
അനുഭവിച്ചോ, എം.എൽ.എയെ ട്രോ, ളി ട്രോ, ളന്മാർ, സഹതാരമായി വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും
ഫോണിൽ സഹായം ചോദിച്ച് വിളിച്ച വിദ്യാർഥിയോട് കയർത്തും പരുഷമായും സംസാരിച്ച കൊല്ലം എം.എൽ.എയും സിനിമ താരവുമായ എം. മുകേഷിനെതിരേ ട്രോളന്മാരുടെ വിളയാട്ടം തുടരുകയാണ്. സംഭവം പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രോളന്മാരും സജീവമായി രംഗത്ത് എത്തി. രാജിവെച്ച മുൻ വനിതാകമ്മീഷൻ അധ്യക്ഷയുമായി ചേർത്താണ് മിക്കവാറും എം.എൽ.എയെ ട്രോളുന്നത്.
അതേസമയം ഫോൺ കോൾ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലും രോ, ഷം പു ക യുകയാണ്. ഒരു കുട്ടിയോട് ഇങ്ങിനെ സംസാരിക്കുന്ന ഒരാൾ എങ്ങിനെയാണ് ജനസേവകൻ ആകുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. കൂടുതൽപേരും വിമർശിക്കുന്നുണ്ടെങ്കിലും എം.എൽ.എയെ പിന്തുണച്ചും ചിലരെല്ലാം ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. ഇത് മനപ്പൂർവ്വം കെട്ടിച്ചമച്ച നാടകമാണെന്നാണ് അത്തരത്തിൽ പിന്തുണ അറിയിച്ചു എത്തിയവർ പറയുന്നത്.
പാലക്കാടുള്ള കുട്ടി കൊല്ലം എം.എൽ.എയെ വിളിച്ചതിൽ ദൂ, രൂ ഹ ത കാണുന്നവരും ഇപ്പോൾ കുറവല്ല. മുകേഷ് അവതരിപ്പിച്ച സിനിമ കഥാപാത്രത്തിന്റെ പഴയൊരു ഡയലോഗ് എടുത്തുപറഞ്ഞാണ് വി മർശനങ്ങളിൽ അധികവും ട്രോ ളുകൾ ഉയർന്നിരിക്കുന്നത്. രാത്രിയിൽ തന്നെ വിളിച്ച ആരാധകനോട് ‘അ ന്തസ്സ് വേ ണമെടാ അന്തസ്സ്’ എന്ന് മുകേഷ് പ്രതികരിച്ചിരുന്നു.
Also read : അമീർ ഖാൻ കിരണിനെ ഉപേക്ഷിച്ചതിനു പിന്നിലെ കഥ… പെർഫക്ഷനിസ്റ്റ് ദമ്പതികൾ ഇനിയില്ല
അത് വ്യാപകമായി വി മർശനത്തിനും ഉപയോഗിക്കുന്നുണ്ട്.’ഇങ്ങനെയും ബഡായി ബംഗ്ലാവ്’, ‘അനു ഭവിച്ചോ എല്ലാം’,’കുഞ്ഞുങ്ങളോടു സിനിമാ dialogue, കഷ്ടം’- തുടങ്ങി കമൻറുകൾ ലഭിക്കുന്നുണ്ട്. തനിക്ക് ആ കുട്ടിയുടെ വിവരംപോലും ഇല്ലല്ലോ. ഒന്നുമല്ലെങ്കിൽ വിളിച്ചത് ഒരു കുട്ടിയല്ലേ. ആ കുട്ടിക്ക് പറയാനുള്ളത് എന്താണെന്നെങ്കിലും കേൾക്കാമായിരുന്നു. തനിക്ക് ഒന്നും പറ്റിയ പണിയല്ല എം. എൽ. എ. തനിക്ക് പറ്റിയത് ബഡായി ബംഗ്ലാവ് ആണ്’-ഒരാൾ കുറിച്ചു.
സംഭവത്തിൽ ഇന്നലെ തന്നെ വിശധികാരണവുമായി മുകേഷ് എത്തുന്നു. ഒരു മിറ്റിങ്ങിൽ ഇരിക്കുമ്പോഴാണ് ഈ കുട്ടി വിളിക്കുന്നത്. വിളിച്ചപ്പോൾ ഞാൻ ഫോണെടുത്ത് മീറ്റിങ്ങിലാണ് പിന്നീട് വിളിക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും നിർത്താതെ വിളി. സൂം മീറ്റിങ് കട്ടായി പോയി. അങ്ങനെയാണ് ഈ സംഭാഷണമുണ്ടായത്. കുട്ടികളെ ഉപയോഗിച്ച് ഇത്തരത്തിൽ വിളിച്ച് ശല്യം ചെയ്യുന്നവർക്കെതിരെ പൊ ലീ സിൽ പരാതി കൊടുക്കുന്നുണ്ട്. ആരാണ് ഇതിന്റെയൊക്കെ പിന്നിലെന്ന് എനിക്ക് ഊഹിക്കാം. ആ വിളിച്ച കുട്ടി അത്ര നിഷ്കളങ്കനായിരുന്നെങ്കിൽ എന്തിനാണ് റെക്കോർഡ് ചയ്തത്. അപ്പോൾ ഇതിന് പിന്നിൽ ചിലരില്ലേ?
