
സ്വന്തമെന്ന് തോന്നിപ്പിച്ച വ്യക്തിയാണ് ദിലീപ് കുമാർ എന്ന് മമ്മൂട്ടി
ഇതിഹാസ ബോളിവുഡ് താരം ദിലീപ് കുമാറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടൻ മമ്മുട്ടി. എന്നും സ്നേഹവാൽസ്യങ്ങളോടെ പെരുമാറിയ സ്വന്തം എന്ന് തോന്നിയ വ്യക്തിയാണ് ദിലീപ് കുമാർ എന്ന് മമ്മുട്ടി കുറിക്കുന്നു.
പ്രശസ്ത നടൻ വിടവാങ്ങി, നടുങ്ങി ആരാധകർ, വിടപറഞ്ഞത് ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭ
ഇതിഹാസ നാടാണ് വിട. നിങ്ങളെ കാണുമ്പോളെല്ലാം നിങ്ങളുടെ സനേഹവും വാത്സല്യവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. നിങ്ങളുടെ ദയയും വാക്കുകളും, നിങ്ങൾസ്വന്തമാണെന്നു തോന്നിപ്പിച്ചു.
എക്കാലത്തെയും എന്റെ പ്രിയ നടന് വിട. നിങ്ങളെ പോലെ വേറെ ആരും ഇല്ല. നിങ്ങള്ക്ക് മുമ്പോ ശേഷമോ എന്നാണ് ദിലീപ് കുമാറിന് ഒപ്പമുള്ള ചിത്രത്തിന് മമ്മുട്ടി കുറിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ജൂൺ 30 ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘകാലമായുള്ള അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ദിലീപ് കുമാർ രാവിലെ ഏഴരയോടെ അന്തരിച്ചു.
ഇന്ത്യൻ സിനിമ ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നു. ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഇതിഹാസമെന്ന് ദിലീപ് കുമാർ അറിയപ്പെടുന്നു. നാടകീയതകൾ ഒഴിവാക്കി സസൂക്ഷ്മമായുള്ള അഭിനയമായിരുന്നു ദിലീപ് കുമാറിനെ വ്യത്യസ്തനാക്കിയിരുന്നത്.
ദേവ്ദാസ്, ഗുംഗ ജമുന, രാം ഓർ ശ്യാം, നായ ദോർ, മധുമതി, ക്രാന്തി, വിദാത, ശക്തി ആൻഡ് മാഷാൽ എന്നിവയാണ് പ്രശസ്തമായ സിനിമകൾ.
ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പെഷവറിലാണ് ദിലീപ് കുമാറിന്റെ ജനനം. 1944 ലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ജ്വാർ ഭട്ടയാണ് ആദ്യ സിനിമ. 1947 ൽ പുറത്തിറങ്ങിയ ജുഗ്നുവാണ് ബോക്സ് ഓഫിസിൽ വിജയം നേടിയ ചിത്രം.
മിയയ്ക്കും അശ്വിനും ആൺകുഞ്ഞ്, അമ്മയായ സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറൽ ആയി കഴിഞ്ഞു