സഹിക്കാനാകില്ല ഇത്. കുടയത്തൂരിലെ കാഴ്ച കണ്ട് അലറിവിളിച്ച് അയൽക്കാർ
ഇന്ന് പുലർച്ചെയാണ് തൊടുപുഴ കുടയത്തൂർ സംഗമം ജംക്ഷന് സമീപം ഉരുൾപൊട്ടലിൽ വീട് ഒലിച്ചുപോയി അഞ്ചുവയസുള്ള കുഞ്ഞടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ പെയ്ത അതിതീവ്ര മഴയ്ക്ക് പിന്നാലെയാണ് ഉരുൾപൊട്ടിയത്.
സോമനും കുടുംബവും ഉറങ്ങികിടക്കുന്നതിനിടെയാണ് ഉരുൾ പൊടുന്നനെ ഇരച്ചെത്തിയത്. പാറക്കൂട്ടവും വൻ മരങ്ങളും വീട് തൂത്തെറിഞ്ഞു. വീടിന്റെ തറഭാഗം മാത്രമാണ് അവശേഷിപ്പിച്ചത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു.
വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. തങ്കമ്മയുടെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് മറ്റ് നാലു പേർക്കായി മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട തിരച്ചിൽ. പത്തരയോടെ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. .ഇതിന് തൊട്ടടുത്ത കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ തൊടുപുഴ പുളിയന്മല റോഡിലൂടെയുള്ള രാത്രി യാത്രയ്ക്ക് കലക്ടർ നിരോധം ഏർപ്പെടുത്തി.
കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ അഞ്ചുവയസുകാരൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്.
സ്കൂൾ ലാബ് പൂട്ടിപ്പോയ ടീച്ചറെ തേടിയെത്തി തള്ളപ്പൂച്ച.. കളഞ്ഞുപോയ കുഞ്ഞിനെ കണ്ടെത്തിയ വൈറൽ വീഡിയോ
സോമനും കുടുംബവും ഉറങ്ങികിടക്കുന്നതിനിടെയാണ് ഉരുൾ പൊടുന്നനെ ഇരച്ചെത്തിയത്. പാറക്കൂട്ടവും വൻ മരങ്ങളും വീട് തുത്തെറിഞ്ഞു. വീടിന്റെ തറഭാഗം മാത്രമാണ് അവശേഷിപ്പിച്ചത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഒലിച്ചു പോയിരുന്നു.
ടാപ്പിങ് തൊഴിലാളി ആയിരുന്നു സോമൻ. അഞ്ച് സെൻറ് സ്ഥലത്താണ് സോമൻറെ വീട് ഉണ്ടായിരുന്നത്. പുലർച്ചെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഉരുൾപൊട്ടലിനെ കുറിച്ച് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഉരുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.