Also read : പ്രശസ്ത നടൻ മണി മായമ്പിള്ളി വിട വാങ്ങി..ഞെട്ടലോടെ താരങ്ങളും ആരാധകരും..കണ്ണീരോടെ താരങ്ങളുടെ വാക്കുകൾ
ചൂരൽ വച്ച് അടിക്കും എന്ന് പറഞ്ഞത് ആലങ്കാരികമായി കണ്ടാൽ മതി. ഞാനും കുറേ ചൂരൽ അ ടി െകാണ്ടാണ് ഇത്രയൊക്കെയായത്.’മുകേഷ് പറയുന്നു. ഇത്തരത്തിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ പരാതി നൽകുമെന്നും ഈ വിളികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് ആസൂത്രിത രാഷ്ട്രീയ നീക്കമാണെന്നും മുകേഷ് പറയുന്നു.
ഞാൻ ഒരു സുപ്രധാനമായ സൂം മീറ്റിംഗിലായിരുന്നു. തുടർച്ചയായി വിളിച്ചപ്പോൾ, ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. ആറു തവണ വിളിച്ചു. ഇതിനിടെ സൂം കട്ടായി പോയി. തുടർന്ന് കുട്ടിയോട് പറഞ്ഞു, അത്യാവശ്യ മീറ്റിംഗിൽ ആയിരുന്നെന്ന്. സ്വന്തം എംഎൽഎയെ വിളിക്കൂ, ശേഷം അദ്ദേഹം എന്ത് പറയുന്നെന്ന് നോക്കിയിട്ട് എന്നെ വിളിക്കൂ, ശേഷം മുന്നോട്ടു പോകാമെന്ന് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി സ്വന്തം മണ്ഡലത്തിലെ എംഎൽഎയെ അറിഞ്ഞിരിക്കണം.
അവൻ എന്നോട് പറഞ്ഞത് സുഹൃത്ത് വിളിക്കാൻ പറഞ്ഞിട്ടാണ് വിളിച്ചതെന്ന്. എന്ന് പറഞ്ഞാൽ അത് സുഹൃത്ത് അല്ല. അത് ശത്രുവാണ്. അത് ആ മോന്റെ മാത്രമല്ല, നാടിന്റെ. കുട്ടികളെ ഉപയോഗിച്ച് ഫോണിൽ വിളിക്കുക, അത് റെക്കോർഡ് ചെയ്യുക എന്നതാണ് രീതി.
എന്നെ ഉപദ്രവിക്കാനാണ് ശ്രമിക്കുന്നത്. ചൂരൽ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന സ്വന്തം എംഎൽഎയെ അറിഞ്ഞിരിക്കണം. ആസുത്രീതമായ അക്രമമാണ് നടന്നത്. പക്ക രാഷ്ട്രീയം. ഇത് ജനങ്ങൾ വിശ്വാസിക്കരുത്. വിഷയത്തിൽ പൊലീസ് പരാതി നൽകാൻ പോകുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഈ സംഭവം ആസൂത്രിതമാണെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നും നാട്ടിലുള്ള കുട്ടികളും രക്ഷകർത്താക്കളും വിശ്വസിക്കരുതെന്നും മുകേഷ് തുറന്നു പറയുന്നു. സംഭവത്തിൽ സൈബർ സെല്ലിലും പൊ ലീ സ് ക മ്മീ ഷ ണർക്കും പരാതി കൊടുക്കാൻ പോകുവാണെന്നും മുകേഷ് വ്യക്തമാക്കി. കുട്ടിക്ക് വിഷമമായെങ്കിൽ അതിൽ കൂടുതൽ വിഷമം തനിക്കുണ്ടെന്നും മുകേഷ് വിഡിയോയിൽ പറയുന്നുണ്ട്.
Also read : വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം, ഇപ്പോഴും പ്രണയത്തിൽ തന്നെ തുറന്നു പറഞ്ഞു പ്രിയ നടി സരയൂ മോഹൻ