
45ാം വയസ്സിൽ രണ്ടാം വിവാഹം കഴിക്കാൻ നാണമില്ലേയെന്ന് പലരും ചോദിച്ചു- രണ്ടാമത്തെ വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് മങ്ക മഹേഷ്
ടെലിവിഷനിലെ സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് മങ്ക മഹേഷ്. സിനിമയിൽ ഒരുപാട് വിവിധ തരത്തിലുള്ള അമ്മ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മങ്ക . സീരിയൽ രംഗത്ത് വളരെ സജീവമായി തന്നെ മുൻപന്തിയിൽ നിന്ന താരം സിനിമയിലും വളരെ സജീവമായി മുൻപന്തിയിൽ തന്നെ ആയിരുന്നു. നിരവധി സിനിമക;ളിൽ അഭിനയിച്ച് താരം പ്രേക്ഷകർക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അമ്മയായും, അമ്മായി അമ്മയായും, ഏട്ടത്തിയമ്മയായും എല്ലാം മികച്ച പ്രകടന തന്നെയാണ് താരം കാഴ്ച വെച്ചത് .
50-ാം വയസിൽ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ.. ആഘോഷമാക്കി നടി സുമാ ജയറാം
എന്നാൽ ഇങ്ങനെയെല്ലാം സജീവമായി നിൽക്കുന്ന മങ്കാ മഹേഷിന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ മകളുടെ വിവാഹം കഴിഞ്ഞതിനുശേഷം അവരുടെയെല്ലാം പൂർണ്ണസമ്മതത്തോടുകൂടിയാണ് രണ്ടാമതും മങ്ക വിവാഹം കഴിച്ചത്.
എന്റെ മകളുടെ കല്യാണം കഴിഞ്ഞു നിൽക്കുമ്പോൾ ഒരു പ്രൊപ്പോസൽ വന്നു. ഞാൻ കല്യാണം കഴിച്ചു. അതിന്റെ പേരിൽ ഒരുപാട് വിവാദം വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. അതൊക്കെ എന്റെ ഇഷ്ടമാണ്. പിന്നെ മകളുടെ ഇഷ്ടം മാത്രം നോക്കിയാൽ മതിയല്ലോ. അവൾക്കും മരുമകനും കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹം കഴിച്ചത്- നടി മങ്ക മഹേഷ് അഭിമുഖത്തിൽ പറഞ്ഞു.
നടൻ നരേൻ വീണ്ടും അച്ഛനാകുന്നു.. 14-ാം വയസിൽ ചേച്ചി പെണ്ണാകാൻ മൂത്തമകൾ
കോ വിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്ന് എന്റെ കൂടെ ഭർത്താവ് ഉള്ളതിനാലാണ് മകൾക്ക് ടെൻഷനടിക്കാതെ നിൽക്കാൻ സാധിച്ചത്. അതൊക്കെ ഞാൻ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ കാര്യമല്ലേ? ഒരു പങ്കാളി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവർ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്- മങ്ക പറഞ്ഞു.
1965 ലാണ് മങ്കയുടെ ജനനം. താരത്തിന് ഇപ്പോൾ 57 വയസ്സുണ്ട്. മഹേഷ് ആയിരുന്നു മങ്കയുടെ ആദ്യ ജീവിതപങ്കാളി. എന്റേത് രണ്ടാം വിവാഹമാണ്. മോളുടെ അച്ഛൻ 2003 ൽ മരിച്ചുപോയി. മോളുടെ കല്യാണം നടത്തിയതിനു ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം.
ഭർത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. ഞാൻ അഭിനയിക്കാൻ പോകുന്നതിലൊന്നും കുഴപ്പമില്ല. അദ്ദേഹത്തിനു ഒരു മകനുണ്ട്. ഞങ്ങൾ മൂന്ന് പേരാണ് ഇപ്പോൾ വീട്ടിലുള്ളത്. 2002 ൽ മഹേഷ് മരിച്ചു. ഭർത്താവിന്റെ വിയോഗം മങ്കയെ ഏറെ തളർത്തിയിരുന്നു. മാനസികമായി താൻ ഒറ്റുപ്പെട്ടു പോയ സമയമാണ് അതെന്ന് മങ്ക ഓർക്കുന്നു. മഹേഷുമായുള്ള ബന്ധത്തിൽ മങ്കയ്ക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹശേഷമാണ് മങ്ക മറ്റൊരു വിവാഹം കഴിച്ചത്.
വിവാഹത്തെകുറിച്ചും മക്കളുടെ അവസ്ഥയെപറ്റിയും സിസ്റ്റർ ലിനിയുടെ ഭർത്താവ് പറഞ്ഞത് കേട്ടോ?
സിനിമ, സീരിയൽ രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് നടി മങ്ക മഹേഷ്. 1997 ൽ റിലീസായ മന്ത്രമോതിരം എന്ന സിനിമയിലൂടെയാണ് മങ്ക മലയാള സിനിമയിൽ സജീവമായത്. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചു.
പ്രൊഫഷണൽ നാടക നടിയായിരുന്ന മങ്ക കെ.പി.എ.സി. നാടക സമിതി വഴിയാണ് അഭിനയം തുടങ്ങിയത്. കെ.പി.എ.സിയിൽ വച്ച് പരിചയപ്പെട്ട മഹേഷുമായി ഒരുമിച്ച് ഏറെ നാടകങ്ങളിലഭിനയിച്ച മങ്ക പിന്നീട് മഹേഷിനെ വിവാഹം ചെയ്തു തിരുവനന്തപുരത്തേക്ക് താമസം മാറി. മകളുടെ ജനനത്തോടെ കലാരംഗത്ത് നിന്ന് താത്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് തിരിച്ചെത്തി.
സ്ക്കൂളിൽ പഠിക്കുമ്പോഴെ കലാരംഗത്ത് സജീവമായ മങ്ക പത്താം ക്ലാസിനു ശേഷം ഗുരുവായ അമൃതം ഗോപിനാഥിന്റ കീഴിൽ നൃത്തം അഭ്യസിച്ചു. പിന്നീട് ഏറെ വർഷങ്ങൾക്കു ശേഷം നാടകത്തിൽ അരങ്ങേറ്റം കുറിച്ചു.1996ൽ ദൂരദർശനിൽ ടെലിസീരിയലുകൾ തുടങ്ങിയ അവസരത്തിൽ മങ്ക മഹേഷിന് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെ തുടർന്ന് സീരിയലുകളിൽ സജീവമായി. പഞ്ചാബിഹൗസിൽ ദിലീപിന്റെ അമ്മയായി അഭിനയിച്ച മങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്കൂൾ ലാബ് പൂട്ടിപ്പോയ ടീച്ചറെ തേടിയെത്തി തള്ളപ്പൂച്ച.. കളഞ്ഞുപോയ കുഞ്ഞിനെ കണ്ടെത്തിയ വൈറൽ വീഡിയോ