
വേദിയിൽ പാടുന്നതിനിടെ ചലച്ചിത്ര പിന്നണി ഗായകൻ കു ഴഞ്ഞുവീണു മരി ച്ചു
അരങ്ങിലെ പ്രകടനത്തിനിടെ മര ണം എന്നത്, കലകാരന്മാരിൽ പലരും ആഗ്രഹിക്കുന്ന ഒരു മടക്കം തന്നെയാണ്. ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു ഇടവ ബഷീർ. എഴുപത്തിയെട്ടു വയസ്സായിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീ വൻ രക്ഷിക്കാനായില്ല.
ജീവിതം ആഘോഷമാക്കി അമൃതയും ഗോപീ സുന്ദറും.. ഏറ്റവും പുതിയ ചിത്രം
പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അൽപസമയത്തിനു ശേഷം മര ണം സംഭവിക്കുകയായിരുന്നു. ആഘോഷ പരിപാടികൾ നിർത്തിവച്ചു.
തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറി. പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. പിന്നീട് സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു. 1972ൽ ഗാനഭൂഷണം പാസായി. അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്.
CCTV ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ കണ്ട കാഴ്ച, നടുക്കം മാറാതെ ഡോക്ടർ ദമ്പതികൾ
‘മാനാ ഹോ തും ബേഹദ് ഹസി…’ എത്രയോ ഗാനമേള വേദികളെ പുളകം കൊള്ളിച്ച തന്റെ ഇഷ്ടഗാനം പാടിത്തീരും മുമ്പേ ഇടവ ബഷീർ പാതിയിൽ മുറിഞ്ഞൊരു ഗാനമായി മാറി. സൂചി കുത്താൻ ഇടമില്ലാത്ത വിധം തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി നടത്തിയ അസംഖ്യം ഗാനമേളകൾ. എല്ലാ പരിപാടിക്കും മുമ്പ് മുഴങ്ങിയിരുന്ന ആ അനൗൺസ്മെന്റ്-‘ഗാനമേള വേദിയിലെ കിരീടം വെക്കാത്ത രാജാവ് ഇടവ ബഷീർ, ഇതാ നിങ്ങൾക്കുമുന്നിൽ…’
‘ആകാശരൂപിണി അന്നപൂർണേശ്വരി’ എന്ന ഗാനമാണ് ബഷീർ എല്ലാ പരിപാടികളിലും ആദ്യം പാടുക. അന്നൊക്കെ ഉത്സവപ്പറമ്പുകളിൽ ഒഴിച്ചുകൂടാനാവാത്ത രണ്ട് പരിപാടികൾ ഉണ്ടായിരുന്നു; ഇടവ ബഷീറിന്റെ ഗാനമേളയും വി. സാംബശിവന്റെ കഥാപ്രസംഗവും. ‘സന്യാസിനീ, നിൻ പുണ്യാശ്രമത്തിൽ ഞാൻ…’ എന്ന പാട്ടായിരുന്നു ബഷീറിന്റെ ഗാനമേളകളിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. രണ്ടും മൂന്നും തവണ ഈ പാട്ട് ആരാധകർ ബഷീറിനെ കൊണ്ട് പാടിക്കുമായിരുന്നു. ഒരു മടുപ്പും കൂടാതെ തന്റെ പ്രിയഗാനം അദ്ദേഹം പാടിക്കൊടുക്കുകയും ചെയ്യും.
ഭാര്യയ്ക്കൊപ്പം ലൈവിൽ എത്തി ബാല – അമൃതയും ഗോപി സുന്ദറും ഒന്നാകുന്നു എന്നറിഞ്ഞപ്പോൾ ബാലയുടെ മറുപടി
യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കും മുമ്പ് ആ പാട്ട് മലയാളികൾ ആസ്വദിച്ചത് ബഷീറിന്റെ സ്വരത്തിലായിരുന്നു എന്നത് മറ്റൊരു കാര്യം. ആ പാട്ടിന്റെ റെക്കോർഡിങിനായി ദാസിനൊപ്പം ബഷീറും പോയിരുന്നു. വയലാറും ദേവരാജൻ മാസ്റ്ററും ദാസിന് പാട്ട് പറഞ്ഞുകൊടുത്തപ്പോൾ തന്നെ ആ ഈണം ബഷീറിന്റെ മനസ്സിൽ കയറിക്കൂടി. ദാസ് പാടുന്നതുകേട്ട് വരികൾ നോട്ടുബുക്കിൽ എഴുതിയെടുത്തു. ഈണം മനഃപാഠമാക്കുകയും ചെയ്തു. പിറ്റേന്ന് നാട്ടിൽ നടത്തിയ ഒരു പരിപാടിയിൽ ചൂടോടെ പുതിയ ഗാനം ബഷീർ മലയാളികളെ കേൾപ്പിക്കുകയും ചെയ്തു.
കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞൻറെ അടുത്തുനിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിൻറെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽനിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളജിൽനിന്ന് ഗാനഭൂഷണം പൂർത്തിയാക്കിയശേഷം വർക്കലയിൽ സംഗീതാലയ എന്ന ഗാനമേള ട്രൂപ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. 1978ൽ അടൂർ ഭാസി സംവിധാനം ചെയ്ത രഘുവംശം എന്ന സിനിമയിലെ ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ…’ എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിൻറെ ആദ്യ ചലച്ചിത്രഗാനം. മദ്രാസിൽ എ.വി.എം സ്റ്റുഡിയോയിൽ വെച്ച് എസ്. ജാനകിക്കൊപ്പമാണ് ആ പാട്ട് പാടിയത്.
കായംകുളത്ത് യുവ ദമ്പതികളെ പോ ലീസ് അറ സ്റ്റ് ചെയ്തു, കാരണം കേട്ടോ
പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമക്കുവേണ്ടി കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകൾ അഴകിൻറെ മാലകൾ…’ എന്ന ഗാനം ഹിറ്റായി. ഓൾ കേരള മ്യുസിഷൻസ് ആൻഡ് ടെക്നീഷൻസ് വെൽഫെയർ അസോസിയേഷൻറെ പ്രസിഡൻറായിരുന്നു. ഗാനമേള മേഖലയിൽ നവീന സംഗീതോപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കാണ് ഇടവ ബഷീർ വഹിച്ചത്.
ഗാനമേളയുടെ മുഖഛായ മാറ്റിയ ഗായകൻ എന്നും ബഷീറിനെ വിശേഷിപ്പിക്കാം. ഗാനമേളകളെ കൂടുതൽ ജനകീയമാക്കുകയും യുവഹൃദയങ്ങളോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തതിൽ അദ്ദേഹംനടത്തിയ വിപ്ലവാത്മകമായ പരീക്ഷണങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോർഗിന്റെ ജാപ്പനീസ് മിനി സിന്തസൈസറും യമഹയുടെ എക്കോ മിക്സറും ഡബിൾ ഡെക്ക് കീബോർഡും ഓർഗനും 12 തന്ത്രികളുള്ള ഗിറ്റാറും റോളണ്ടിന്റെ റിഥം കംപോസറും ജൂപ്പിറ്റർ സിന്തസൈസറും പിയാനോ എക്കോഡിയനും തുടങ്ങി മലയാളികൾ കണ്ടു ശീലിച്ചിട്ടില്ലാത്ത നിരവധി പാശ്ചാത്യ-പൗരസ്ത്യ സംഗീതോപകരണങ്ങൾ അവതരിപ്പിച്ചത് ബഷീറാണ്.
ഗായിക അമൃതയും ഗോപി സുന്ദറും വിവാഹിതരാകുന്നുവോ? സന്തോഷം പങ്കുവച്ച് അമൃത
ഗാനമേളകളുടെ സുൽത്താനായി കഴിഞ്ഞപ്പോഴും സിനിമാഗാനങ്ങൾ അദ്ദേഹത്തെ അധികം തേടിയെത്തിയില്ല. അതിൽ പരിഭവമില്ലാതെ പാടിപ്പാടി മൈതാനത്ത് തിങ്ങിനിറയുന്ന പതിനായിരങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടേയിരുന്നു. ‘സിനിമക്ക് നൽകാൻ കഴിയാത്തൊരു സൗഭാഗ്യം എനിക്ക് എന്നുമുണ്ടായിരുന്നു, സാധാരണക്കാരന്റെ സ്നേഹം’ എന്ന് മാത്രം പറഞ്ഞ്…
ജീവിതം ആഘോഷമാക്കി അമൃതയും ഗോപീ സുന്ദറും.. ഏറ്റവും പുതിയ ചിത്രം