
ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചു, ര ക്തം വന്നു, പിന്നീട് സ്റ്റിച്ച് ഇടേണ്ടി വന്നു: വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ താരം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേയ്ക്ക് ചുവട് വെക്കുകയും നായികയായി മുഖ്യധാരവേഷത്തിലേയ്ക്ക് എത്തുകയും ചെയ്ത നടിമാരിൽ ഒരാളാണ് താരം.
സ്കൂൾ ലാബ് പൂട്ടിപ്പോയ ടീച്ചറെ തേടിയെത്തി തള്ളപ്പൂച്ച.. കളഞ്ഞുപോയ കുഞ്ഞിനെ കണ്ടെത്തിയ വൈറൽ വീഡിയോ
വിവാഹജീവിതത്തിന് ശേഷം അഭിനയ ജീവിതത്തോട് പൂർണമായി വിട പറയുകയായിരുന്നു മഞ്ജു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരികയായിരുന്നു. ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്ക് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തിയ മഞ്ജുവിന് ഒരുപാട് നല്ല അവസരങ്ങൾ സിനിമയിൽ ലഭിക്കുകയുണ്ടായി.
മലയാളത്തിൽ ഒരു പിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച മഞ്ജുവിന് രണ്ടാമത്തെ വരവിൽ മലയാള സിനിമകളേക്കാളും കൂടുതലായും ലഭിച്ചത് തമിഴ് സിനിമകളിലായിരുന്നു. കഴിഞ്ഞ ദിവസം ഫ്ളേവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഒരു കോടി’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ മഞ്ജു നടത്തിയ ചില വെളിപ്പെടുത്തലാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വർഷങ്ങൾ പഴക്കമുള്ള സിനിമാ ജീവിതത്തെക്കുറിച്ചും, സ്വകാര്യ ജീവിതത്തെക്കുറിച്ചും മഞ്ജു സംസാരിക്കുകയായിരുന്നു. പരിപാടിയുടെ പൂർണരൂപം ഉത്രാട ദിനത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.
50-ാം വയസിൽ ജനിച്ച ഇരട്ടക്കുട്ടികളുടെ മാമോദീസ.. ആഘോഷമാക്കി നടി സുമാ ജയറാം
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ സിനിമയിൽ മഞ്ജു അഭിനയിച്ച സമയത്ത് സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ സൂചിപ്പിക്കുകയുണ്ടായി. ഇപ്പോൾ ഇതാ തനിയ്ക്ക് ഒരിക്കൽ പരിക്ക് പറ്റിയ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ചിത്രത്തിൽ ഇസ്തിരിപ്പെട്ടി കൊണ്ട് ഒരാൾ മഞ്ജുവിന്റെ തലയ്ക്ക് അടിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇസ്തിരിപ്പെട്ടി ഡമ്മി ആയിരുന്നെങ്കിലും അതിൽ അറ്റാച്ച് ചെയ്ത വയറും മറ്റുമെല്ലാം ഒറിജിനൽ ആയിരുന്നു.
എതിരെ നിന്ന് സഹതാരം ഇസ്തിരിപ്പെട്ടി കൊണ്ട് മഞ്ജുവിനെ വീശി അടിക്കുന്നതായിരുന്നു രംഗം. അടിയ്ക്കിടെ അതിനൊപ്പം ഉണ്ടായിരുന്ന വയറെല്ലാം നടിയുടെ തലയിൽ ഇടിക്കുകയും തലയിൽ പൊട്ടലുണ്ടാകുകയുമായിരുന്നു. ഉടനെ തന്നെ താഴെയുള്ളവരെല്ലാം ചേർന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെന്ന് മഞ്ജു പറഞ്ഞു.
മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നർമത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദിരാ ഗാന്ധി ലുക്കിലുള്ള മഞ്ജു വാര്യരുടെ പോസ്റ്റർ വൈറലായിരുന്നു.