
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്
ഏറെ ആരാധകരുള്ള മാപ്പിളപ്പാട്ട് ഗായകനാണ് സലീം കോടത്തൂർ. ഇന്ന് സലീം കോടത്തൂരിന്റെ ഗാനങ്ങൾ പോലെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ഇളയ മകൾ ഹന്നയുടെ പാട്ടുകൾ. സലീം കോടത്തൂരിലെ ഗായകനേക്കാൾ അദ്ദേഹത്തിലെ അച്ഛനെ സ്നേഹിക്കുന്നവരാണ് ഏറെയും.
കണ്ണീർക്കടലായി അശ്വിന്റെ വീട് – പൊട്ടിക്കരഞ്ഞു അച്ഛനും അമ്മയും – കണ്ണീർകാഴ്ച
തന്റെ മകളുടെ കുറവുകൾ ഓർത്ത് സങ്കടപ്പെടാതെ അവളെ മുറിയിൽ അടച്ചിടാതെ മറ്റ് കുട്ടികൾക്കൊപ്പം മറ്റൊരു മാലാഖ കുഞ്ഞായി ഹന്നയെ വളർത്തികൊണ്ട് വരികയാണ് സലീം കോടത്തൂർ. ഹന്നമോൾ ഇന്ന് അറിയപ്പെടുന്ന ഗായികയും നർത്തകിയുമെല്ലാമാണ്.
എല്ലാ വേദികളും മകളെ കൊണ്ട് നടന്ന് പാടിപ്പിക്കുന്നതും അവൾക്ക് വേണ്ട പ്രേത്സാഹനം നൽകുന്നതും സലീം കോടത്തൂരാണ്. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണം എന്ന് താൻ പഠിച്ചത് മകളിലൂടെയായിരുന്നു എന്നാണ് സലീം കോടത്തൂർ പറയാറുള്ളത്. സോഷ്യൽമീഡിയയിലും ഹന്നമോൾ താരമാണ്. അച്ഛനെപ്പോലെ വിദേശത്തും സ്വദേശത്തുമായി നിരവധി വേദികളിലും ഹന്ന പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – മുറിയിൽ കണ്ട കാഴ്ച
ഹന്ന സലീം കോടത്തൂരിന്റെ ഇളയ മകളാണ്. മൂത്തമകൻ സിനാൻ പ്ലസ്ടു പൂർത്തിയാക്കി. രണ്ടാമത്തെ മകൾ സന പത്താം ക്ലാസിലാണ്. ഇവരും നല്ല ഗായകരാണ്. ഗർഭിണിയായിരിക്കെ എടുത്ത ഇഞ്ചക്ഷൻ ഗർഭപാത്രത്തെ ബാധിച്ചതിനാലാണ് ഹന്നയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് സലീം കോടത്തൂർ തുറന്നു പറയുന്നത്.
കുറവുകളുള്ള ഒരു മകളായി അവളെ ഞാൻ എവിടേയും പരിചയപ്പെടുത്താറില്ല. പാട്ടും ഡാൻസുമൊക്കെയായി അവൾക്ക് നല്ല കഴിവുണ്ട്. ഉദ്ഘാടനങ്ങൾക്കൊക്കെ പോവാറുണ്ട്. മകളെ വിറ്റ് കാശാക്കുകയാണോ എന്ന ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.’ എനിക്ക് വേണ്ടത് സഹതാപമല്ല. അവളെ മാലാഖക്കുഞ്ഞെന്ന് പറഞ്ഞ് എല്ലാവരും വാരിയെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. അതാണ് ഞാൻ ആഗ്രഹിച്ചത്. ഭാര്യ ഗർഭിണിയായിരുന്ന സമയത്ത് ഇഎസ്ആർ കൂടിയിട്ട് ഒരു ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നിരുന്നു.
നടി അശ്വതി ബാബുവും ഭർത്താവും പോ ലീസ് പി ടിയിൽ, ചെയതത് എന്തെന്ന് കണ്ടോ?
അത് ഗർഭപാത്രത്തെ ബാധിച്ചുവെന്നാണ് പറഞ്ഞത്. രണ്ടര മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് ഹന്നയെ പുറത്തേക്ക് കൊണ്ടുവരുന്നത്. 48 മണിക്കൂർ മാത്രമാണ് ആയുസ് പറഞ്ഞത്. ശരീരത്തിൽ പല ഭാഗത്തും തൊലി ഉണ്ടായിരുന്നില്ല. നമുക്ക് വെന്റിലേറ്റർ മാറ്റാമെന്ന് ഡോക്ടർ വരെ പറഞ്ഞിരുന്നു. വെയ്റ്റ് കുറവാണ് എന്നായിരുന്നു ആദ്യം എന്നോട് പറഞ്ഞത്. കുട്ടിക്ക് രണ്ട് വിരലിലില്ല എന്ന് പറഞ്ഞപ്പോൾ അത് കുഴപ്പമില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്.
വീട്ടിൽ വന്നപ്പോൾ നല്ല കെയർ കൊടുക്കണമെന്ന് പറഞ്ഞിരുന്നു. അവളുടെ കാര്യങ്ങളെക്കുറിച്ച് ഒത്തിരി ഡോക്ടർമാരോട് സംസാരിച്ചിരുന്നു. എനിക്ക് അവൾ നടക്കണം എന്നുണ്ടായിരുന്നു. എനിക്ക് അന്ന് ആശുപത്രിയിലേക്ക് പോവാൻ വരെ പറ്റില്ലായിരുന്നു. ആളുകൾ കൂടുമായിരുന്നു. എനിക്ക് വയ്യാത്ത മകളുണ്ടെന്ന തരത്തിൽ പലരും എന്നെ സഹതാപ കണ്ണോടെ നോക്കുമായിരുന്നു. സർജറി നടത്താതെയാണ് അവളെ നടക്കാൻ പഠിപ്പിച്ചത്. അതിന് ശേഷം സംസാരിക്കാൻ തുടങ്ങി.
പാട്ടൊക്കെ പാടിത്തുടങ്ങിയത് അതിന് ശേഷമായിരുന്നു. സഹതാപം കിട്ടാൻ വേണ്ടിയാണോ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്ന ചോദ്യങ്ങളൊക്കെ നേരിടേണ്ടി വന്നിരുന്നു. അവളെ ഞങ്ങൾ എല്ലായിടത്തും കൊണ്ടുപോവാറുണ്ട്. എന്നേക്കാളും വലിയ സെലിബ്രിറ്റിയാണ് ഹന്നമോൾ ഇപ്പോൾ’ സലീം കോടത്തൂർ തുറന്നു പറയുന്നു.
3 വയസുകാരൻ പോലീസ് സ്റ്റേഷനിൽ, പരാതി കേട്ട് ചിരി അടക്കാനാവാതെ പോലീസുകാർ