
പ്രിയ നടി താര കല്യാണിന് സംഭവിച്ചത്… ആശുപത്രി കിടക്കയിൽ താരം… പ്രാർത്ഥന വേണമെന്ന് മകൾ സൗഭാഗ്യ
മലയാളായി സിനിമ – മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കുടുംബമാണ് താര കല്യാണിന്റെയും സൗഭാഗ്യയുടെയും കുടുംബം ഇവരുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. താരാ കല്യാണിന്റെയും സൗഭാഗ്യ വെങ്കിടേശ്വരനും സ്വന്തമായി യൂട്യൂബ് അക്കൗണ്ട് ഉണ്ട്.
കണ്ണുനീരിനും വേദനകൾക്കും അവസാനം.. സന്തോഷ വാർത്ത അറിയിച്ച് നടി ഭാമയും ഭർത്താവും
യൂ ട്യൂബ് ചാനൽ വഴിയാണ് തങ്ങളുടെ വിശേഷങ്ങളൊക്കെ തന്നെ ഇവർ പങ്കുവയ്ക്കാൻ ഉള്ളത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വാർത്തയായിരുന്നു അത്. താര കല്യാണിന്റെ ശസ്ത്രക്രിയയെ കുറിച്ചുള്ള കാര്യങ്ങൾ ആയിരുന്നു. മകൾ സൗഭാഗ്യ തന്നെയായിരുന്നു അമ്മയുടെ അവസ്ഥയെക്കുറിച്ച് ആദ്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നത്.
ഇൻസ്റ്റഗ്രാമിൽ എനിക്ക് വലിയ കുടുംബം തന്നെയാണ് ഉള്ളത്. എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും നിങ്ങളുടെയൊക്കെ സ്നേഹം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നൊക്കെ ആയിരുന്നു സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. അതോടൊപ്പം തന്നെ നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് ശക്തിയാകുമെന്ന് സൗഭാഗ്യ പറയുകയും ചെയ്തിരുന്നു.
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്
എന്നാൽ താരാ കല്യാണിന്റെ അവസ്ഥ എന്താണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. താരാ കല്യാണിന് കുഴപ്പമൊന്നുമില്ല എന്ന് അറിയിച്ചു കൊണ്ട് ഒരു ചിത്രം കൂടി സൗഭാഗ്യ പോസ്റ്റ് ചെയ്തു. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുവാനും ആ പോസ്റ്റിൽ മറന്നിരുന്നില്ല. ഇപ്പോൾ താരാ കല്യാണിന്റെ സർജറിക്ക് മുൻപുള്ള ചില സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
അവരുടെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. സർജറിയുടെ തലേദിവസം മുതൽ ഉള്ള കാര്യങ്ങൾ വിശദമായി തന്നെ പറയുന്നുണ്ട്. അമ്മ സുബ്ബലക്ഷ്മി മകൾ സൗഭാഗ്യ, കൊച്ചുമകൾ സുദർശന മരുമകൻ അർജുൻ സോമശേഖരൻ എന്നിവരെല്ലാം തന്നെ ഈ വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് താരയ്ക്ക് തൊണ്ടസംബന്ധമായ ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നിരുന്നത്.
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്
ആദ്യം ചെറിയ ഒരു അസ്വസ്ഥത മാത്രമായിരുന്നു തൊണ്ടയ്ക്ക് ഉണ്ടായിരുന്നത് എന്നും പിന്നീട് ശരിക്ക് സംസാരിക്കാൻ സാധിക്കാതെ വരികയും മറ്റുമായിരുന്നു ചെയ്തത് എന്നും ഒക്കെ ആയിരുന്നു ഇവർ പറയുന്നത്. സുബലക്ഷ്മി താരയെ കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്. അവൾക്ക് നാളെ ഒരു സർജറി ഉണ്ട് അതിന്റെ ടെൻഷനിലാണ് അവൾ എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ മകളായ സൗഭാഗ്യ അമ്മയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോയതിനുശേഷം ടെൻഷനോട് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
തിരിച്ച് താരാ കല്ല്യാണിനെ മുറിയിലേക്ക് കൊണ്ടു വന്ന് കാണിക്കുന്നുണ്ട്. കൊച്ചുമകൾ സുദർശനയെ കൊഞ്ചിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച പ്രേക്ഷകർക്ക് ഒക്കെയുള്ള ഒരു മറുപടി തന്നെയായിരുന്നു ഈ വീഡിയോ എന്ന് പറയേണ്ടിയിരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് തന്നെ ഇവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. പള്ളിയിലും അമ്പലത്തിലും ഒക്കെ പോയതിനു ശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
മീനയെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി കൂട്ടുകാർ – കണ്ണുനിറഞ്ഞ് മീന – വീഡിയോ വൈറൽ