
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം, ഇപ്പോഴും പ്രണയത്തിൽ തന്നെ തുറന്നു പറഞ്ഞു പ്രിയ നടി സരയൂ മോഹൻ
മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹൻ. താരം ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ നർത്തകിയും ഹ്രസ്വചിത്ര സംവിധായികയായും എല്ലാം തന്നെ ഇതിനോടകം പേരെടുത്തു കഴിഞ്ഞു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയൂ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
Also read : പ്രശസ്ത നടൻ മണി മായമ്പിള്ളി വിട വാങ്ങി..ഞെട്ടലോടെ താരങ്ങളും ആരാധകരും..കണ്ണീരോടെ താരങ്ങളുടെ വാക്കുകൾ
വെറുതെ ഒരു ഭാര്യ എന്ന സിനിമയിലും ചെറിയ വേഷം ചെയ്തു. തുടർന്ന് കപ്പൽമുതലാളി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. കൈനിറയെ അവസരങ്ങളാണ് താരത്തിന് മലയാള സിനിമയിൽ നിന്ന് വന്നിട്ടുള്ളത്. മോഹനനെയും ഉമയുടെയും മകളായി 1990ൽ സരയൂ ജനിച്ചത്.
മോഹൻ എറണാകുളത്തുകാരനും ഉമ്മ കണ്ണൂരുകാരിയും ആണ്. താരം തന്റെ വിദ്യാഭ്യാസം എറണാകുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പൂർത്തിയാക്കിയത്. പിന്നീട് മഹാരാജാസ് കോളേജിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി എറണാകുളം കേന്ദ്രീകരിച്ച് നൃത്ത അഭ്യാസവും പ്രദർശനവും എല്ലാം താരം നടത്തിയിരുന്നു.
നടിയും നർത്തകിയും ആണെങ്കിലും സോഷ്യൽ മീഡിയ വഴി എന്ത് പറയണം എങ്കിലും താരത്തിന്റെ സാഹിത്യം കലർന്ന വാക്കുകൾ ആരാധകരെ ഏറെ ആകർഷിക്കാറുണ്ട്. ചേകവർ, ഫോർഫ്രണ്ട്സ്, കന്യാകുമാരി എക്സ്പ്രസ്, ഇങ്ങനെയൊരാൾ, കരിയിലക്കൊരു കടൽ ദൂരം, ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്, ജനപ്രിയൻ, നാടകമേ ഉലകം, നിദ്ര, ഹസ്ബൻസ് ഇൻ ഗോവ, ഹൗസ്ഫുൾ എന്നിവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ.
പച്ച എന്ന പേരിൽ ഒരു ഹസ്വചിത്രവും സരയൂ സംവിധാനം ചെയ്തു. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ട് കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിൽ ഇടം നേടുകയും ചെയ്തു. താരത്തിന്റെ ഭർത്താവാണ് സനൽ. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 2016 ലായിരുന്നു ഇരുവരുടെയും വിവാഹം.
സനൽ പൊതുവേ ശാന്ത പ്രകൃതമാണ്.സനലിനെ അപേക്ഷിച്ചു നോക്കുമ്പോൾ താൻ ദേഷ്യകാരി ആണെന്ന് സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടാളും ഉൾവലിഞ്ഞ വ്യക്തിത്വങ്ങളാണ്. സനൽ ഒഴിവുസമയങ്ങളിൽ എല്ലാം സിനിമ കാണും. ഞങ്ങൾക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമയാണ്. എന്നാൽ ഞങ്ങൾക്കിടയിൽ സിനിമ ചർച്ചകളൊന്നും നടക്കാറില്ല എന്നും താരം ഒരു ഇട പറഞ്ഞതെല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു.
ഇരുവരും പരസ്പരം ആദ്യം കാണുന്നത് സനൽ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിന ആഘോഷ ചടങ്ങിൽ വച്ചാണ്.തുടർന്നായിരുന്നു പിന്നീട് സനൽ ചെയ്ത ഷോർട്ട് ഫിലിമിന് വേണ്ടി കണ്ടുമുട്ടി. തുടർന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കൾ ആയി മാറിയത്.പിന്നീടാണ് സൗഹൃദം പ്രണയത്തിലേക്ക് കടക്കുകയും ചെയ്തത്. സനൽ ജീവിതത്തിലേക്ക് വന്നതിനു പിന്നാലെ സരയുവിന് വലിയ മാറ്റങ്ങൾ ആയിരുന്നു ഉടലെടുത്തത്. പുതിയ തീരുമാനങ്ങൾ എടുക്കാൻ സനൽ സഹായിക്കാറുണ്ട്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമാണ് സനൽ. സിനിമാ മേഖലയിലുള്ള രണ്ടുപേർ വിവാഹം ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നും വിവാഹത്തിനു മുൻപ് സരയൂ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. സനലിന്റെ സിനിമകൾക്ക് ആയുള്ള കാത്തിരിപ്പിലാണ് സരയു. ആദ്യം സനലിനെ താരം പരിചയപ്പെടുമ്പോൾ സനൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. പിന്നീട് അസോസിയേറ്റ് ഡയറക്ടറായി.
സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്ന തയ്യാറെടുപ്പിലാണ് ഇപ്പോൾ സനൽ. അടുത്തവർഷം അദ്ദേഹത്തിന്റെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ് സരയൂ ഉള്ളത്. എന്നാൽ സരയൂ എഴുത്തിനോടെറെ പ്രിയം പുലർത്താറുണ്ട്. അതേസമയം ഭർത്താവിന്റെ ജന്മദിനത്തിൽ സരയൂ പങ്കുവെച്ച ഒരു കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വർഷങ്ങൾ കഴിയുന്തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നതുകൊണ്ടാണ്.
ജീവിതം സ്വപ്നം പോൽ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന് അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലകളിലെ അലമ്പന്,സിനിമാ പ്രാന്തന്…. കലൂർക്ക് പോയ എന്നെയും കൊണ്ട് വാ ഊട്ടിക്ക് പോകാം എന്ന് പറഞ്ഞ് നിന്നനിൽപ്പിൽ വണ്ടിവിട്ട യാത്രകിറുക്കന് ഒരായിരം ജന്മദിനാശംസകൾ എന്ന് പറഞ്ഞുകൊണ്ട് താരം കുറിച്ച വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
അടുത്തയിടെ ഷക്കീല എന്ന ഷോർട്ട് ഫിലിം മിലൂടെ സരയൂ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു താരത്തിന്ലഭിച്ചത് അതേസമയം ആനീസ് കിച്ചണിൽ സരയു പങ്കെടുത്തതിന്റെ വീഡിയോ എല്ലാം ശ്രദ്ധനേടിയിരുന്നു. സ്ത്രീ പുരുഷന്റെ ഒരു പടി താഴെ നിൽക്കുന്നതിനോടായിരുന്നു എനിക്ക് താല്പര്യം എന്ന് താരം അന്ന് പറഞ്ഞത്. ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്നായിരുന്നു അവതാരികയായ ആനി . ഇത് വാദത്തിന് കാരണമാവുകയും ചെയ്തു.
Also read : നടി മീര ജാസ്മിൻ, തങ്ങളുടെ കുടുംബത്തിൽ ചെയ്തത് തുറന്നടിച്ച് ലോഹിതദാസിന്റെ ഭാര്യ