
”പുറത്തേക്ക് ഇറങ്ങെടാ…നമുക്ക് കാണാം” നടുറോഡിൽ പോ ർവിളിയുമായി വിദ്യാർത്ഥികൾ ബസ് തടഞ്ഞപ്പോൾ കൊച്ചിയിൽ സംഭവിച്ചത്
വിദ്യാർത്ഥികളും, ബസുകാരും തമ്മിലുള്ള ഏ റ്റുമുട്ടലുകൾ നമ്മുടെ നാട്ടിൽ പതിവ് സംഭവമാണ്. കൺസഷൻ നൽകാത്തതിന്റെ പേരിലും, വിദ്യാർത്ഥികൾക്ക് കയറാൻ ബസ് നിർത്തിക്കൊടുക്കാത്തതിന്റെ പേരിലും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുന്നതും, ചിലപ്പോൾ തർക്കം ക യ്യാങ്കളിയിൽ വരെ അവസാനിക്കുന്നതുമെല്ലാം പഠനകാലത്തു പലവട്ടം കണ്ടിട്ടുള്ളവരാകും നമ്മളിൽ പലരും.
വിചിത്രം! യുവതി മകനെ വിവാഹം കഴിച്ചു, ഞെട്ടി ബന്ധുക്കൾ
സോഷ്യൽമീഡിയയും, മൊബൈൽഫോണുകളും വന്നതോടെ പലരും ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചു അപ്ലോഡ് ചെയ്യാനും തുടങ്ങിയിരിക്കുന്നു.
പൂക്കാട്ടുപടി – ഫോർട്ട്കൊച്ചി റൂട്ടിൽ ഓടുന്ന ബസ്സിൽ വിദ്യാർത്ഥിനികളെ കയറ്റിയില്ല എന്നാരോപിച്ചു വിദ്യാർത്ഥികൾ ബസ് തടഞ്ഞപ്പോൾ ഉണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്നലെ കുറച്ചു കുട്ടികളെ KMEA ENGINEERING COLLEGE സ്റ്റോപ്പിൽ നിന്നും കയറ്റി കൊണ്ട് പോയെങ്കിലും 2 പെൺകുട്ടികളെ കയറ്റിയില്ല എന്ന കാരണത്താൽ ചില വിദ്യാർഥികൾ അവരെ ബൈക്കിൽ കൊണ്ട് വന്നു കോളേജിൽ നിന്നും കങ്ങരപ്പടി ജംഗ്ഷനിൽ ആക്കുകയും അവരെ അതെ ബസ്സിൽ കയറ്റുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രശ്നം ആരംഭിച്ചത്.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഒരു കൂട്ടം വിദ്യാർത്ഥികൾ ബസ് വളഞ്ഞു ബഹളം വെച്ചതോടെ ഗതാഗതം വരെ സ്തംഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. വിദ്യാർത്ഥികൾ ഏകപക്ഷീയമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്നാണ് ബസ് ജീവനക്കാരുടെ വാദം. ബസിൽ കയറിയ പെൺകുട്ടികൾക്ക് തങ്ങൾ ST നൽകുകയും ചെയ്തു എന്നും ബസുകാർ അവകാശപ്പെടുന്നു.
കൂട്ടത്തോടെ എത്തിയ വിദ്യാർത്ഥികൾ ബസ്സിന് വട്ടം വെക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നം വഷളായത്. ഇതിനിടെ ഡ്രൈവറെ മ ർദ്ദിക്കാൻ ചില ശ്രമങ്ങൾ ഉണ്ടായതും വീഡിയോയിൽ കാണാം. ഇരുപക്ഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വീഡിയോക്ക് കീഴിൽ കമന്റ് രേഖപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ തന്നെ ആ സ്വപ്ന ഭവനം ഉയർന്നു – കേരളം കാത്തിരുന്ന നിമിഷം