
വീല്ച്ചെയറിലായ പ്രണവിനെ എല്ലാം ഉപേക്ഷിച്ച് വിവാഹം ചെയ്ത ഷഹാന; ഇവരുടെ ജീവിതത്തിലെ പുതിയ സന്തോഷം
സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയ വിവാഹം ആയിരുന്നു പ്രണവിനെയും ഷഹാനയുടെയും. നിരവധി ഹിന്ദു മുസ്ലിം വിവാഹം നടന്നിട്ടുണ്ട് എങ്കിലും ആറു വർഷം ആയി വീൽ ചെയറിൽ ജീവിക്കുന്ന പ്രണവിന്റെ ഭാര്യ ആവാൻ വേണ്ടി തിരുവനന്തപുരത്തു ഉള്ള വീട്ടിൽ നിന്നും കൊടുങ്ങലൂരിലെ പ്രണവിന്റെ വീട്ടിൽ എത്തുക ആയിരുന്നു ഷഹാന.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ ആ സ്വപ്ന ഭവനം ഉയർന്നു – കേരളം കാത്തിരുന്ന നിമിഷം
ആദ്യമായിട്ടാണ് ഷഹാന പ്രണവിനെ നേരിട്ട് കണ്ടത് എന്ന് ഉള്ള പ്രത്യേകത കൂടി ഉണ്ടായിരുന്നു. ബൈക്ക് അപകടത്തിൽ നടുവിന് ഏറ്റ ക്ഷതം മൂലം വീൽ ചെയറിൽ ജീവിക്കാൻ വിധിക്കപ്പെട്ട പ്രണവിനെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട 20 കാരി ഷഹാന പ്രണയിക്കുകയായിരുന്നു. പ്രണവ് പിന്തിരിപ്പിക്കാൻ വേണ്ടി ഏറെ ശ്രമിച്ചു എങ്കിലും ഷഹാന എല്ലാം ഉപേക്ഷിച്ചു എത്തി. പിന്നീട് അമ്പലനടയിൽ വെച്ച് ഇവർ വിവാഹം ചെയ്തു.
ഈ കഴിഞ്ഞ മാർച്ച് മൂന്നിന് ഇവർ ഒന്നായിട്ട് ഇപ്പോൾ രണ്ടു വർഷം പൂർത്തി ആയിരിക്കുന്നു. നിരവധി വിമർശനമാണ് ഇവരുടെ വിവാഹ വേളയിൽ നേരിട്ടത് അടിച്ചു പിരിയും മതം മാറ്റും പ്രായത്തിന്റെ തിളപ്പ് എന്നെല്ലാം കുറ്റപ്പെടുത്തൽ നിരവധി കേട്ടു. എന്നാൽ ഷഹാന ഇന്നും മതം മാറിയിട്ടില്ല.പലരും പറഞ്ഞു മതം മാറ്റും എന്ന് എന്നാൽ എനിക്ക് അറിയായിരുന്നു എന്റെ ചേട്ടനെ.
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ
ശരീരം മാത്രമേ തളർന്നിട്ടുള്ളു മനസ്സ് തളർന്നിട്ടില്ല. അത് മനസിലാക്കി കൊണ്ടണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്ക് ഇടയിൽ മതം ഇല്ല എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർക്ക് എന്തും പറയാം എല്ലാം പോസിറ്റിവ് ആയിട്ടാണ് കാണുന്നത് എന്നാണ് ഷഹാന പറഞ്ഞത്.
ഇപ്പോൾ ഇവരുടെ രണ്ടാം വിവാഹ വാർഷികത്തിന് പ്രണവ് കുറിച്ച വരികളും മറ്റൊരു വിശേഷവുമാണ് വൈറൽ ആകുന്നത്.ണക്കത്തിന്റെയും, പിണക്കത്തിന്റെയും 2 വർഷങ്ങൾ. അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
അവൾ അതിലേറെ എന്നെ സ്നേഹിക്കുണ്ടെന്ന് എനിക്കറിയാം. കാരണം ഈ അവസ്ഥയിലും എന്നെപോലെ ഒരാളെ പരിചരിച്ചു കൂടെ നിന്ന് എന്റെ കാര്യങ്ങൾ നല്ല രീതിക്ക് ചെയ്തു തരുന്നത് അവൾക്കെന്നോടുള്ള ആഘാതമായ സ്നേഹം കൊണ്ട് ഒന്ന് മാത്രമാണ്.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഈ ജീവിതത്തിൽ എന്റെ പ്രണയം നെഞ്ചോടു ചേർത്തുപിടിച്ച പ്രിയ സഖിക്ക്, ഒരായിരം വിവാഹ വാർഷികാശംസകൾ എന്നാണ് പ്രണവ് കുറിച്ചത് അതെ സമയം മറ്റൊരു സന്തോഷ വാർത്ത കൂടി പ്രണവ് പങ്കു വെക്കുന്നത് അപകടത്തെ തുടർന്ന് നാല് ചുമരിനു ഉള്ളിൽ ജീവിക്കുന്ന പ്രണവിന് ജോലിക്ക് പോകാൻ സാധിക്കില്ല.
എല്ലാം പാതിയിൽ അവസാനിക്കുന്നു… പറയാൻ വച്ച ആഗ്രഹം…. കണ്ണീരോടെ ശ്രീമയി
ഇപ്പോൾ ഒരു സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുകയാണ് പ്രണവ്. ഒരു ലക്കി സെന്ററാണ് പ്രണവ് ആരംഭിച്ചത്. പുറത്തു പോയി ടിക്കറ്റ് വിൽക്കാൻ സാധിക്കാത്തതു കൊണ്ട് വീട്ടിലാണ് കച്ചവടം. എന്റെ ചിലവിനു ഉള്ളത് എങ്കിലും എനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്ക് എങ്കിലും ഇത്തിരി സഹായം ആവുമല്ലോ എന്നാണ് പ്രണവ് പറയുന്നത്.