ജീവിതം ആഘോഷമാക്കി അമൃതയും ഗോപീ സുന്ദറും.. ഏറ്റവും പുതിയ ചിത്രം
സോഷ്യൽ മീഡിയ ഇന്നലെ ചർച്ച ചെയ്തത് ഒരു പ്രണയതകർച്ചയും മറ്റൊരു പ്രണയത്തിന്റെ തുടക്കവുമായിരുന്നു. പ്രണയം വെളിപ്പെടുത്തി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രംഗത്തുവന്നപ്പോൾ പിറന്നാളാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരൺ മയിയും രംഗത്തു വന്നിരുന്നു.
ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി
സുഹൃത്തുക്കൾക്കൊപ്പം പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങൾ അഭയ പങ്കുവച്ചു. ഈ വർഷം സംഭവബഹുലമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും ഗായിക കുറിച്ചു. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയുമായിരിക്കുമെന്നും അഭയ കൂട്ടിച്ചേർത്തു.
എന്തൊരു സംഭവബഹുലമായ വർഷം. ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു. എന്നാൽ ഈ നിമിഷത്തിൽ ഞാൻ സമാധാനത്തിലാണ്. എന്നെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന പ്രകൃതിയുടെ പാത ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ലോകത്തിൽ നിന്ന് എനിക്ക് ഇത്രയും സ്നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല.
കായംകുളത്ത് യുവ ദമ്പതികളെ പോ ലീസ് അറ സ്റ്റ് ചെയ്തു, കാരണം കേട്ടോ
ഈ സ്നേഹത്തിന് മുന്നിൽ ഞാൻ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും- അഭയ ഹിരൺമയി കുറിച്ചു. ഗായികയുടെ കുറിപ്പിന് താഴെ ഒട്ടനവധിപേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.
അതേസസമയം പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്തയാണ് ആരാധകർക്കായി പങ്കിട്ടത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി.
ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. അമൃതയുടേയും ഗോപി സുന്ദറിന്റേയും ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചുള്ള നിരവധി പാട്ടുകളും പ്രതീക്ഷിക്കുന്നുവെന്ന് സ്നേഹിതർ കുറിച്ചു.
കിരണിന് കിട്ടിയ ശി ക്ഷ കുറഞ്ഞുപോയി എന്ന് കരുതുന്നവർ കേൾക്കാൻ; കേ സിന്റെ നെടുംതൂണുകളുടെ പ്രതികരണം
അതേസമയം മറ്റുവിധത്തിൽ വിമർശനങ്ങൾ ഉയരുമ്പോഴും ഇവരെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളുമുണ്ട്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ളൊരു ഫോട്ടോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നു. അഭയ ഹിരൺമയിയും ഗോപിയും വേർപിരിഞ്ഞോയെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ചോദിച്ചത്.
സോഷ്യൽമീഡിയയിൽ സജീവമായവരാണ് മൂന്നുപേരും. വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടികളും നൽകാറുണ്ട്. ഇവരുടെ ഫോട്ടോ കണ്ട് ഇത്രയധികം അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.
CCTV ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ കണ്ട കാഴ്ച, നടുക്കം മാറാതെ ഡോക്ടർ ദമ്പതികൾ