വരവേൽപ്പ് സിനിമ യാഥാർഥ്യമായി. തൊഴിലാളികളോട് ചോദിക്കാതെ ബസ് വിറ്റതിന് ഉടമക്കതിരെ സമരം. മുതലാളിമാർക്ക് ഇതൊരു പാഠമാകണമെന്ന് നേതാവ്
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർ 1989ൽ ചേർന്നൊരുക്കിയ വരവേൽപ്പ് എന്ന ചിത്രം കാലമെത്ര കഴിഞ്ഞാലും സിനിമയേയും സംരംഭത്തേയും സ്നേഹിക്കുന്നവരുടെ മനസിൽ മായാത്ത ഒന്നാണ്. 80കളിൽ സംരംഭകരോടുള്ള കേരള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് വെളിവാക്കുന്ന ചിത്രമായിരുന്നു വരവേൽപ്പ്.
13 കാരന് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
മുപ്പത് വർഷങ്ങൾക്കിപ്പുറം വരവേൽപ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ വ്യവസായക സംരഭ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? അതെ എന്ന് തന്നെയാണ് ഉത്തരം. തൊഴിൽ തർക്കങ്ങളും, കൊടി കുത്തലുമായി പൂട്ടിപ്പോകുന്ന വ്യവസായ സംരംഭങ്ങളുടെ എണ്ണത്തിന് ഇന്നും ഒരു കുറവുമില്ല. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഈയിടെ വാർത്തയായിട്ടുണ്ട്.
2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂർ സ്വദേശിയായ പ്രവാസി സുഗതൻ (64) തൂങ്ങി മരിക്കുന്നത്. വർക്ക്ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നിൽ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതിൽ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമ്മാണത്തിലിരുന്ന വർക്ക്ഷോപ്പിലാണ് സുഗതൻ ജീവനൊടുക്കിയത്.
പ്രതാപ് പോത്തന്റെ മര ണം.. അപ്രതീക്ഷിത കാരണം.. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിൻറെ പേരിലുള്ള 14 അര സെൻറ് ഭൂമിയാണ് വർക്ക് ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്ന് വർഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് വർക്ക് ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി.
തളിപ്പറമ്പ് ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ തുടങ്ങിയ ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നിഷേധിച്ച് ഭരണകൂടം ഇദ്ദേഹത്തെ ആത്മഹത്യയിൽ കൊണ്ടെത്തിച്ച വാർത്തയും ഏറെ ചർച്ചാ വിഷയമായിരുന്നു.
സംഗീത സംവിധായകൻ പോലും ഈ പാട്ടു കേട്ടു അമ്പരന്നു – സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ
വരവേൽപ്പ് സിനിമക്ക് സമാനമായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. തൊഴിലാളികളോട് ചോദിക്കാതെ ബസ് വിറ്റതിന് ഉടമക്കെതിരെ ബസ് തടഞ്ഞു പ്രതിഷേധം നടന്നതാണ് പുതിയ സംഭവം. ബിസിനസ് നഷ്ടത്തിലായാലും ഉടമ തൊഴിലാളികളോട് അനുവാദം ചോദിച്ചിട്ട് വേണമെന്ന നിലപാടുമായാണ് പ്രസ്തുത സംഭവത്തിൽ ഒരു നേതാവും, തൊഴിലാളികളും കൂടി ബസ് തടഞ്ഞു സമരം ചെയ്യുന്നത്.
നിരവധി പേരാണ് ഈ വീഡിയോക്ക് കീഴിൽ പ്രതികരണവുമായെത്തുന്നത്. വരവേൽപ്പ് സിനിമയിൽ മോഹൻലാൽ പറയുന്നത് പോലെ ”തൊഴിലാളികളെയും, മുതലാളിമാരെയും തമ്മിലടിപ്പിച്ചു ചോര കുടിച്ചു ജീവിക്കുന്ന ഇവനെ പോലുള്ള അട്ടകളാണ് ഈ നാടിന്റെ ശാപം.” എന്ന് ഒരാൾ പറയുന്നു. വീഡിയോ കണ്ടുനോക്കൂ.
6
ഞാൻ ആരോടും കോടികൾ നഷ്ടപരിഹാരം വാങ്ങിയിട്ടില്ല – എനിക്ക് എന്റെ മകളെ ബോധിപ്പിച്ചാൽ മതി – അമൃത സുരേഷ്