
ഒരു കാലില്ലാത്ത ലോട്ടറിക്കച്ചവടക്കാരന്റെ ഭാര്യ സഹായം ചോദിച്ചു. ലോട്ടറി വിൽക്കാൻ മുച്ചക്രമുള്ള സ്കൂട്ടർ കൊടുത്തു യൂസഫലി. പുതുപ്പള്ളിയിലെ യൂസഫലിയുടെ ഇടപെടൽ വൈറലാകുമ്പോൾ
പാവങ്ങളുടെ കണ്ണീരൊപ്പാൻ യൂസഫലി എന്ന മനുഷ്യസ്നേഹി എന്നും മുന്നിലാണ്. ഇത്തവണ പുതുപ്പള്ളിയിലെ ഒരു ലോട്ടറി കച്ചവടക്കാരനാണ് ആ കാരുണ്യവർഷം അനുഭവിക്കാൻ ഭാഗ്യമുണ്ടായത്. കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീട്ടിൽ എത്തിയതായിരുന്നു എംഎ യൂസഫലി. വീട്ടിന് പുറത്തേക്ക് യൂസഫലി പോകുമ്പോൾ സംഭവിച്ച വീഡിയോ വൈറലാണ് ഇന്ന്. ആളുകളെ അകറ്റി നിർത്തി അധികാരം കാട്ടുന്ന ഭരണാധികാരികൾ കാണേണ്ട വീഡിയോ. ഫോബ്സ് മാസികയുടെ ശതകോടീശ്വര പട്ടികയിൽ എത്തിയ യൂസഫലിയുടെ ഇടപെടൽ എന്നും പാവങ്ങളുടെ കണ്ണീർ തുടച്ചിട്ടുണ്ട്. ജാഡകളൊന്നുമില്ലാതെ യൂസഫലി നടത്തിയ സാമൂഹിക ഇടപെടൽ. അതുകൊണ്ട് കൂടിയാണ് ഈ വീഡിയോ വൈറലാകുന്നതും.
കുടുംബത്തിന്റെ ഏക ആശ്രയം;ഡോക്ടറായ മകളെ കൂട്ടാൻ റഷ്യയിലേക്ക് പോകാനിരുന്നപ്പോൾ അറിഞ്ഞത് ആ വാർത്ത
പണത്തിന്റെ അഹങ്കാരം തന്റെ കണ്ണുകളെ ബാധിച്ചിട്ടില്ലെന്ന് ഈ വീഡിയോയിലൂടെ യൂസഫലി വീണ്ടും പറയുകയാണ്. അഡംബര വാഹനത്തിൽ വീടിന്റെ ഗേറ്റിന് പുറത്തു വരുന്ന യൂസഫലിയെ ചിലർ സാറെ എന്ന് വിളിക്കുന്നു. ഒരു സ്ത്രീ ഓടിയെത്തുന്നു. കിട്ടിയ സഹായത്തിന് നന്ദി പറയാനായിരുന്നു ഇത്. സ്നേഹത്തോടെ അവരോട് പെരുമാറിയ പ്രവാസി വ്യവസായി മറ്റൊരാളുടെ പരാതിയും സ്വീകരിച്ചു. അപ്പോഴാണ് സഹായം ചോദിച്ചു ഒരു സ്ത്രീ വന്നത്. ഇതോടെ യൂസഫലി കാറിന് പുറത്തേക്കിറങ്ങി. ആ സ്ത്രീയുടേയും ഭർത്താവിന്റേയും വേദന കേട്ടു. കുഴിയിൽ വീണ് കാലു പോയി. ലോട്ടറി കച്ചവടമായിരുന്നു. ഉമ്മൻ ചാണ്ടി സാർ ഒരു നാലു ചക്രവാഹനം കൊടുത്തു. അതിൽ ലോട്ടറി വിറ്റു. പക്ഷേ ഞാൻ തൊഴിലുറപ്പ് ചെയ്ത് കിട്ടിയ കാശ് മുഴുവൻ ഉപയോഗിച്ച് നന്നാക്കിയിട്ടും ആ വണ്ടി ഇപ്പോൾ ശരിയാകുന്നില്ല. എന്റെ ഭർത്താവിന് ലോട്ടറി വിൽക്കാൻ മൂന്നു ചക്രമുള്ള സ്കൂട്ടർ വേണം… ഇതായിരുന്നു ആ സ്ത്രീയുടെ ആവശ്യവും വേദനയും.
പൊട്ടിക്കരഞ്ഞ് കുടുംബം, 35 കാരിക്ക് സംഭവിച്ചത് കണ്ടോ…
കാലു മുറിച്ചതും മറ്റും പറയുമ്പോൾ ഭർത്താവിന്റെ കണ്ണു നിറഞ്ഞു. കണ്ണു തുടച്ച് യൂസഫലിയുടെ വയറിലും കൈയിലും എല്ലാം സഹോദരിയുടെ വാൽസല്യത്തോടെ ആ സ്ത്രീ പിടിക്കുന്നതും കാണാം. ഇതൊന്നും യൂസഫലിയെന്ന ശതകോടീശ്വരന് അരിശമോ വേദനയോ നൽകിയില്ല. പകരം കാരുണ്യത്തോടെ തന്റെ മുമ്പിൽ നിന്നയാളുടെ തോളിൽ കൈവച്ച് എല്ലാം ശരിയാക്കാമെന്ന ഉറപ്പ് നൽകി യൂസഫലി. കാറിൽ കയറിയ ശേഷവും തന്റെ ജീവനക്കാരോട് സ്കൂട്ടർ ഉടൻ വാങ്ങികൊടുക്കണമെന്ന നിർദ്ദേശം യൂസഫലി നൽകി. അതിന് ശേഷം സന്തോഷത്തോടെ മുന്നോട്ട്. അങ്ങനെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന ആ വീട്ടമ്മയുടെ കണ്ണീരിന് യൂസഫലി പരിഹാരം നിർദ്ദേശിച്ചു. വൈറലാകുന്ന വീഡിയോ കാണാം.
കൊല്ലത്ത് നടന്ന സംഭവം, ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