
ഖത്തറില്‍ മലയാളി ബാലിക സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മ രിക്കാനിടയായ സംഭവം – ഡ്രൈവറും ആയയും ചെയ്ത പണി – അമ്പരന്ന് മലയാളികൾ
ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസിൽ ശ്വാസം മുട്ടി മരിക്കുവാൻ ഉണ്ടായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കോട്ടയം ചിങ്ങവനം സ്വദേശികളായ ദമ്പതികളുടെ മകൾ മിർസ മറിയം ജേക്കബിന്റെ മരണം സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അലംഭാവവും, ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള കുറ്റകരമായ അനാസ്ഥയും ആണെന്നാണ് ലഭിക്കുന്ന വിവരം.
മീനയെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി കൂട്ടുകാർ – കണ്ണുനിറഞ്ഞ് മീന – വീഡിയോ വൈറൽ
മാത്രവുമല്ല ഉടനടി അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ വീണ്ടും സംഭവിച്ചേക്കാം എന്ന പാളിച്ചകൾ കൂടി സംഭവത്തിൽ ഉണ്ടെന്നാണ് പുറത്തു വരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം മിൻസയുടെ സ്കൂൾ ഉൾപ്പെടെ ഖത്തറിലെ മിക്ക സ്കൂളുകളുകളിലും സ്കൂൾ ബസിന്റെ ഡ്രൈവർമാരായി ജോലി ചെയ്യുന്നവർ, ഈ ജോലിക്കു ശേഷം രാത്രി വൈകും വരെയും യൂബർ, കരിം പോലുള്ള ടാക്സി സർവ്വീസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാത്രിവരെ ടാക്സി ഓടിച്ച് പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും വന്നു ഉറങ്ങാൻ കിടക്കുന്ന ഇവർ വീണ്ടും രാവിലെ 5 മണിക്ക് സ്കൂൾ ബസുമായി പുറത്തിറങ്ങി കുട്ടികളെ എടുത്ത് 7 മണിയോടെ സ്കൂളിലെത്തുകയാണ് ചെയ്യുന്നത്.
കണ്ണുനീരിനും വേദനകൾക്കും അവസാനം.. സന്തോഷ വാർത്ത അറിയിച്ച് നടി ഭാമയും ഭർത്താവും
വീണ്ടും 12 മണിക്ക് കുട്ടികളെ തിരികെ വിടാൻ പോകുന്നതിനിടയിലുള്ള അൽപനേരമാണ് സ്കൂളിലെ വിശ്രമ മുറിയിൽ ഇവർക്ക് ഉറങ്ങാൻ ലഭിക്കുന്ന സമയം. 12 മണിക്ക് കുട്ടികളെയുമായി സ്കൂളിൽ നിന്നും പുറപ്പെട്ട് 2 മണിയോടെ കുട്ടികളെ വീട്ടിൽ വിട്ട് സ്കൂൾ വാൻ തിരികെ ഏൽപിച്ച് വീണ്ടും ഇവർ ടാക്സി ഓടാൻ പുറപ്പെടുകയാണ്.
ഇതിനിടയിൽ സ്വന്തം കാര്യം നോക്കാനും വീട്ടുകാര്യം നോക്കാനുമായി സമയം ചിലവഴിച്ചാൽ ഇവർക്ക് ഉറങ്ങാൻ ലഭിക്കുക നാലോ അഞ്ചോ മണിക്കൂറാണ്. ഇങ്ങനെ വിശ്രമമില്ലാത്ത ജോലിക്കിടയിലാണ് ഇവർക്ക് ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട കുട്ടികളുടെ കാര്യത്തിൽ പോലും അശ്രദ്ധ സംഭവിക്കുന്നത്.
കുട്ടികളെയുമായി ബസ് സ്കൂളിലെത്തിയാൽ നന്നേ ക്ഷിണിച്ച ഇവർ പിന്നെ പലതും മറക്കും. എങ്ങനെയും ബസ് പൂട്ടി മുറിയിലെത്താനാണ് പിന്നത്തെ ആലോചന. കുട്ടികളെ ഇറക്കിയാൽ ആദ്യം ട്രാൻസ്പോർട്ട് അസിസ്റ്റൻറും (ആയ), പിന്നെ ഡ്രൈവറും വാഹനം പരിശോധിച്ച് കുട്ടികൾ എല്ലാവരും ഇറങ്ങി എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
വീഡിയോ വൈറലാകുന്നു… യുവതിയുടെ അടുത്ത് എത്തിയതും സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി
ബസ് യാർഡിൽ വന്നാൽ വീണ്ടും ട്രാൻസ്പോർട്ട് കോ-ഓർഡിനേറ്ററും സെക്യൂരിറ്റിയും വാഹനം പരിശോധിക്കണം. ഇവർ ഇതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രിൻസിപ്പാൾ ഉറപ്പുവരുത്തുകയും വേണം. മാത്രമല്ല, ബസ് പൂട്ടി ഡ്രൈവർ ഇറങ്ങിപ്പോകും മുൻപ് ഡ്രൈവർ സീറ്റിലെ ഗ്ലാസ് തുറന്ന് താഴ്ത്തിയിടണം എന്നാണ് വ്യവസ്ഥ. അത് ബസിനകത്ത് വായു സഞ്ചാരം ഉണ്ടാകാനാണ്. അതെങ്കിലും ചെയ്തിരുന്നെങ്കിൽ മിൻസ മറിയത്തിനു സംഭവിച്ചപോലെ അപകടം ഉണ്ടാകില്ലായിരുന്നു.
മാത്രമല്ല ആയകളായി ജോലിചെയ്യുന്നവരും മേൽപ്പറഞ്ഞ രീതിയിൽ സ്കൂൾ സമയം കഴിഞ്ഞാൽ ക്ലീനിംങ്ങ് പോലുള്ള പാർട്ട് ടൈം ജോലികൾക്ക് പുറത്തു പോകുന്നവരാണ്. അതിൻറെ ക്ഷീണം അവർക്കും ഉണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിലും ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കും എന്നതിൽ സംശയമില്ല.
ഖത്തറിൽ തന്നെ ഇതിനു മുമ്പും സ്കൂൾ ബസിൽ കിടന്നുറങ്ങിയ കുട്ടി മരിക്കാനിടയായ സംഭവമുണ്ട്. അന്ന് കുട്ടിയെ വീട്ടിലിറക്കാതെ ബസ് സ്കൂളിൽ തിരികെയെത്തിക്കുകയായിരുന്നു. ഖത്തർ സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായിതന്നെ പരിശോധിക്കുന്നുണ്ട്.
പ്രിയ നടി താര കല്യാണിന് സംഭവിച്ചത്… ആശുപത്രി കിടക്കയിൽ താരം… പ്രാർത്ഥന വേണമെന്ന് മകൾ സൗഭാഗ്യ