൽ കടിച്ചു പിടിച്ചു മറ്റു കുട്ടികൾക്കൊപ്പം കൊണ്ട് എത്തിക്കുവാനായി പുറത്തേക്കു പോകുകയും ചെയ്തു.
50-ാം വയസിൽ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ.. ആഘോഷമാക്കി നടി സുമാ ജയറാം